Jump to content

ഉക്കടം തടാകം

Coordinates: 10°58′54″N 76°57′17″E / 10.98167°N 76.95472°E / 10.98167; 76.95472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ukkadam Periyakulam
valaag kulam
സ്ഥാനംCoimbatore, India
നിർദ്ദേശാങ്കങ്ങൾ10°58′54″N 76°57′17″E / 10.98167°N 76.95472°E / 10.98167; 76.95472
പ്രാഥമിക അന്തർപ്രവാഹംNoyyal river canal
Primary outflowsValankulam Lake
Basin countriesIndia
ഉപരിതല വിസ്തീർണ്ണം1.295 കി.m2 (13,940,000 sq ft)
ശരാശരി ആഴം5.82 മീ (19.1 അടി)
Water volume1,982,179.262 m3 (0.000475550095 cu mi)
തീരത്തിന്റെ നീളം15.5 കി.മീ (18,000 അടി)
അധിവാസ സ്ഥലങ്ങൾCoimbatore
1 Shore length is not a well-defined measure.

തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ ഉക്കടത്ത് സ്ഥിതിചെയ്യുന്ന തടാകമാണ് ഉക്കടം തടാകം ( തമിഴ് : ഉക്കടം പെരിയകുളം ). ഇതിന് 1.295 കി.m2 (13,940,000 sq ft) വിസ്തീർണ്ണവും ശരാശരി 5.82 മീ (19.1 അടി) ആഴവും ഉണ്ട്.[1] 2010 ൽ കോയമ്പത്തൂർ കോർപ്പറേഷൻ തമിഴ്‌നാട് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ നിന്ന് 90 വർഷത്തെ പാട്ടത്തിന് ഏറ്റെടുത്തതാണ് ഈ തടാകം.[2]

ഹൈഡ്രോഗ്രഫി

[തിരുത്തുക]

നൊയ്യാൽ നദിയിൽ നിന്ന് ഉത്ഭവിക്കുന്ന കനാലുകളാണ് തടാകത്തിലേക്ക് വേണ്ട ജലം നൽകുന്നത്. വടക്ക് മുകളിലായി സ്ഥിതിചെയ്യുന്ന സെൽവചിന്തമണി തടാകത്തിൽ നിന്നും ഈ തടാകത്തിലേക്ക് വെള്ളം ലഭിക്കുകയും ചെയ്യുന്നു. തടാകത്തിന് വലങ്കുളം തടാകവുമായി ബന്ധിപ്പിക്കുന്ന ഒരു ഔട്ട്‌ലെറ്റ് ഉണ്ട്. തടാകത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന നാല് സ്ല്യൂസ് ഗേറ്റുകളിലൂടെ വെള്ളം പുറന്തള്ളാം.[1]

ജന്തുജാലം

[തിരുത്തുക]

2003-04 ൽ നടത്തിയ ഒരു പഠന പ്രകാരം ഈ തടാകത്തിൽ 36 തരം സൂപ്ലാങ്ടൺ ഉണ്ടായിരുന്നു. 8 തരം പ്രോട്ടോസോവയും 6 തരം റോട്ടിഫെറയും കാണപ്പെട്ടു. ഇത് തടാകത്തിലെ യൂട്രോഫിക്കേഷനിലും വർദ്ധനവുണ്ടാക്കി. സൂപ്ലാങ്കടണിന്റെ സ്പീഷിസ് വൈവിധ്യ സൂചിക ഒരുവർഷത്തിൽ 1.74 മുതൽ 3.63 വരെയാണ് . വർഷത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് വേനൽക്കാലം ആരംഭിക്കുന്നതിനുമുൻപും തെക്ക്-പടിഞ്ഞാറൻ മൺസൂണിന്റെ അവസാനത്തിലുമാണ്. [3]

2013 ൽ നടത്തിയ പക്ഷി വൈവിധ്യത്തെക്കുറിച്ചുള്ള പഠനമനുസരിച്ച് 20 കുടുംബങ്ങളിൽ നിന്നായി 48 ഇനം പക്ഷിജാലം രേഖപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുള്ള മാർച്ചിലാണ് ഏറ്റവും കൂടുതൽ പക്ഷി സ്പീഷീസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ശൈത്യകാലമായ നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കുറവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പക്ഷികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത്.[4] മുങ്ങാങ്കോഴികൾ, വർണ്ണക്കൊക്കുകൾ, പർപ്പിൾ മൂർഹെൻ എന്നിവയടക്കം വിവിധയിനം പക്ഷികളെ ഈ തടാകത്തിൽ കാണാം.[5]

മീൻപിടുത്തം

[തിരുത്തുക]

മത്സ്യബന്ധനം നടത്തുന്നത് പ്രാദേശിക മത്സ്യത്തൊഴിലാളികളാണ്. 2000 കളിൽ തടാകത്തിൽ നടന്ന കയ്യേറ്റങ്ങളും, തടാകത്തിലേക്ക് വന്നുചേരുന്ന മലിനജലവും തടാകത്തിലെ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചു.[1] ആരോഗ്യകരമായ മത്സ്യങ്ങളുടെ എണ്ണം ഉറപ്പുവരുത്തുന്നതിനായി തടാകം വൃത്തിയാക്കണമെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികൾ അഭ്യർത്ഥിച്ചു.[6]

പാരിസ്ഥിതിക ആശങ്കകൾ

[തിരുത്തുക]

നഗരത്തിൽ നിന്ന തടാകത്തിലേക്ക് വന്നുചേരുന്ന മലിനജലത്തിലടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ മൂലം തടാകം മലിനമാക്കപ്പെട്ട അവസ്ഥയിലായിരുന്നു. കോയമ്പത്തൂർ കോർപ്പറേഷൻ 2010 ൽ തടാകത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും മാലിന്യം നീക്കം ചെയ്യാനുമുള്ള പദ്ധതി രൂപീകരിച്ചു. കോർപ്പറേഷൻ പുറത്തുനിന്നുള്ള ഉപദേഷ്ടാക്കളെ നിയമിക്കുകയും തടാകത്തിന്റെ വികസനത്തിനായി പൊതു-സ്വകാര്യ-പങ്കാളിത്ത മാതൃക നിർദ്ദേശിക്കുകയും ചെയ്തു. 2013 ൽ എൻ‌ജി‌ഒ സിരുതുലി, റസിഡന്റ്സ് അവയർനെസ് അസോസിയേഷൻ ഓഫ് കോയമ്പത്തൂർ, വിജയലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുമായി കോയമ്പത്തൂർ കോർപ്പറേഷൻ സഹകരിച്ച് തടാകത്തിന്റെ പുനരുദ്ധാരണം നടത്തി . തടാകത്തിന്റെ പുനരുദ്ധാരണത്തിന് ഭാഗികമായി സർക്കാർ ധനസഹായവും ഭാഗികമായി സ്വകാര്യ കോർപ്പറേഷനുകളുടെ ധനസഹായവും പ്രയോജനപ്പെടുത്തി. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് പ്രവർത്തനം നടത്തിയത്.

സൗന്ദര്യവൽക്കരണം

[തിരുത്തുക]

2015-ൽ തടാകം മോടിപിടിപ്പിക്കുന്നതിന് കോയമ്പത്തൂർ കോർപ്പറേഷൻ ₹ 49.5 ദശലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി 1.2 കി.മീ (3,937 അടി 0 ഇഞ്ച്) റോഡ് സ്ഥാപിക്കാൻ കോർപ്പറേഷൻ പദ്ധതി തയ്യാറാക്കി. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ഉരുക്ക് വേലികളും സ്ഥാപിച്ച് തടാകതീരം മനോഹരമാക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെട്ടിരുന്നു.[7] ഈ റോഡ് 2015 ജൂൺ 8 ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഉക്കടം പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായിക്കുകയും ചെയ്തു.[8] കോയമ്പത്തൂരിലെ മറൈൻ ഡ്രൈവ് എന്നും ഇത് അറിയപ്പെടുന്നു.

പരാമർശങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 "Coimbatore Periyakulam". coimbatorecity.com. Archived from the original on 2015-12-08. Retrieved 29 November 2015.
  2. "Maintenance of tanks not at cost of environment". The Hindu. 27 October 2010. Retrieved 9 May 2011.
  3. Ezhili, N., Manikandan R. and Ilangovan R. "Diversity and seasonal variation of zooplankton in Ukkadam lake". journalcra.com. Retrieved 29 November 2015. {{cite journal}}: Cite journal requires |journal= (help)CS1 maint: multiple names: authors list (link)
  4. C. Nandha Kumar; R. Revathi; I. Jaisankar; K. Baranidharan; P. Durai Rasu. "Avifaunal Diversity of Ukkadam Lake in Coimbatore District of Tamilnadu". indianforester.co.in. Retrieved 29 November 2015. {{cite journal}}: Cite journal requires |journal= (help)
  5. "Desilting the Ukkadam Periyakulam". Retrieved 28 March 2015.
  6. "A lake comes to life". The Hindu. 17 June 2013. Retrieved 9 May 2015.
  7. "Ukkadam Lake Beautification to Ease Traffic Woes". The New Indian Express. 10 May 2015. Archived from the original on 2016-03-04. Retrieved 26 November 2015.
  8. "CM launches two wheeler lane". Deccan Chronicle. 9 June 2015.
"https://ml.wikipedia.org/w/index.php?title=ഉക്കടം_തടാകം&oldid=4022294" എന്ന താളിൽനിന്ന് ശേഖരിച്ചത്