ഈജിപ്റ്റ്സാറ്റ്-1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈജിപ്തിന്റെ ആദ്യ ഭൗമനിരീക്ഷണ‌ ഉപഗ്രഹമാണ് ഈജിപ്റ്റ്സാറ്റ്-1. കെട്ടിടനിർമ്മാണം, കൃഷി എന്നീ മേഖലകൾക്കായും മരുഭൂമിവ്യാപനത്തെ തടയുന്നതിനും സഹായിക്കുന്നതിനാണ് ഈ ഉപഗ്രഹം ഉപയോഗപ്പെടുത്തുന്നത്[1].

രണ്ടു സെൻസറുകളാണ് ഈ ഉപഗ്രഹത്തിനുള്ളത് (ഒരു ഇൻഫ്രാറെഡ് ഇമേജിങ് സെൻസറും ഒരു ഉന്നത റെസല്യൂഷൻ മൾട്ടി സ്പെൿട്രൽ ഇമേജറും).

ഈജിപ്തിന്റെ ശാസ്ത്രഗവേഷണങ്ങൾക്കും റിമോട്ട് സെൻസിങ് ഉപയോഗങ്ങൾക്കും വേണ്ടിയുള്ള ഉപഗ്രഹങ്ങളുടെ ശ്രേണിയിലെ ആദ്യത്തേതാണ് ഈജിപ്റ്റ്സാറ്റ്-1.

അവലംബം[തിരുത്തുക]

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൗണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=ഈജിപ്റ്റ്സാറ്റ്-1&oldid=1691542" എന്ന താളിൽനിന്ന് ശേഖരിച്ചത്