ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക്
ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക് | |
---|---|
സംവിധാനം | ഷൈനി ജേക്കബ്ബ് ബഞ്ചമിൻ |
നിർമ്മാണം | ബേബി മാത്യു സോമതീരം |
രചന | സക്കറിയ |
കഥ | സക്കറിയ |
ആസ്പദമാക്കിയത് | പെരുമ്പടവം ശ്രീധരൻ രചിച്ച 'ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ |
അഭിനേതാക്കൾ | വ്ളാദിമിർ പോസ്ത്നിക്കോവ് ഒക്സാനകർമഷീന പെരുമ്പടവം ശ്രീധരൻ |
സംഗീതം | ശരത് |
ഛായാഗ്രഹണം | കെ.ജി. ജയൻ |
ചിത്രസംയോജനം | ബി. അജിത് കുമാർ |
സ്റ്റുഡിയോ | സോമ ക്രിയേഷൻസ് |
റിലീസിങ് തീയതി | 2016 (2016 ലെ രാജ്യാന്തര ചലച്ചിത്രമേള]) |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം / റഷ്യൻ |
സമയദൈർഘ്യം | 45 minutes |
ഷൈനി ജേക്കബ്ബ് ബഞ്ചമിൻ സംവിധാനം ചെയ്ത ഡോക്യുഫിക്ഷൻ ചലച്ചിത്രമാണ് ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക്. 2016 ലെ രാജ്യാന്തര ചലച്ചിത്രമേളയിലെ കഥേതര വിഭാഗത്തിലേക്ക് ഈ ചിത്രത്തെ തെരഞ്ഞെടുത്തിരുന്നു. [1]
ഉള്ളടക്കം
[തിരുത്തുക]പെരുമ്പടവം ശ്രീധരൻ രചിച്ച 'ഒരു സങ്കീർത്തനം പോലെ' എന്ന മലയാള നോവലിലെ നായകൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയും കാമുകി അന്നയും താമസിച്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് പെരുമ്പടവം നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. പെരുമ്പടവം അന്ന് സങ്കൽപ്പത്തിൽ കണ്ട സ്ഥലങ്ങൾ ഇന്ന് അദ്ദേഹം നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയാണ് ചിത്രം ചർച്ച ചെയ്യുന്ന പ്രമേയം.[2] പെരുമ്പടവത്തിലും റഷ്യയിലുമായാണ് ഈ ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ദസ്തയേവ്സ്കിയുടെ വീട്, സെന്റ് പീറ്റേഴ്സ് ബർഗ് എന്നിവ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ദെസ്തൊവിസ്കി ജീവിച്ചിരുന്നതും ഉപയോഗിച്ചതുമായ സ്ഥലങ്ങളും സാമഗ്രികളുമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ മലയാളവും റഷ്യനും ഉപയോഗിച്ചിട്ടുണ്ട്. ദസ്തയേവ്സ്കിയുടേയും അന്നയുടേയും സംഭാഷണങ്ങൾ റഷ്യൻ ഭാഷയിലാണ്. [3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-21. Retrieved 2016-11-21.
- ↑ http://www.marunadanmalayali.com/cinema/views/shyni-kacob-benjamins-in-return-just-a-book-57661
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-18. Retrieved 2016-11-21.