ഈഡിപ്പസ് റെക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോഫക്കിൾസിൻറെ ഒരു ദുരന്തനാടകമാണ് ഈഡിപ്പസ് റെക്സ് അഥവാ ഈഡിപ്പസ് രാജാവ്‌. ഏതൻസിലാണ് ഈ നാടകം ആദ്യമായി 429-ൽ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ പുരാതന ഗ്രീക്കുകാർക്ക്, ഈ ശീർഷകം ലളിതമായ ഈഡിപ്പസ് ആയിരുന്നു. അരിസ്റ്റോട്ടിലിൻറെ പോയെറ്റിക്സ് എന്നാ കൃതിയിലാണ് ഇങ്ങനെ നൽകിയിരുന്നത്. ഈഡിപ്പസ് കൊളോണസിൽ നിന്ന് എന്ന കൃതിയിൽ നിന്നും വേർതിരിച്ചറിയാൻ ഈഡിപ്പസ് ടെറാനൂസ് എന്ന് പുനർനാമകരണം നൽകുകയായിരുന്നു.

ഈഡിപ്പസ് റെക്സ്
Oedipus.jpg
ഈഡിപ്പസ് റെക്സ് നാടകത്തിലെ ഈഡിപ്പസ് എന്ന കഥാപാത്രം
രചനസോഫക്കിൾസ്
ആദ്യ അവതരണംc. 429 BC
സ്ഥലംഏതൻസ്‌
Genreദുരന്തനാടകം
Settingതീബസ്, ഗ്രീക്ക്

സോഫക്കിൾസിൻറെ പുറത്തിറങ്ങിയ മൂന്ന് തീബൻ നാടകങ്ങളിൽ[1], ഈഡിപ്പസിൻറെ കഥയെ കൈകാര്യം ചെയ്ത ഈഡിപ്പസ് റെക്സ് രണ്ടാമത് എഴുതിയതാണ്. എന്നിരുന്നാലും, നാടകങ്ങൾ വിവരിക്കുന്ന സംഭവങ്ങളുടെ കാലഗണനയുടെ അടിസ്ഥാനത്തിൽ, ഇത് ആദ്യം വന്നെത്തും, അതിനുശേഷം കൊളോണസും ആന്റിഗണിനും ഈഡിപ്പസിൻറെ കഥ തുടരുന്നത്.

ഈഡിപ്പസ് റെക്സ് [2]ആരംഭിക്കുന്നതിന് മുൻപ്, ഈഡിപ്പസ് തീബ്സിന്റെ രാജാവായിത്തീർന്നു. തൻറെ പിതാവായ ലയസിനെ (മുൻ രാജാവ്) കൊല്ലുകയും തൻറെ അമ്മയായ ജോക്കസ്റ്റയെ വിവാഹം ചെയ്യുകയും ചെയ്തു ഈഡിപ്പസ്. സോഫക്കിൾസിന്റെ നാടകത്തിൽ, ഈഡിപ്പസ് രാജാവ് മുന്നത്തെ രാജാവായിരുന്ന ലയസിൻറെ കൊലപാതകിയെ അന്വേഷിക്കുന്നത് വായനകാർക്ക് കാണാം, തീബസ് രാജ്യത്തിനെ മാരകമായ ഒരു മാറാവ്യാധിയിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണു ഈഡിപ്പസ് രാജാവ് ലയസിന്റെ പാതകനെ അന്വേഷിക്കുന്നത്. നാടകത്തിന്റെ ഒടുവിൽ, സത്യം പുറത്തുവരുകയാണ്. ഈഡിപ്പസ് രാജാവാണ് ലയസിന്റെ ഘാതകൻ. ഇതറിയുമ്പോൾ ജോക്കസ്റ്റ തൂങ്ങിമരിക്കുന്നു. തുടർന്ന് ഈഡിപ്പസ് ജോക്കസ്റ്റയുടെ സ്വർണ നിറത്തിലുള്ള പിൻ ഊരി സ്വന്തം കണ്ണുകൾ കുത്തിപോട്ടിക്കുന്നു. പുരാതന ഗ്രീക്ക് ദുരന്തത്തിൻറെ മാസ്റ്റർപീസ്[3] ആയി പല പണ്ഡിതന്മാരും ഈഡിപ്പസ് റെക്സ് എന്ന നാടകത്തിനെ കണക്കാക്കുന്നു. അദ്ദേഹത്തിൻറെ എപ്പികുകളിൽ, അരിസ്റ്റോട്ടിലിന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകളെ സൂചിപ്പിക്കുന്നതിന് സന്ദർഭങ്ങൾ ഈ നാടകത്തിൽ നിരവധി തവണ പരാമർശിക്കുന്നു.

കഥാസാരം[തിരുത്തുക]

തീബ്സിൻറെ രാജാവായ ഈഡിപ്പസ്[4] തൻറെ ഭാര്യാസഹോദരനായ ക്രയോണിനെ ഡെല്ഫിയിലെ കോമരത്തിനെ കാണാൻ അയക്കുന്നു. തീബ്സിനെ അലട്ടുന്ന മാറാവ്യാധിയെ കുറിച്ച അറിയാനാണ് ഈഡിപ്പസ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് കോമരം മുൻ രാജാവായ ലയസിൻറെ മരണമാണ് തീബസ് ജനതയെ അലട്ടുന്നത് എന്ന് മറുപടി നൽകുന്നു. രാജാവിൻറെ ഘാതകനെ കണ്ടെത്തിയാൽ തീബിയൻ ജനതയുടെ കഷ്ടപാടുകൾ മാറുമെന്നും അദ്ദേഹം അരുൾ ചെയുന്നു. കൊലപാതകിയെ കണ്ടുപിടിക്കാൻ ഈഡിപ്പസ് തയ്യാറെടുക്കുന്നു.

സഹായത്തിനുവേണ്ടി ഈഡിപ്പസ് അന്ധനായ പ്രവാചകൻ ട്ടയറിഷ്യസ്സിനെ സമീപിക്കുന്നു. ട്ടയറിഷ്യസ്സ് എത്തുമ്പോൾ, ഈഡിപ്പസിൻറെ ചോദ്യങ്ങൾക്ക് ഉത്തരം അറിയാമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും, സംസാരിക്കാൻ വിസമ്മതിക്കുന്നു ഈഡിപ്പസ് തൻറെ തിരച്ചിൽ ഉപേക്ഷികണമെന്നും ട്ടയറിഷ്യസ്സ് പറയന്നു.

1369-ൽ കണ്ടു പിടിച്ച ഈഡിപ്പസ് റെക്സിൻറെ പാപ്പിറസ് കോപ്പി, 4th century BC.

ട്ടയറിഷ്യസ്സിൻറെ നിർദ്ദേശം നിരസിച്ച ഈഡിപ്പസ് കോപാകുലനാകുന്നു, ലയസ് രാജാവിൻറെ കൊലപാതകത്തിൽ ട്ടയറിഷ്യസ്സിന് പങ്കുണ്ടെന്ന് ഈഡിപ്പസ് സംശയിക്കുന്നു. ഇത് കേൾകുമ്പോൾ കുപിതനായ ട്ടയറിഷ്യസ്സ് ഈഡിപ്പസ് തന്നെയാണ് കൊലയാളിയാണെന്ന് അരുൾ ചെയ്യുന്നു. ഇത് ഈഡിപ്പസ് മനസ്സിലാക്കുന്നില്ല. ക്രയോൺ തന്നെ തകർക്കാനുള്ള ശ്രമത്തിൽ പ്രവാചകന് പണം കൊടുത്തിരികണം എന്ന് അദ്ദേഹം അനുമാനിക്കുന്നു. രണ്ടുപേരും രൂക്ഷമായി വാദിക്കുന്നു. ഈഡിപ്പസ് ട്ടയറിഷ്യസ്സിൻറെ അന്ധതയെ കളിയാക്കുന്നു. തിരിച്ച ഈഡിപ്പസാണ് അന്ധൻ എന്ന് ട്ടയറിഷ്യസ്സ് പറയുന്നു. പിന്നീട ട്ടയറിഷ്യസ്സ് വെളിപ്പെടുത്തുന്നു, കൊലപാതകിയെ കണ്ടെത്തുമ്പോൾ അവൻ തീബിയൻ ജനതയിലെ ഒരാളായിരിക്കും, സ്വന്തം കുഞ്ഞുങ്ങൾക്ക് സഹോദരനും പിതാവുമായിരിക്കും അതുപോലെ സ്വന്തം അമ്മയ്ക്ക് മകനും ഭർത്താവും ആയിരിക്കും എന്ന് ട്ടയറിഷ്യസ്സ് പറയുന്നു.

ഈഡിപ്പസിൻറെ ആരോപണങ്ങൾ നേരിടാൻ ക്രയോൺ എത്തുന്നു. ക്രയോണിനു വധശിക്ഷ നടപ്പാക്കണമെന്ന് ഈഡിപ്പസ് രാജാവ് ആവശ്യപ്പെടുന്നു. എന്നിരുന്നാലും, കോറസ് ഈഡിപ്പസിൻറെ തീരുമാനത്തെ എതിർക്കുന്നു. ഈഡിപ്പസിനെ ആശ്വസിപ്പിക്കാൻ രാജ്ഞിയായ ജോക്കോസ്റ്റ ശ്രമിക്കുന്ന, അവർ ഈഡിപ്പസിനോട് പ്രവാചകന്മാരെ ശ്രദ്ധിക്കാതിരിക്കാൻ പറയുന്നു. തെളിവ് എന്ന നിലയിൽ, അവർ ലയസിനും തനിക്കും ലഭിച്ച വെളിപാടിനെ കുറിച്ച പറയുന്നു. ലയസ് തൻറെ സ്വന്തം മകനാൽ വധിക്കപ്പെടുമെന്ന് പണ്ടെങ്ങോ ഒരു കോമരം പ്രസ്താവിച്ചു. എന്നാൽ ഡെല്ഫിയിലെക്കുള്ള വഴിയിൽവെച്ച് ഒരു കൂട്ടം കൊള്ളക്കാർ ലയസ് രാജാവിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നു. ഇതിനാൽ തന്നെ കോമരങ്ങൾ എപ്പോഴും സത്യമാവില്ല എന്ന് ജോക്കോസ്റ്റ ഈഡിപ്പസിനെ പറഞ്ഞ് അശ്വസിപ്പിക്കുന്നു.

തുടർന്ന് ഈഡിപ്പസ് കൊലയാളിക്കുള്ള തിരച്ചിൽ ശക്തമാക്കുന്നു. കോറിന്തിലെ പോളിബസ് രാജാവും മെറോപ്പ് രാജ്ഞിക്കും ഒരു ആട്ടിടയൻ നൽകിയ കുഞ്ഞാണ് ഈഡിപ്പസ് എന്ന സത്യം പുറത്ത് വരുന്നു. ലയസിനെ തിരിച്ച് അറിഞ്ഞ ഈഡിപ്പസ് ജോക്കോസ്റ്റയെ തെടിപോകുന്നു. അപ്പോഴാണ് സത്യം മനസ്സിലാകിയ ജോക്കോസ്റ്റ പള്ളിയറയിൽ തൂങ്ങി മരിക്കുന്നത്. തൻറെ മാതാവിനെയും പിതാവിനെയും തിരിച്ചറിയുന്ന ഈഡിപ്പസ് മാതാവായ ജോക്കോസ്റ്റയുടെ വസ്ത്രത്തിലെ സ്വർണ പിൻ ഊരി എടുത്ത് കണ്ണിൽ കുത്തുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

 • ഈഡിപ്പസ്: തീബ്സിലെ ലയസ് രാജാവിൻറെയും ജോക്കോസ്റ്റ രാജ്ഞിയുടെയും മകൻ, കോറിന്തിലെ പോളിബസ് രാജാവിൻറെയും മെറോപ്പ് രാജ്ഞിയുടെയും വളർത്തുമകൻ. ശേഷം തീബിയൻ ജനതയെ സ്ഫിനിക്സിൽ നിന്നും രക്ഷിച്ച രാജാവ്‌.
 • ജോക്കോസ്റ്റ രാജ്ഞി: ഈഡിപ്പസിൻറെ അമ്മയും ക്രയോണിൻറെ സഹോദരിയും.
 • ലയസ് രാജാവ്: തീബ്സിൻറെ രാജാവ്‌.
 • ക്രയോൺ: ഈഡിപ്പസിൻറെ അമ്മാവനും അതെ സമയം ഭാര്യാസഹോദരനും.
 • ട്ടയറിഷ്യസ്സ്: അന്ധനായ പ്രവാചകൻ.
 • പോളിബസ് രാജാവ്: ഈഡിപ്പസിൻറെ വളർത്തച്ഛനും കോറിന്തിലെ രാജാവും.
 • മെറോപ്പ് രാജ്ഞി: ഈഡിപ്പസിൻറെ വളർത്തമ്മയും കോറിന്തിലെ രാജ്ഞിയും.
 • കോറസ്: തീബിയൻ ജനതയിലെ പ്രമുഖർ.
 • ഡെല്ഫിയിലെ കോമരം: രാജാകന്മാർക്ക് വെളിപാടുകൾ നൽകുന്ന കോമരം.
 • ആന്റ്റിഗോൺ & ഇസ്മീൻ: ഈഡിപ്പസിൻറെ മക്കളും സഹോദരിമാരും.

അവലംബം[തിരുത്തുക]

 1. "എളുപ്പമാണ് ഈഡിപ്പസ്സാകാൻ; എളുപ്പമല്ല ഗീത അനുഷ്ഠിക്കാൻ". ജന്മഭൂമി ഡെയിലി. ജന്മഭൂമി. 2017 മേയ് 18. മൂലതാളിൽ നിന്നും 2017-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018 ഏപ്രിൽ 3. {{cite web}}: Check date values in: |access-date= and |date= (help)
 2. "പുതുമകളുമായി 'ഈഡിപ്പസ്' ഇന്ന് ആട്ടവേദിയിൽ". മാതൃഭൂമി. 2017 ജൂൺ 17. ശേഖരിച്ചത് 2018 ഏപ്രിൽ 3. {{cite web}}: Check date values in: |access-date= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 3. കെ. എസ്., നിഖിൽ. "സിഗ്മണ്ട് ഫ്രോയിഡ്, മനോവിശ്ലേഷണം, ഈഡിപ്പസ് കോം‌പ്ലെക്സ്". മലയാളം വിജ്ഞാനം. MLYLM. ശേഖരിച്ചത് 2018 ഏപ്രിൽ 3. {{cite web}}: Check date values in: |access-date= (help)
 4. ലേഖകൻ, സ്വന്തം. "ഈഡിപ്പസിൻറെ മാനസിക സംഘർഷങ്ങൾ അവതരിപ്പിച്ച് ഈഡിപ്പസ് റെക്സ്". മനോരമ ഓൺലൈൻ. മലയാള മനോരമ. ശേഖരിച്ചത് 2018 ഏപ്രിൽ 2. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ഈഡിപ്പസ്_റെക്സ്&oldid=3801842" എന്ന താളിൽനിന്ന് ശേഖരിച്ചത്