പാപ്പിറസ്
ഈജിപ്തിലെ ജനങ്ങൾ ആദ്യകാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന മാധ്യമമാണ് പാപ്പിറസ്. പേപ്പിറസ് എന്ന ചെടിയുടെ തണ്ടിൽനിന്നുമാണ് കടലാസുപോലെയുള്ള താളുകൾ ഉണ്ടാക്കിയിരുന്നത്[1]. ചുരുളുകളായിട്ടാണ് ഇത് സൂക്ഷിച്ചിരുന്നത്. ചില ചുരുളുകൾക്ക് 12 മീറ്റർ വരെ നീളമുണ്ടായിരുന്നു. നെടുകെ പിളർന്ന പാപ്പിറസ് ചെടിയുടെ തണ്ടിൽ നിന്നും നേർത്ത പാളികളായി മുറിച്ചെടുത്ത് അവയെ പരസ്പരം കൂട്ടിച്ചേർത്താണ് കടലാസിനു പകരം എഴുതാനുള്ള മാധ്യമം ഉണ്ടാക്കിയിരുന്നത്.
അവലംബം[തിരുത്തുക]
- ↑ http://www-user.uni-bremen.de/~wie/Egerton/BellSkeat2.html "www-user.uni-bremen.de/~wie/Egerton/BellSkeat2.html". ശേഖരിച്ചത് 24 മെയ് 2013.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help)