Jump to content

ഇൻവിസലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Align Technology, Inc.
Public
Traded as
ISINISIN: [http://www.isin.org/isin-preview/?isin=US0162551016 US0162551016]
വ്യവസായംOrthodontics devices
സ്ഥാപിതം1997; 27 വർഷങ്ങൾ മുമ്പ് (1997)
സ്ഥാപകൻs
ആസ്ഥാനംTempe, Arizona, U.S.
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Joe Hogan
(President & CEO)
ഉത്പന്നങ്ങൾClear aligners, scanners
വരുമാനംIncrease US$3.95 billion (2021)
Increase US$976 million (2021)
Decrease US$772 million (2021)
മൊത്ത ആസ്തികൾIncrease US$5.94 billion (2021)
Total equityIncrease US$3.62 billion (2021)
ജീവനക്കാരുടെ എണ്ണം
22,540 (ഡിസംബർ 2021 (2021-12))
വെബ്സൈറ്റ്aligntech.com
Footnotes / references
[1]

ഓർത്തോഡോണ്ടിക്‌സിൽ ഉപയോഗിക്കുന്ന 3D ഡിജിറ്റൽ സ്കാനറുകളുടെയും ഇൻവിസലൈൻ എന്ന സുതാര്യ ക്ലിയർ അലൈനറുകളുടെയും അഗ്രഗാമിയായ അമേരിക്കൻ നിർമ്മാതാവാണ് അലൈൻ ടെക്നോളജി . 1997-ൽ സ്ഥാപിതമായ ഇത് അരിസോണയിലെ ടെമ്പെയിലാണ് ആസ്ഥാനം.

അലൈൻ ടെക്‌നോളജി നിർമ്മിക്കുന്ന, പല്ലുകൾ നേരെയാക്കാൻ ഉപയോഗിക്കുന്ന സുതാര്യമായ അലൈനർ ചിക്ത്സയായ ക്ലിയർ അലൈനറുകളുടെ ഒരു ബ്രാൻഡാണ് ഇൻവിസലൈൻ. ഇതുവരെ 12.2 ദശലക്ഷത്തിലധികം രോഗികളെ ചികിത്സിക്കാൻ ക്ലിയർ അലൈൻ സിസ്റ്റം ഉപയോഗിച്ചു.[2]

കമ്പനി മെക്സിക്കോയിലെ ജുവാരസിലും പ്യൂർട്ടോറിക്കോവിലും ഇൻവിസലൈനുകൾ നിർമ്മിക്കുമ്പോൾ അതിന്റെ സ്കാനറുകൾ ഇസ്രായേലിലും ചൈനയിലും നിർമ്മിക്കുന്നു.

ഇന്ന് ലോകമെമ്പാടും ഇൻവിസലൈനോടു മത്സരിക്കുന്ന നിരവധി കമ്പനികൾ വന്നിട്ടുണ്ട്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നിരവധി കമ്പനികൾ ഇന്ന് പ്രവർത്തിക്കുന്നു.

ചരിത്രം

[തിരുത്തുക]

അലൈൻ ടെക്‌നോളജി സ്ഥാപകനായ പാകിസ്താനി അമേരിക്കൻ ഇൻവെസ്റ്റർ സിയ ചിഷ്‌തി പ്രായപൂർത്തിയായ ഒരു ഓർത്തോഡോണ്ടിക്‌സ് രോഗിയായിരിക്കെ ഇൻവിസ്അലൈനിന്റെ അടിസ്ഥാന രൂപകല്പനയെ കുറിച്ച് ചിന്തിച്ചു. തന്റെ ചികിത്സ പൂർത്തിയാക്കാൻ ഉദ്ദേശിച്ചുള്ള ഒരു റീട്ടൈനർ ചികിത്സ എടുക്കുന്ന അവസരത്തിൽ, അവ ഉപയോഗിച്ച് ചെറിയ ചലനങ്ങൾ പല്ലിൽ സൃഷ്ടിക്കാൻ കഴിമെന്നും അത്തരം തുടർ ചലനങ്ങൾ പ്രവചിക്കുന്ന സോഫ്റ്റ്വെയർ നിർമ്മിച്ച് അതുപയോഗിച്ച് 3ഡി പ്രിന്ററുകളുടെ സഹായത്താൽ സ്റ്റീരിയോലിത്തോഗ്രാഫി വഴി ഭാവിയിലേക്കു വേണ്ടുന്ന തരത്തിൽ റീട്ടൈനറുകളുടെ ഒരു ശൃംഘല നിർമ്മിക്കാനാകുമെന്നും അദ്ദേഹം ചിന്തിച്ചു. അതിനു വേണ്ടുന്ന സോഫ്റ്റ്വയെർ ഡെവലപ്പർമാരെ തേടുന്നതിനായി അദ്ദേഹം കെൽസി വിർത്തുമായി സഹകരിച്ചു. [3] [4]

ഇൻവിസലൈൻ 1998-ൽ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചു, 1999-ൽ അമേരിക്കയിൽ വിൽപ്പന ആരംഭിച്ചു. [5] 140 ദശലക്ഷംഡോളർ വെഞ്ച്വർ ക്യാപിറ്റൽ വഴി 1997 നും 2000 നുമിടക്ക് സമാഹരിച്ചു. പ്രവർത്തനങ്ങൾ ആരംഭിച്ച അലൈൻ ടെക്നോളജ്ജി 2001-ൽ ഒരു പ്രാരംഭ പബ്ലിക് ഓഫറായി $130 ദശലക്ഷം ഷെയർ മാർക്കറ്റിൽ നിന്ന് സ്വരൂപിച്ചു. 2014-ലെ കണക്കനുസരിച്ച്, അലൈൻ ടെക്നോളജി പ്രകാരം, ലോകമെമ്പാടുമുള്ള 2.4 ദശലക്ഷം ആളുകൾ ഇൻവിസലൈൻ ഉപയോഗിച്ച് ചികിത്സിച്ചു, കൂടാതെ 80,000 ദന്തഡോക്ടർമാർക്ക് ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് പരിശീലനം നൽകിയിട്ടുണ്ട്.

ഓർത്തോഡോണ്ടിസ്റ്റുകൾ ആദ്യം ഇൻവിസലൈൻ സ്വീകരിക്കുന്നതിൽ മടി കാണിച്ചിരുന്നു, പ്രത്യേകിച്ചും സ്ഥാപകർക്ക് ഓർത്തോഡോണ്ടിക് യോഗ്യതകളോ വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാൽ, എന്നാൽ ഇൻവിസലൈൻ എന്ന ഉൽപ്പന്നം ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായി. [6] 2000-ൽ അലൈൻ ടെക്‌നോളജി $31 മില്യൺ ടെലിവിഷൻ പരസ്യ കാമ്പെയ്‌ൻ ആസൂത്രണം ചെയ്‌തു, ന്യൂയോർക്ക് ടൈംസ് പറഞ്ഞു, "ഡെന്റൽ പ്രൊഫഷൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആക്രമണാത്മക ഉപഭോക്തൃ പരസ്യ പദ്ധതി" ആയിരിക്കും അതെന്ന്. [7] 1997 മുതൽ 2000 വരെ നാല് റൗണ്ടുകളിലായി ഏകദേശം 140 മില്യൺ ഡോളർ ഫണ്ടിംഗ് കമ്പനി സമാഹരിച്ചു. [7] [8] 2001-ൽ NASDAQ- ലെ പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ $130 ദശലക്ഷം അധിക ഫണ്ടിംഗ് സമാഹരിച്ചു. [9] [10] 2001 ആയപ്പോഴേക്കും വടക്കേ അമേരിക്കയിലെ 8,500 ഓർത്തോഡോണ്ടിസ്റ്റുകളിൽ 75 ശതമാനവും ഇൻവിസലൈൻ സിസ്റ്റത്തിൽ പരിശീലനം നേടിയിരുന്നു. [9] [11] അതേ വർഷം തന്നെ, അലൈൻ ടെക്നോളജി സാധാരണ ദന്തഡോക്ടർമാർക്ക് ഇൻവിസലൈൻ ലഭ്യമാക്കി, ഇത് ഓർത്തോഡോണ്ടിസ്റ്റുകൾക്ക് മാത്രം ലഭ്യമാക്കുന്നത് ദന്തഡോക്ടർമാർക്ക് അന്യായമായ മത്സരത്തിന് കാരണമായി എന്നാരോപിച്ചുള്ള ഒരു ക്ലാസ്-ആക്ഷൻ വ്യവഹാരം നൽകാനിടയാക്കി. [9] [11]

2000-കളുടെ തുടക്കത്തിൽ, അലൈൻ ടെക്നോളജി അതിന്റെ എല്ലാ വരുമാനവും വിപണനത്തിനും പരസ്യത്തിനുമായി ചെലവഴിക്കുകയും പ്രതിവർഷം 18 ദശലക്ഷം ഡോളർ നഷ്ടപ്പെടുത്തുകയും ചെയ്തു. [12] [13] സഹസ്ഥാപകരായ വിർത്തും ചിഷ്‌തിയും യഥാക്രമം 2001ലും 2003ലും അലൈൻ ടെക്‌നോളജിയിൽ നിന്ന് രാജിവച്ചു, [14] 2002 മാർച്ചിൽ ചിഷ്തിക്ക് പകരം തോമസ് പ്രെസ്‌കോട്ട് സിഇഒ ആയി. പ്രെസ്‌കോട്ട് കമ്പനിയെ വടക്കേ അമേരിക്കയിൽ വീണ്ടും കേന്ദ്രീകരിക്കുകയും മാർക്കറ്റിംഗ് ബജറ്റ് അതിന്റെ യഥാർത്ഥ വലുപ്പത്തിന്റെ ഏകദേശം മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു. [12] [13]

ഇൻവിസലൈൻ സിസ്റ്റം 2002-ൽ 80,000 രോഗികളിൽ നിന്ന് 2004-ൽ 175,000 ആയി വളർന്നു. സ്റ്റീരിയോലിത്തോഗ്രാഫി, മെഡിക്കൽ ഡിസൈൻ, വേഗത്തിലുള്ള വളർച്ച എന്നിവയ്ക്കുള്ള നിരവധി അവാർഡുകൾ ഇൻവിസലൈൻ നേടി. 2003ലാണ് അലൈൻ ടെക്‌നോളജി ആദ്യമായി ലാഭത്തിലായത്. 2005-ൽ കമ്പനി ജപ്പാനിലേക്ക് വികസിക്കുകയും ഇൻവിസലൈൻ സിസ്റ്റം നിർദ്ദേശിക്കുന്ന ഡോക്ടർമാരെ പിന്തുണയ്ക്കുന്ന ഓർത്തോഡോണ്ടിക്‌സ് സ്ഥാപനമായ ജനറൽ ഓർത്തോഡോണ്ടിക് ഏറ്റെടുക്കുകയും ചെയ്തു. ആ വർഷം അവസാനം, ഹാർവാർഡ് സ്കൂൾ ഓഫ് ഡെന്റൽ മെഡിസിൻ അതിന്റെ ഓർത്തോഡോണ്ടിക് ബിരുദ വിദ്യാർത്ഥികൾ ബിരുദം നേടുന്നതിന് മുമ്പ് ഇൻവിസലൈൻ സർട്ടിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. [15]

പതിപ്പുകൾ

[തിരുത്തുക]

10 അലൈനറുകൾ ഉപയോഗിക്കുന്ന ഇൻവിസലൈൻ എക്സ്പ്രസ് 10 2005 [16] ൽ അവതരിപ്പിച്ചു. ഇൻവിസലൈൻ വെർഷൻ 1.5 2009-ൽ പുറത്തിറങ്ങി. 2010-ൽ ഇൻവിസലൈൻ G3-ഉം 2011-ൽ G4-ഉം പിന്നാലെ വന്നു. ഇൻവിസലൈൻ G3, G4 എന്നിവ കൂടുതൽ സങ്കീർണ്ണമായ ചികിത്സകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 5 അലൈനറുകൾ ഉപയോഗിക്കുന്ന ഒരു ഇൻവിസലൈൻ എക്സ്പ്രസ് 5 പതിപ്പ് 2012 [17] ൽ അവതരിപ്പിച്ചു. 2014 ഫെബ്രുവരിയിൽ, അലൈൻ ടെക്നോളജി, ഡീപ്പ് ബൈറ്റ് ചികിത്സിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു G5 എന്ന പേരിൽ പുതിയ വെർഷൻ പുറത്തിറക്കി.

നിർമ്മാണം

[തിരുത്തുക]

ഉത്പന്നത്തിനുള്ള പിന്തു, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, പ്രീ-പ്രൊഡക്ഷൻ, അഡ്മിനിസ്ട്രേറ്റീവ് എന്നീ പ്രവർത്തനങ്ങൾ കാലിഫോർണിയയിലെ അലൈൻ ടെക്നോളജിയുടെ ആസ്ഥാനത്ത് നിന്നാണ് ചെയ്യുന്നത്. ഇൻവിസലൈൻ അലൈനറുകളുടെ നിർമ്മാണം മെക്സിക്കോയിലാണ് നടക്കുന്നത് [18] കൂടാതെ കോസ്റ്റാറിക്കയിൽ ഇരുന്ന് ഓർത്തോഡോണ്ടിസ്റ്റുകൾ രോഗികൾക്കു വേണ്ട ചികിത്സാ പദ്ധതികൾ സൃഷ്ടിക്കുന്നു. അലൈൻ ടെക്‌നോളജി ഹോങ്കോങ്ങിലും ഓസ്‌ട്രേലിയയിലും പ്രത്യേകം സബ്‌സിഡിയറികൾ നടത്തുന്നുണ്ട്, അവ അതത് വിപണികളിൽ ഇൻവിസലൈൻ വിൽക്കുന്നു. [19] അലൈൻ ടെക്‌നോളജി ഡോക്ടർമാർക്ക് പരിശീലനവും സർട്ടിഫിക്കേഷനും നൽകി വരുന്നു. [20] ഇന്ത്യയിലും അറേബ്യൻ രാജ്യങ്ങളിലും ഇന്ന് ഇൻവിസലൈന്റെ സാന്നിധ്യം ഉണ്ട്.

റഫറൻസുകൾ

[തിരുത്തുക]
  1. "Align Technology 2021 Annual Report (Form 10-K)". U.S. Securities and Exchange Commission. 25 February 2022.
  2. Weir, T. (2017). "Clear aligners in orthodontic treatment". Australian Dental Journal. 62: 58–62. doi:10.1111/adj.12480. PMID 28297094.
  3. Basavaraj Subhashchandra Phulari (30 June 2013). History of Orthodontics. JP Medical Ltd. p. 1. ISBN 978-93-5090-471-8.
  4. Tuncay, Orhan (2006). The Invisalign System. Quintessence Publishing Co, Ltd. ISBN 978-1850971276.
  5. Rakosi, Thomas; Graber, Thomas M. (2010). Orthodontic and Dentofacial Orthopedic Treatment. Thieme. ISBN 978-3-13-127761-9.
  6. Basavaraj Subhashchandra Phulari (30 June 2013). History of Orthodontics. JP Medical Ltd. p. 1. ISBN 978-93-5090-471-8.
  7. 7.0 7.1 {{cite news}}: Empty citation (help)
  8. {{cite news}}: Empty citation (help)
  9. 9.0 9.1 9.2 Coughlan, Anne; Hennessy, Julie, Invisalign: Orthodontics Unwired, Kellogg School of Management}
  10. {{cite news}}: Empty citation (help)
  11. 11.0 11.1 {{cite news}}: Empty citation (help)
  12. 12.0 12.1 Gretchen, Antelman (2008). International Directory of Company Histories. Vol. 94. St. James Press. pp. 15–18. ISBN 978-1-55862-615-7.
  13. 13.0 13.1 {{cite news}}: Empty citation (help)
  14. {{cite news}}: Empty citation (help)
  15. Gretchen, Antelman (2008). International Directory of Company Histories. Vol. 94. St. James Press. pp. 15–18. ISBN 978-1-55862-615-7.
  16. {{cite news}}: Empty citation (help)
  17. {{cite news}}: Empty citation (help)
  18. Coughlan, Anne; Hennessy, Julie, Invisalign: Orthodontics Unwired, Kellogg School of Management}
  19. Plunkett, Jack W. (March 1, 2009). Plunkett's Companion to the Almanac of American Employers 2009: Mid-Size Firms. Plunkett Research, Ltd. p. 134. ISBN 978-1-59392-126-2.
  20. Rakosi, Thomas; Graber, Thomas M. (2010). Orthodontic and Dentofacial Orthopedic Treatment. Thieme. ISBN 978-3-13-127761-9.
"https://ml.wikipedia.org/w/index.php?title=ഇൻവിസലൈൻ&oldid=3851287" എന്ന താളിൽനിന്ന് ശേഖരിച്ചത്