ഇൻ ദ മൂഡ് ഫോർ ലൗ
ഇൻ ദ മൂഡ് ഫോർ ലൗ | |
---|---|
സംവിധാനം | വോങ്ങ് കാർ വായ് |
നിർമ്മാണം | വോങ്ങ് കാർ വായ് |
രചന | വോങ്ങ് കാർ വായ് |
അഭിനേതാക്കൾ | ടോണി ലിയാങ്ങ് മാഗി ചെയുങ്ങ് |
സംഗീതം | ഷിഗേരു ഉമേബയാഷി Michael Galasso |
ഛായാഗ്രഹണം | Christopher Doyle Pin Bing Lee |
ചിത്രസംയോജനം | William Chang |
വിതരണം | USA Films (US) |
റിലീസിങ് തീയതി | സെപ്റ്റംബർ 29, 2000HK) February 2, 2001 (US) | (
രാജ്യം | HKG ഹോങ്കോങ് |
ഭാഷ | കാന്റോനീസ് |
സമയദൈർഘ്യം | 98 മിനിറ്റ് 94 മിനിറ്റ് (പോളണ്ട്) |
ആകെ | $12,854,953 (worldwide) |
വിഖ്യാത ഹോങ്കോങ് ചലച്ചിത്ര സംവിധായകനായ വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ കാന്റോനീസ് ചലച്ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ (ചൈനീസ്: 花樣年華; കാന്റോണിഷ് Fa yeung nin wa (Fā yeuhng nìhn wàh). ടോണി ലിയാങ്ങ്, മാഗി ചെയുങ്ങ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ചിത്രം 2000-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[1][2] അറുപതുകളിലെ ഹോങ്കോങ് നഗരത്തിൽ വിവാഹിതരും, അയൽവാസികളും, എന്നാൽ ഏകാന്തരുമായ ഒരു സ്തീയും പുരുഷനും തമ്മിലുള്ള ബന്ധമാണ് സംഗീത പ്രധാന്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം. 1960-കളിലെ ഹോങ്കോങ് നഗരത്തിന്റെ പശ്ചാത്തലത്തിൽ വോങ്ങ് കാർ വായ് ഒരുക്കിയ ചലച്ചിത്ര ത്രയത്തിലെ രണ്ടാമത് ചിത്രമാണിത്.[3] ഈ ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രം "ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്" 1991-ലും അവസാന ചിത്രം 2046 2004-ലും പുറത്തിറങ്ങി.
നിരൂപക പ്രശംസ
[തിരുത്തുക]ഐംമ്പയർ മാസിക 2000-ൽ പുറത്തിറക്കിയ ലോകസിനിമയിലെ ഏറ്റവും മികച്ച നൂറ് ചിത്രങ്ങളുടെ പട്ടികയിൽ 42-ആം സ്ഥാനം നേടി.[4] എറ്റർടൈൻമെന്റ് വീക്കിലി 2009-ൽ പുറത്തിറക്കിയ 1983 മുതൽ 2008 വരെയുള്ള വർഷങ്ങൾക്കിടയിൽ ഇറങ്ങിയ മികച്ച നൂറ് ചിത്രങ്ങളിൽ 95-ആം സ്ഥാനത്ത് ഇടം പിടിച്ചു.[5] ടൈം ഔട്ട് ന്യൂയോർക്ക് വാരിക പതിറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ചിത്രമായി തിരഞ്ഞെടുത്തു.[6]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2000 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- മികച്ച നടൻ - ടോണി ലിയാങ്ങ്
- മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാമിന് (Palme d'Or) നാമനിർദ്ദേശം
- Technical Grand Prize (Christopher Doyle, Lee Ping-bing, William Chang)
- 2000 European Film Awards
- Screen International Award - വോങ്ങ് കാർ വായ്
- 2001 BAFTA Award
- മികച്ച വിദേശചിത്രത്തിനുള്ള നാമനിർദ്ദേശം
- 2001 César Awards
- മികച്ച വിദേശചിത്രം
- 2001 Hong Kong Film Awards
- മികച്ച നടൻ - ടോണി ലിയാങ്ങ്
- മികച്ച നടി - മാഗി ചെയുങ്ങ്
- Best Art Direction (William Chang)
- Best Costume and Make-up Design (William Chang)
- Best Film Editing (William Chan
- 2002 National Society of Film Critics (USA)
- മികച്ച വിദേശചിത്രം
- മികച്ച ഛായാഗ്രഹണം (Christopher Doyle, Lee Pin-bing)
- 2001 German Film Awards
- മികച്ച വിദേശചിത്രം
- 2001 New York Film Critics Circle Awards
- മികച്ച വിദേശചിത്രം
- 2002 Argentinian Film Critics Association Awards
- മികച്ച വിദേശചിത്രം
- 2001 Australian Film Institute Awards
- മികച്ച വിദേശചിത്രത്തിനുള്ള നാമനിർദ്ദേശം
- 2001 British Independent Film Awards
- മികച്ച വിദേശചിത്രം
- 2002 Fotogramas de Plata
- മികച്ച വിദേശചിത്രം
- 2000 Ghent International Film Festival
- Grand Prix - വോങ്ങ് കാർ വായ്
ഇതു കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ IMDb: release dates
- ↑ A review/essay of the DVD set released by Criterion Collection by David Ng
- ↑ "Director's Statement". In the Mood for Love official website. Archived from the original on 2010-08-07. Retrieved August 7, 2010.
- ↑ "The 100 Best Films Of World Cinema | 42. In The Mood For Love". Empire. 2010. Archived from the original on 2010-08-07. Retrieved August 7, 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-22. Retrieved 2011-08-19.
- ↑ "The TONY top 50 movies of the decade". Time Out New York (739). November 26–December 2, 2009. Retrieved December 2, 2009.
{{cite journal}}
: Check date values in:|date=
(help)