ഇൻഡക്ഷൻ കുക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Line drawing of a kettle sitting on an E-shaped iron core, with a coil of wire around the center leg of the E
An early induction cooker patent from 1909 illustrates the principle. The coil of wire S induces a magnetic field in the magnetic core M. The magnetic field passes through the bottom of the pot A, inducing eddy currents within it. Unlike this concept, a modern cooktop uses electronically-generated high-frequency current.

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന അടുപ്പാണ് ഇൻഡക്ഷൻ കുക്കർ(Induction Cooker). വൈദ്യുത-കാന്തിക തരംഗങ്ങളുപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ചൂട് നേരിട്ട് പാത്രത്തിലുള്ള വസ്തുവിലേക്ക് പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുമ്പ് പാത്രമോ സ്റ്റീൽ പാത്രമോ ഉപയോഗിച്ച് മാത്രമേ ഇതിൽ പാചകം ചെയ്യാൻ സാധിക്കൂ. മൺപാത്രങ്ങൾ, ചെമ്പ്, അലുമിനിയം, ഗ്ലാസ്‌ പാത്രങ്ങൾ എന്നിവ ഇതിൽ ഉപയോഗിക്കാൻ പറ്റില്ല.

ഗുണങ്ങൾ[തിരുത്തുക]

  1. പാചകത്തിനായ് ഉപയോഗിക്കുന്ന പാത്രം തന്നെ നേരിട്ട് ചൂടാവുന്നു എന്നതിനാൽ പ്രസരിച്ചു പോകുന്ന ഊർജ്ജ നഷ്ടം, താപ സ്രോതസ്സിന്റെ താപന ക്ഷമതക്കുറവ് തുടങ്ങിയവ മൂലമുള്ള നഷ്ടം ഒഴിവാകുന്നു.
  2. യാതൊരുവിധ രാസപ്രവർത്തനവും ഉണ്ടാക്കുന്നില്ല എന്നതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.
  3. പച്ചക്കറികളുടെയും മറ്റും പോഷകാംശങ്ങൾ നഷ്ടമാവാതെ തന്നെ വേവിക്കുന്നു.
  4. മറ്റുള്ള അടുപ്പുകളെക്കാൾ അപകട സാധ്യത കുറവായതിനാൽ എവിടെ വെച്ചു സുരക്ഷിതമായി ഭക്ഷണം പാകം ചെയ്യാനാവുന്നു.
  5. പുക, ചൂട് എന്നിവ സഹിക്കാതെ തന്നെ പാചകം ചെയ്യാവുന്നതു കൊണ്ട് പാചകക്കാരന്റെ ആരോഗ്യത്തെ കൂടി സംരക്ഷിക്കുന്നു.
  6. വളരെ രൂക്ഷമായ പാചകവാതക ക്ഷാമവും ഇന്ധനക്ഷാമവും നേരിടുന്ന പശ്ചാത്തലത്തിൽ ഒരു ബദൽ സംവിധാനം കൂടിയാണിത്.

പ്രവർത്തനം[തിരുത്തുക]

Inside view; the large copper coil forms the magnetic field, a cooling fan is visible below it, and main and auxiliary power supplies surround the coil.
A pot of boiling water atop newspaper on an induction cooktop
An induction cooktop boiling water through several thicknesses of newsprint. The paper is undamaged since heat is produced only in the bottom of the pot.
Ventilation slots visible. The unit has a small depth compared to the width of the stove
Induction stove (side view)
Large flat copper coil, with electronic circuit board adjacent
Inside an induction stove showing the litz wire coil.

ഒരു ചാലകത്തിന്റെ അടുത്തുള്ള വിദ്യുത്കാന്തിക ദോലനങ്ങൾ പ്രസ്തുത ചാലകത്തിലേക്ക് വൈദ്യുതി പകർന്നു (induce) നൽകുന്നു എന്നതാണ് ഇൻഡക്ഷൻ കുക്കറിന്റെ അടിസ്ഥാന തത്ത്വം. വൈദ്യുതോർജ്ജം സംബന്ധിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ കണ്ടെത്തിയ ഈ തത്ത്വമാണ് പുതു തലമുറ പാചക യന്ത്രമായ ഈ കുക്കറിൽ ഉപയോഗിക്കുന്നതെന്നത് കൌതുകകരമാണ്. ഇലക്ട്രോണിക്സിന്റെ വികാസത്തിന്റെ ഭാഗമായി അർദ്ധചാലകങ്ങളുടെ നിർമ്മിതി കൈവരിച്ച മുന്നേറ്റമാണ് ഇന്ന് ഈ കുക്കറിന്റെ വ്യാപനത്തിനു കാരണമായത്. വളരെ കട്ടികൂടിയ ഒരു ചാലകത്തിൽ ചെലുത്തപ്പെടുന്ന കാന്തിക ദോലനം, ഉയർന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും, ചാലകത്തിന്റെ കുറഞ്ഞ രോധം, ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയർന്ന നിരക്കിൽ താപോർജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഒരു നിയന്ത്രണ യൂണിറ്റിനാൽ നിയന്ത്രിതമായ ഒരു ഓസിലേറ്ററാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഉയർന്ന ആവൃത്തി തരംഗങ്ങൾ പുറത്തുവിടുന്ന ഈ ഘട്ടത്തിൽ നിന്നു ലഭിക്കുന്ന തരംഗങ്ങൾ അനുയോജ്യമായ രീതിയിൽ മോഡുലേറ്റ് ചെയ്യപ്പെട്ട്, ,കാന്തിക തരംഗങ്ങൾ സൃഷ്ടിക്കാൻ പര്യാപതമായ ഒരു കമ്പിച്ചുറ്റിലേക്ക് നയിക്കപ്പെടുന്നു. ഇപ്രകാരം കമ്പിച്ചുറ്റിലെത്തുന്ന വൈദ്യതകാന്തിക ദോലനങ്ങൾ പ്രസരിപ്പിക്കുന്ന ഊർജ്ജം പാത്രത്തിലെത്തുകയും മേലെ സൂചിപ്പിച്ച പ്രകാരം പാത്രത്തെ ചൂടാക്കുകയും ചെയ്യുന്നു. ഈ കമ്പിച്ചുറ്റുകളുടെ വ്യാസത്തിനനുസരിച്ചുള്ള പാത്രങ്ങൾ ഉപയോഗിക്കുക എന്നത് ക്ഷമതയുമായും ഉപകരണത്തിന്റെ ആയുസ്സുമായും ബന്ധപ്പെട്ടുകിടക്കുന്നു.

Skin depth at 24 kHz [1]
Material Resistivity
(10^-6 ohm-inches)
Relative
permeability
Skin depth,
inches
Surface resistance,
10^-3 ohms/square
Relative to copper
1010 carbon steel 9 200 0.004 2.25 56.25
432 Stainless steel 24.5 200 0.007 3.5 87.5
304 Stainless steel 29 1 0.112 0.26 6.5
Aluminum 1.12 1 0.022 0.051 1.28
Copper 0.68 1 0.017 0.04 1



അവലംബം[തിരുത്തുക]

  1. , W. C.Moreland, The Induction Range: Its Performance and Its Development Problems, IEEE Transactions on Industry Applications, vol. TA-9, no. 1, January/February 1973 pages 81-86

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Technical Support Document for Residential Cooking Products
  • Video Archived 2014-07-19 at the Wayback Machine. demonstrating how an induction cooktop works
  • റിപ്പയറിംഗ് സംബന്ധമായ മറ്റ് സഹായങ്ങൾക്ക് Tech Mates എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സംശയങ്ങൾ പോസ്റ്റ് ചെയ്യാം. വെബ് വിലാസം. https://www.facebook.com/groups/1664774307081284/
"https://ml.wikipedia.org/w/index.php?title=ഇൻഡക്ഷൻ_കുക്കർ&oldid=3955180" എന്ന താളിൽനിന്ന് ശേഖരിച്ചത്