ഇ.എം.എസ്. അക്കാദമി

Coordinates: 8°31′38.64″N 77°2′59.97″E / 8.5274000°N 77.0499917°E / 8.5274000; 77.0499917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

8°31′38.64″N 77°2′59.97″E / 8.5274000°N 77.0499917°E / 8.5274000; 77.0499917

ഇ.എം.എസ് അക്കാഡമി

കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും സി.പി.ഐ. (എം) മുൻജനറൽ സെക്രട്ടറിയുമായിരുന്ന ഇ.എം.എസിന്റെ സ്‌മരണാർത്ഥം സി.പി.ഐ. (എം) സ്ഥാപിച്ച രാഷ്ട്രീയ-സൈദ്ധാന്തിക വിദ്യാഭ്യാസ കേന്ദ്രമാണ്‌ ഇ.എം.എസ്‌ അക്കാദമി. തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിലെ പുറ്റുമേൽക്കോണം വാർഡിൽ[1] അക്കാദമി സ്ഥിതിചെയ്യുന്നു.[2]

സ്ഥാപനം[തിരുത്തുക]

ഇ.എം.എസ് അക്കാദമിയിലെ ലൈബ്രറി

1998 മാർച്ച് 19-ന് ഇ.എം.എസ്. മരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു അക്കാദമി സ്ഥാപിക്കാൻ തീരുമാനമെടുത്തത്. സന്നദ്ധപ്രവർത്തകരുടെ ചെറുസംഘങ്ങൾ വഴി ജനങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ച നാലുകോടിയോളം രൂപ ഉപയോഗിച്ചാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.[3] 1998 ഓഗസ്റ്റ് 22 മുതൽ 24 വരെയുള്ള മൂന്നു ദിവസം കൊണ്ട് വിവിധ സംഘടനകൾ അക്കാദമി സ്ഥാപനത്തിനായി 40,183,716 രൂപ സംഭാവനകളിലൂടെ സ്വരൂപിച്ചു എന്ന് അന്നത്തെ സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ വെളിപ്പെടുത്തി. ഇത് പ്രതീക്ഷിച്ച തുകയുടെ മൂന്നിരട്ടിയായിരുന്നു.[3] പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കിയാണ് ഇ.എം.എസ്സ് അക്കാദമിയുടെ പഠനപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.[4]

ഇ.എം.എസ് അക്കാദമിയുടെ പനോരമ ചിത്രം

ഉദ്ദേശ്യങ്ങൾ[തിരുത്തുക]

അക്കാദമിയുടെ ലക്ഷ്യങ്ങൾ എങ്ങനെയായിരിക്കണമെന്നതിനേക്കുറിച്ച് ധാരാളം ആശയങ്ങൾ പലയിടത്തുനിന്നായി സ്വരൂപിച്ചിരുന്നു.[5] ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യർ, പ്രകൃതി, സമൂഹം എന്നീ മേഖലകളിലുള്ള പഠനങ്ങളും ഗവേഷണവും നടത്താനുള്ള സംവിധാനം തയ്യാറാക്കുക എന്നതിന് പ്രാമുഖ്യം നല്കി. കൂടാതെ ഒരു ഇ.എം.എസ്. മ്യൂസിയം സ്ഥാപിക്കാനും തീരുമാനിച്ചു.[3] ഇതിനുപുറമെ ഒരു സാംസ്കാരിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.[6] പഠിതാക്കൾക്ക്‌ താമസിച്ച്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ, ഗ്രന്ഥശാല, പുസ്തകവിൽപ്പനശാല തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

പ്രധാനമായും നാലു തരത്തിലുള്ള കോഴ്‌സുകളാണ് സ്ഥാപനത്തിൽ നല്കുന്നത്.

  • പാർട്ടി സ്ഥിരം സ്‌കൂൾ: പാർട്ടി കേഡർമാരെ പാർട്ടി വിദ്യാഭ്യാസം നൽകുന്നതിനുള്ള പരിപാടികൾ നടപ്പിലാക്കുക എന്നതാണ്‌ ഒന്നാമത്തെ ലക്ഷ്യം.
  • വർഗ-ബഹുജന സംഘടനകൾക്കുള്ള ക്യാംപുകൾ: വർഗ-ബഹുജന സംഘടനകളുടെ ആവശ്യപ്രകാരമുള്ള പഠന ക്ലാസുകൾ സംഘടിപ്പിക്കുക.
  • ക്യാംപയിൻ മാതൃകയിൽ താഴേക്കുള്ള ക്ലാസുകൾ: ഓരോ കാലത്തെയും രാഷ്‌ട്രീയ പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയും മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ചുമുള്ള ക്ലാസുകൾ നൽകുക. മാത്രമല്ല, കീഴോട്ടുള്ള ക്ലാസുകൾക്കുള്ള നോട്ടുകൾ തയ്യാറാക്കുകയും അദ്ധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്യുക.
  • സർവ്വകലാശാലാ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പഠന കോഴ്‌സുകൾ: ഇവ അക്കാദമിക്‌ രീതിയിലുള്ള കോഴ്‌സുകളായിരിക്കും. സർവ്വകലാശാല സിലബസുകളെ ആശ്രയിച്ചുകൊണ്ടായിരിക്കും കോഴ്‌സുകൾക്ക്‌ രൂപം നൽകുക.

അവലംബം[തിരുത്തുക]

  1. "ഇ.എം.എസ്. അക്കാദമി വാർഡിൽ ബി.ജെ.പി". ദീപിക. Archived from the original on 2013 മെയ് 4. Retrieved 2013 മെയ് 4. {{cite news}}: Check date values in: |accessdate= and |archivedate= (help)
  2. "ഇ.എം.എസ്സ് അക്കാദമി". Archived from the original on 2013-05-03. Retrieved 2012 ഒക്ടോബർ 27. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |3= (help)
  3. 3.0 3.1 3.2 ഡി, ജോസ്. "സി.പി.ഐ.(എം.) കളക്റ്റ്സ് റുപീസ് 40 മില്യൺ ഫോർ ഇ.എം.എസ്. അക്കാദമി". റീഡിഫ് ന്യൂസ്. Archived from the original on 2013-05-04. Retrieved 2013 മെയ് 4. {{cite news}}: Check date values in: |accessdate= (help)
  4. വി., ശ്രീധർ (2001 ഡിസംബർ 07). "ചോംസ്കി ഇൻ ഇന്ത്യ". ഫ്രണ്ട്ലൈൻ. {{cite news}}: Check date values in: |date= (help)
  5. എം.എ, ബേബി (2008 സെപ്തംബർ 12 (വോള്യം -15)). "പീപ്പിൾസ് ട്രൈബ്യൂട്ട് - എ മെമ്മോറിയൽ ഫോർ ഇ.എം.എസ്സ്". ഫ്രണ്ട്ലൈൻ. ഇ.എം.എസ്സ് അക്കാദമി, കമ്മ്യൂണിസ്റ്റ് ആചാര്യനുള്ള സമർപ്പണം - എം.എ.ബേബി {{cite news}}: Check date values in: |date= (help)
  6. "അഡ്രസ് ബൈ കോം. ഹർകിഷൻ സിങ്ങ് സുർജീത് അറ്റ് ദി ഇ.എം.എസ്. അക്കാദമി". പീപ്പിൾസ് ഡെമോക്രസി. 2001 മാർച്ച് 25. Archived from the original on 2013-05-04. Retrieved 2013 മെയ് 4. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സി.പി.ഐ(എം) മുൻ ജനറൽ സിക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് ഇ.എം.എസ്സ് അക്കാദമിയിൽ ചെയ്ത പ്രസംഗംArchived 2009-06-19 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഇ.എം.എസ്._അക്കാദമി&oldid=3774283" എന്ന താളിൽനിന്ന് ശേഖരിച്ചത്