ഈസ്റ്റേൺ യൂണിവേഴ്സിറ്റി കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈസ്റ്റേൺ യൂണിവേഴ്സിറ്റി കൂട്ടക്കൊല
ഈസ്റ്റേൺ യൂണിവേഴ്സിറ്റി കൂട്ടക്കൊല is located in Sri Lanka
ഈസ്റ്റേൺ യൂണിവേഴ്സിറ്റി കൂട്ടക്കൊല
സ്ഥലംവന്തരമുലൈ, ചെങ്കലടി, ശ്രീലങ്ക
നിർദ്ദേശാങ്കം7°48′N 81°35′E / 7.800°N 81.583°E / 7.800; 81.583Coordinates: 7°48′N 81°35′E / 7.800°N 81.583°E / 7.800; 81.583
തീയതിസെപ്തംബർ 5, 1990 (+6 GMT)
ആക്രമണലക്ഷ്യംശ്രീലങ്കയിലെ തമിഴ് വംശജർ
ആക്രമണത്തിന്റെ തരം
വെടിവെപ്പ്
ആയുധങ്ങൾതോക്ക്
മരിച്ചവർ158
Suspected perpetrators
ശ്രീലങ്കൻ സൈന്യം , ശ്രീലങ്കൻ ഹോം ഗാർഡ്സ്

1990 സെപ്തംബർ അഞ്ചാം തീയതി ശ്രീലങ്കയിലെ ഈസ്റ്റേൺ സർവ്വകലാശാലയിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന 158 തമിഴ് വംശജരെ ശ്രീലങ്കൻ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവത്തേയാണ് ഈസ്റ്റേൺ യൂണിവേഴ്സിറ്റി കൂട്ടക്കൊല അല്ലെങ്കിൽ വന്തരമുലൈ ക്യാംപസ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ബ്ലാക്ക് സെപ്തംബർ എന്നറിയപ്പെട്ട തമിഴ് വംശജർക്കെതിരേ നടന്ന കൂട്ടക്കൊലകളുടെ ഭാഗമായിരുന്നു ഇത്. സംഭവത്തിനു ശേഷം ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും, ആരും തന്നെ കുറ്റക്കാരെന്നു കണ്ടെത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിരുന്നില്ല.[1]

പശ്ചാത്തലം[തിരുത്തുക]

ശ്രീലങ്കൻ സർക്കാരും വിമതസേനയായ എൽ.ടി.ടി.ഇ യും തമ്മിലുള്ള ഒത്തു തീർപ്പു ചർച്ചകൾ വിഫലമായതിനേതുടർന്ന് വിമതരെ ഇല്ലാതാക്കാൻ ശ്രീലങ്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ബാറ്റിക്കളാവോ ജില്ല ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യയിലാണ് സൈന്യം കൂടുതൽ ആക്രമണം നടത്തിയത്.

കൂട്ടക്കൊല[തിരുത്തുക]

വന്തരമുലൈ, സുങ്കൻകേണി, കരുവക്കേണി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങൾ സൈന്യത്തിന്റെ ഇടപെടൽ മൂലം ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ അഭയാർത്ഥി ക്യാംപിലേക്കു കൂട്ടമായി പലായനം ചെയ്തു. ഗ്രാമങ്ങിളേക്കു വന്ന സൈന്യം യാതൊരു പ്രകോപനവുമില്ലാതെ ജനങ്ങൾക്കു നേരെ തുടർച്ചയായി നിറയൊഴിക്കുകയായിരുന്നു. മൃതശരീരങ്ങൾ മാന്യമായി അടക്കം ചെയ്യാൻ പോലും മുതിരാതെ ബുൾഡോസർ ഉപയോഗിച്ചു മറവു ചെയ്യുകയായിരുന്നു. ഏഴു ദിവസം കൊണ്ട് ക്യാംപിലെ അഭയാർത്ഥികളുടെ എണ്ണം അരലക്ഷം കവിഞ്ഞു.

ഒമ്പതാം ദിവസം യൂണിവേഴ്സിറ്റി ക്യാംപിലേക്കു ഒഴിഞ്ഞ രണ്ടു ബസ്സുകളുമായി വന്ന സൈന്യം, ക്യാംപിൽ നിന്നും 138 പേരെ തിരഞ്ഞു പിടിച്ച് ബസ്സുകളിൽ കയറ്റി കൊണ്ടുപോയി. അവരെ കൊണ്ടുപോകരുതെന്നു മാതാപിതാക്കളും മറ്റുള്ളവരും കേണപേക്ഷിച്ചെങ്കിലും, സൈനിക അധികാരികൾ ചെവിക്കൊണ്ടില്ല. അടുത്തുള്ള സൈനിക ക്യാംപുകളിൽ ഈ 138 പേരെക്കുറിച്ച് ബന്ധുക്കൾ അന്വേഷിച്ചുവെങ്കിലും, ആർക്കും കാണാതായവരെക്കുറിച്ചു യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഈ അറസ്റ്റിനു ദൃക്സാക്ഷികളായ ചിലരേയും അന്യായമായി കുറേ ദിവസം അറസ്റ്റു ചെയ്തു തടങ്കലിൽ വച്ചു.[2]

138 പേരെ അറസ്റ്റു ചെയ്തതിനു തൊട്ടുപിന്നാലെ അടുത്ത ദിവസം 16 പേരേ കൂടേ സൈന്യം യൂണിവേഴ്സിറ്റി ക്യാംപിൽ നിന്നും അറസ്റ്റു ചെയ്തു കൊണ്ടുപോയി. ഇതിനു പിന്നാലെ ക്യാംപ് അടച്ചു പൂട്ടാൻ എൽ.ടി.ടി.ഇ സർക്കാരിനോടാവശ്യപ്പെട്ടു. ക്യാംപിൽ അവശേഷിക്കുന്നവരോട് തൊട്ടടുത്തുള്ള കാടുകളിൽ ഒളിക്കാൻ എൽ.ടി.ടി.ഇ നിർദ്ദേശം നൽകി. കാടുകളിൽ അഭയം തേടാൻ ശ്രമിച്ച കുറേയേറെ ആളുകളെ ശ്രീലങ്കൻ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. ശേഷിച്ചവർ കുറേ കാലം കാടുകളിൽ ഒളിവിൽ കഴിഞ്ഞ ശേഷം, തിരികെ സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങി.[3]

സർക്കാർ അന്വേഷണം[തിരുത്തുക]

സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ശ്രീലങ്കൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ ഒരു മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. 1997 സെപ്തംബറിൽ കമ്മീഷൻ തങ്ങളുടെ അന്തിമ റിപ്പോർട്ട് പ്രസിഡന്റിനു സമർപ്പിച്ചു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടു പ്രകാരം യൂണിവേഴ്സിറ്റ് അഭയാർത്ഥി ക്യാംപുകളിൽ നിന്നും സൈന്യം അറസ്റ്റു ചെയ്തുകൊണ്ടുപോയവർ തിരികെ എത്താത്തവിധം അപ്രത്യക്ഷരായി എന്നു പറയുന്നു.

അവലംബം[തിരുത്തുക]

  1. "The Refugee Camp at the Eastern University, Vantharumoolai". University Teachers Association for human rights. ശേഖരിച്ചത് 2016-10-10.
  2. "Eastern University Massacre: Missing, Missing, Missing For 25 Years". Colombotelegraph. 2015-09-14. ശേഖരിച്ചത് 2016-10-10.
  3. "The Refugee Camp at the Eastern University, Vantharumoolai". University Teachers Association for human rights. ശേഖരിച്ചത് 2016-10-10.