ഉപയോക്താവിന്റെ സംവാദം:മാ൪ട്ടിന് ജേക്കബ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം മാ൪ട്ടിന് ജേക്കബ് !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 11:52, 8 ഫെബ്രുവരി 2017 (UTC)[മറുപടി]

രാജഗിരി കോളേജ് ഫാദർ. മോസസ് ലൈബ്രറി[തിരുത്തുക]

"രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നിറവിന്റെ 50 വർഷങ്ങൾ പിന്നിടുന്ന 'ഫാദർ. മോസസ് ലൈബ്രറി' പിന്നിട്ട പാതകളിൽ വളരെ സ്തുത്യാർഹമായ സേവനങ്ങളാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി അഹോരാത്രം പരിശ്രമിച്ച ലൈബ്രറി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഫാദർ.മോസസ് ലൈബ്രറി എന്ന പേര് സ്വീകരിച്ചു കൊണ്ട് 1980-ൽ നിലവിൽ വന്ന ലൈബ്രറി 1967-ൽ കോളേജുമായി ചേർന്നു പ്രവർത്തനം ആരംഭിച്ചു. സോഷ്യൽ വർക്ക്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് & മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി & ഇൻഫൊർമേഷൻ, ഇംഗ്ലീഷ്-മലയാളം ലിറ്ററേച്ചർ എന്നീ പഠന മേഘലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ലൈബ്രറി 30,000 വിഭാഗം പുസ്തകങ്ങൾ, 120 നാഷണൽ & ഇന്റർനാഷണൽ ജേർണലുകൾ, 40-ഓളം മാഗസിനുകൾ, 12-ഓളം പത്രമാദ്ധ്യമങ്ങൾ എന്നിവയാൽ സമ്പന്നമാണ്.

  രാജഗിരി കോളേജ് യു.ജി ബ്ലോക്കിൽ 17,000 സ്ക്വ.ഫീറ്റിൽ പുതുതായി പണി പൂർത്തിയായി വരുന്ന ലൈബ്രറി കെട്ടിടം 300-ഓളം പേർക്ക് ഇരിക്കാനാവും വിധം സീറ്റിങ്ങ് ക്രമീകരണങ്ങളാൽ സജ്ജമാണ്. ഗ്ലാസ്സ് നിർമ്മിതമായ ജനാലകളാൽ സജ്ജമാക്കപ്പെട്ട ലൈബ്രറി വായനക്കാരനും പുറം ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉതകും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറിയുടെ മുഖ്യ ആകർഷണമെന്നോണം പണി പൂർത്തിയായി വരുന്ന " ടവർ ഓഫ് വിസ്ഡം" പില്ലർ ഇന്ന് മാദ്ധ്യമശ്രദ്ധ നേടി വരികയാണ്. 36-ഓളം പുസ്തക മാത്യകകൾ ഉൾപ്പെടുത്തി തട്ടുതട്ടായാണ് ഈ പില്ലർ ക്രമീകരിച്ചിട്ടുള്ളത്. വളരെ പ്രശസ്തനായ ബെൽജിയം ആർട്ടിസ്റ്റ് 'ജീൻ പിയറെ ഗൈസെൽ' നിർമ്മിച്ചിട്ടുള്ള "അപ്പ് വേർഡ് റിച്വൽ" എന്ന വർക്കിനെ അടിസ്ത്ഥാനമാക്കി അതേ മാത്യകയിലാണ് ഈ പില്ലർ ഒരുക്കിയിരിക്കുന്നത്. ലൈബ്രറിയുടെ പ്രധാന ആകർഷണമായി പ്രവേശന കവാട മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ നിർമ്മിതി ഏതൊരു കാഴ്ച്ചക്കാരന്റെയും നിരീക്ഷണ പാഠവത്തെ ചോദ്യം ചെയ്യാൻ കഴിവുള്ളവയാണ്.

  നിർമ്മാണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി കോളേജിൽ നിന്നുള്ള എട്ടക്ക വിദഗ്ദരുടെ സംഘം കേരള, ബാംഗ്ലൂർ എന്നീ പ്രദേശങ്ങളിലെ പുതിയ ലൈബ്രറികളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. 5,6,7,8 നിലകളിലായ് സ്ഥിതി ചെയ്യുന്ന ലൈബ്രറി വിദ്യാർത്ഥി സൗഹൃദ മാനദണ്ഢങ്ങൾ പൂർണ്ണമായും പാലിക്കും വിധമാണ് നിർമ്മിച്ചിട്ടുള്ളത്.