ഈശ്വരനുണ്ണി
പ്രസിദ്ധനായ മിഴാവ് വാദകനാണ് കലാമണ്ഡലം ഈശ്വരനുണ്ണി (ജനനം : 1959). ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലും അവതരണങ്ങൾ നടത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്കാരമുൾപ്പെടെ അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മിഴാവിൽ കേളി, തായമ്പക, പഞ്ചാരിമേളം, പഞ്ചവാദ്യം എന്നി ആവിഷ്‌കാരങ്ങൾ ചിട്ടപ്പെടുത്തി ലോകത്തിന് മുന്നിൽ ആദ്യമായി അവതരിപ്പിച്ചത് ഈശ്വരനുണ്ണിയാണ്. [1]
ജീവിതരേഖ
[തിരുത്തുക]1959ൽ ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ പാർത്തല വാരിയത്ത് ചിന്നമ്മു വാരസ്യാരുടേയും പച്ചായിൽ വാരിയത്ത് കൃഷ്ണവാര്യരുടേയും മകനായി ജനിച്ച ഈശ്വരനുണ്ണി എട്ടാം ക്ലാസ് വരെയുള്ള കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം കലാമണ്ഡലത്തിൽ ചേർന്നു [1]. നാലുവർഷത്തെ ഡിപ്ലോമ പഠനത്തിനുശേഷം പോസ്റ്റ്ഗ്രാജ്വേഷനും നേടി. ചാക്യാർകൂത്ത്, പതക്കം, മിഴാവ്,ചെണ്ട, തിമില എന്നിവ അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. പത്മശ്രീ മാണി മാധവ ചാക്യാർ ഉൾപ്പെടെ പ്രഗല്ഭരായ ഗുരുക്കളുടെശിക്ഷണത്തിലാണ് കല പഠിച്ചത്. 1982-ൽ കലാമണ്ഡലത്തിൽ മിഴാവ് അധ്യാപകനായി. ഹോളണ്ട്, ഫ്രാൻസ്, ഇറ്റലി, ജർമനി, അമേരിക്ക എന്നിവിടങ്ങളിലെല്ലാം കലാമണ്ഡലം സംഘത്തോടൊപ്പം ചാക്യാർകൂത്ത് അവതരിപ്പിച്ചു. ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 2003-ൽ സിയോളിലും പൗസ്സാനിലും ചീഫ് ആർട്ടിസ്റ്റായി തായമ്പക അവതരിപ്പിച്ചു. [2]
'നോട്ടം' സിനിമയിൽ അച്യുതൻ നമ്പ്യാർ എന്ന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്. കൂടാതെ അടൂർ ഗോപാലക്ൃഷണന്റെ എലിപ്പത്തായം, അരവിന്ദന്റെ കാഞ്ചനസീത, ഷാജി.എൻ.കരുണിന്റെ സ്വപാനം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. [1]
കലാമണ്ഡലത്തിലെ സീനിയർ പ്രൊഫസറായ അദേഹം മിഴാവ് വകുപ്പ് മേധാവിയുമായി പ്രവർത്തിച്ച അദ്ദേഹം 2015 മാർച്ച് രണ്ടിന് അദേഹം കലാമണ്ഡത്തിൽ നിന്ന് വിരമിച്ചു.[1]
മിഴാവിനെ കുറിച്ച് മിഴാവൊലി എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമിയുടെ എ.എൻ. നമ്പീശൻ സ്മാരക പുരസ്കാരം (മിഴാവ്) (2007)[3]
- ടൂറിസം അവാർഡ് (1989)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "മിഴാവിലെ മാന്ത്രികൻ കലാമണ്ഡലത്തിൽ നിന്നും പടിയിറങ്ങുന്നു". മാതൃഭൂമി. 02 Mar 2015. Retrieved 2015 March 02.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കലയിലെന്നും ഈശ്വരനുണ്ണി മിഴിവാർന്ന സാന്നിധ്യം". മാതൃഭൂമി. 06 Sep 2009. Retrieved 2013 ഓഗസ്റ്റ് 15.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 14.
{{cite web}}
: Check date values in:|accessdate=
(help)