ഉപയോക്താവിന്റെ സംവാദം:സുനി ജോസഫ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം സുനി ജോസഫ് !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:29, 20 നവംബർ 2019 (UTC) റജി ഗ്രീൻലാൻഡിനെ പറ്റി ഗൂഗിളിൽ നോക്കിയാൽ ഇമേജ് കിട്ടും അദ്ദേഹം എഴുതിയ പത്രങ്ങളിലെ ചില കുറിപ്പുകൾ കിട്ടും കൂടാതെ ഈ ലേഖനത്തിൽ കൊടുത്തിട്ടുള്ള ലിങ്കുകളിൽ നോക്കിയാലും അറിയാൻ സാധിക്കും പടനിലം എന്ന വിക്കി പീടിക നോക്കിയാൽ അതിലും കാണാം ഫെയിസ് ബുക്ക് , ബ്ലോഗ് ഇവയുടെ ലിങ്കും കൊടുത്തിട്ടുണ്ട് ഇത്രയൊക്കെ ആധികാരികത കൊടുത്തിട്ടുണ്ട് "" 13:32, 21 നവംബർ 2019 (UTC)[മറുപടി]

റജി ഗ്രീൻലാൻഡ് സാഹിത്യകാരൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

റജി ഗ്രീൻലാൻഡ് സാഹിത്യകാരൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റജി ഗ്രീൻലാൻഡ് സാഹിത്യകാരൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 15:45, 20 നവംബർ 2019 (UTC)[മറുപടി]


"" 13:37, 21 നവംബർ 2019 (UTC)ലേഖനത്തിൽ കൊടുത്തിട്ടുള്ള ലിങ്ക് ആധികാരികമാണ് പത്രങ്ങളുടെയും ,പടനിലം എന്ന പീടികയുടെയും കൂടാതെ ബ്ലോഗ് ഫെയിസ് ബുക്ക് കൂടി കൊടുത്തിട്ടുണ്ട്

ഗൂഗിളിൽ സേർച്ച് റെജി ഗ്രീൻലാൻഡ് എന്ന് നോക്കിയാലും കിട്ടും ഇത്രയും വിവരങ്ങൾ അടങ്ങിയ ലിങ്ക് ലേഖനത്തിന്റെ കൂടെ കൊടുത്തിട്ടുണ്ട്.

@സുനി ജോസഫ്: - താങ്കൾ നൽകിയ കണ്ണികൾ ഒന്നും തന്നെ ലേഖനം എഴുതുവാൻ സാധുത ഉള്ളതല്ല. 
  1. എഫ്ബി പ്രൊഫൈൽ - സാഹിത്യത്തിന് എന്ത് സംഭാവന നൽകി? ഒന്നും പറയുന്നില്ല
  2. പടനിലം - ഈ ലേഖനത്തിൽ പേര് മാത്രം പറയുന്നു.
  3. ബ്ലോഗ്ഗ് - കണ്ണി തുറക്കുമ്പോൾ Your current account ( ) does not have access to view this page.Click here to logout and change accounts എന്നാണ് കാണിക്കുന്നത്.

ഇത്രയൊക്കെ വെച്ചിട്ട് എങ്ങനെയാണ് ഈ ലേഖനം നിലനിർത്തുക?

ലിജോ | ^ സംവാദം ^

15:45, 21 നവംബർ 2019 (UTC) ശരിയായ രീതിയിൽ എഫ് ബി പ്രൊഫൈൽ നോക്കാതെയും ബ്ലോഗ് നോക്കാതെയും ആണ് താങ്കൾ അഭിപ്രായം പറയുന്നത് എന്ന് തോന്നുന്നു . "" 16:23, 21 നവംബർ 2019 (UTC)

@സുനി ജോസഫ്: - സുഹൃത്തേ, ഒരു ബ്ലോഗിൽ കവിത എഴുതി എന്നത് കൊണ്ട് ഒരാളെ കുറിച്ച് വിക്കി ലേഖനം എഴുതുവാൻ യോഗ്യത നേടുന്നില്ല. പിന്നെ താങ്കൾ നൽകിയ ലിങ്ക് ഇതാണ്. ഇത് ബ്ലോഗ്ഗ് ഉടമയ്ക്ക് മാത്രമേ തുറക്കുവാൻ സാധിക്കു എന്ന് തോന്നുന്നു. പിന്നെ എഫ്ബി നോക്കി എഴുതുവാൻ ആണേൽ ഇംഗ്ലീഷ് വിക്കിനെ മലയാളം വിക്കി കടത്തി വെട്ടിയേനേ. ലിജോ | ^ സംവാദം ^

17:37, 21 നവംബർ 2019 (UTC) @ലിജോ: - മുൻവിധിയോടെ ഒരു താൾ ഇല്ലാതെയാക്കാൻ ആണ് ലിജോ ശ്രമിക്കുന്നത് കൊടുത്ത ലിങ്ക് പരിശോധിക്കാതെ ഒരു പുതിയ മുഖം കടന്നുവരുന്നതിനെ ബോധപൂർവം ഇല്ലാതെ ആക്കുവാൻ ഉള്ള ശ്രമം

@സുനി ജോസഫ്: - ഒരു പുതിയ മുഖം കടന്നുവരുന്നതിനെ ബോധപൂർവം ഇല്ലാതെ ആക്കുവാൻ ഉള്ള ശ്രമം - ഈ ആരോപണത്തിന് മറുപടിയായി താങ്കൾ താഴെയുള്ള ചോദ്യങ്ങൾക് ഉത്തരം നൽകുവാൻ അഭ്യർത്ഥിക്കുന്നു.
  1. ഒന്നാമതായി എന്ത് കൊണ്ട് ഈ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടു എന്ന് താങ്കൾ അവലോകനം ചെയ്യുന്നില്ല?
  2. ഈ ലേഖനം വായിക്കുന്ന ഒരാൾക്കും ശ്രീ. റജി ഗ്രീൻലാൻഡ് എന്ന ആളിനെ പറ്റി വ്യക്തമായി മനസിലാക്കുവാൻ സാധിക്കുന്നില്ല.
  3. അവലംബം ആയി എഫ്ബി പ്രൊഫൈൽ, സ്വകാര്യ ബ്ലോഗ്, പിന്നെ ഒരു ബന്ധവും ഇല്ലാത്ത വാർത്ത, വിക്കി ലേഖനത്തിലെ ഒരു പരാമർശം - ഇതൊക്കെ എങ്ങെനെ ആണ് സുഹൃത്തേ സാധൂകരിക്കുക ? പിന്നെ എഫ്ബി പ്രൊഫൈൽ നോക്കിട്ട് ആകെ മനസിലാക്കാൻ സാധിച്ചത് എന്റെ കുറെ സുഹൃത്തുക്കൾ പരസ്പര ചങ്ങാതിമാർ ആയിട്ടുണ്ട് എന്നതാണ്.
  4. നാടക അഭിനേതാവ്, ചെറു ഡോക്യൂമെന്ററിയികൾ - ഇവ ഏതെന്നു കൊടുത്തിട്ടില്ല. ചുമ്മാ എഴുതിയാൽ മതിയോ?

പിന്നെ ഞാൻ താങ്കൾ എഴുതിയ ലേഖനത്തിൽ ചുമ്മാ നീക്കം ചെയ്യാൻ ഉള്ള ടാഗ് ഇട്ടതല്ല. ലേഖനം വായിച്ചിട്ട് ആളെ പറ്റി ഓൺലൈനിൽ തിരക്കിയതിനു ശേഷമാണ് ഇട്ടത്. താങ്കൾക്ക് ഇതിൽ എതിരഭിപ്രായം ഉണ്ട് എങ്കിൽ ഇവിടെയുള്ള സംവാദത്തിൽ അഭിപ്രായം പറയുക. ഇത് കാര്യനിർവ്വാഹകരും മറ്റു ഉപയോക്താക്കളും ശ്രദ്ധിക്കുന്നതാണ്. പിന്നെ ping എന്ന ഫലകം ഉപയോഗിക്കുമ്പോൾ ഉപയോക്താവിന്റെ യൂസർനെയിം ചേർത്താൽ മാത്രമേ സന്ദേശം കിട്ടുകയുള്ളു.ലിജോ | ^ സംവാദം ^ 20:01, 21 നവംബർ 2019 (UTC)[മറുപടി]