ഇൻ വിട്രോ മീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൻ വിട്രോ മീറ്റ് എന്നത് കൃത്രിമ മാംസമാണ്.ഡോ.മാർക്ക് പോസ്റ്റും സംഘവുമാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇതിനായി ഒരു ജീവിയേയും കൊന്ന് ഉപയോഗിക്കുന്നില്ല.ലോകത്ത് ഒരു വർഷം ആവശ്യമായി വരുന്നത് കോടി കണക്കിന്നു കിലോ മാംസമാണ്.ഇത്തരത്തിൽ ഭാവിയിൽ വരാനിരിക്കുന്ന വലിയ മാംസ പ്രതിസന്ധിയെ മുന്നില് കണ്ട് ശാസ്ത്രലോകം ഈ കണ്ടു പിടുത്തത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

നിർമ്മാണം[തിരുത്തുക]

ജീവന്റെ അടിസ്ഥാന ഘടകമായ വിത്തുകോശങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്[1] . കാഴ്ച്ചയിലും രുചിയിലും സാധാരണ മാംസം പോലെ തന്നെയാണ്. പശുക്കളിൽ നിന്ന് എടുത്ത മൂന്ന് കോശങ്ങളിൽ നിന്നാണ് ഇതിന്നായി വേണ്ടുന്ന 20000 പേശി ഫൈബറുകൾ നിർമ്മിച്ചത്.പിന്നീട് അവയൊന്നാക്കിയാണ് ഇൻ വിട്രോ മീറ്റ് ഉണ്ടാക്കിയത്.

ഇത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്തെന്നാൽ ഇതിന്റെ നിർമ്മാണ ചെലവാണ്. ഏകദേശം 2.18 കോടി രുപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു. ഇൻ വിട്രോ മീറ്റിന്റെ ചെലവു വഹിച്ചത് ഗൂഗിള് സ്ഥാപകരിൽ ഒരാളായ സെർജി ബ്രിന്നാണ്. [2]

അവലംബം[തിരുത്തുക]

  1. "What does a stem cell burger taste like?". http://www.bbc.co.uk/news/science-environment-23529841. ശേഖരിച്ചത് 2014 ജനുവരി 2. 
  2. ഹരിശ്രീ 2013 december 28 പുസ്തകം 22 ലക്കം 09 പേജ് 22-23
"https://ml.wikipedia.org/w/index.php?title=ഇൻ_വിട്രോ_മീറ്റ്&oldid=2281007" എന്ന താളിൽനിന്നു ശേഖരിച്ചത്