ഇൻകാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
InCar
സംവിധാനംHarsh Warrdhan
നിർമ്മാണംAnjum Qureshi
Sajid Qureshi
വിതരണംINBOX pictures
ദൈർഘ്യം106 minutes
രാജ്യംIndia
ഭാഷHindi

2023-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ഇൻകാർ .[1][2] ഹർഷ് വർധനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റിതിക സിംഗ്, മനീഷ് ജാൻജോലിയ, റിച്ചി സന്ദീപ് ഗോയത്ത് എന്നിവർ ഈ സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേസമയം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക്ഈ ചിത്രം ഡബ്ബ് ചെയ്തു. പുറത്തിറങ്ങിയപ്പോൾ ഇൻകാറിന് നല്ല അവലോകനങ്ങൾ ലഭിച്ചു.[3]

കഥാസാരം[തിരുത്തുക]

ജയിലിൽ നിന്ന് പുറത്തുകടന്ന മൂന്ന് തട്ടിക്കൊണ്ടുപോകലുകാരായ റിച്ചി, അദ്ദേഹത്തിൻ്റെ മൂത്ത സഹോദരൻ യാഷ്, കാറുകൾ ഹൈജാക്ക് ചെയ്യുന്ന ഇവരുടെ അമ്മാവൻ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബസ് സ്റ്റേഷന് സമീപം കാത്തുനിൽക്കുന്ന ഒരു കോളേജ് വിദ്യാർത്ഥിനിയായ സാക്ഷിയെ മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോകുന്നു. തട്ടിക്കൊണ്ടുപോകുന്നവഴിയിൽ സാക്ഷിയെ സംഘം ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും കൂടാതെ ഓടുന്ന കാറിൽ വച്ച് സാക്ഷിയെ കൂട്ടബലാത്കാരം ചെയ്യുകയും ഒരു വിദൂര ഒളിത്താവളത്തിലേക്ക് കൊണ്ടുപോയി അവളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു. സാക്ഷി തനിക്കെതിരായ ആക്രമണത്തിനെതിരേ പ്രതികരിക്കുകയും ഡ്രൈവറുടെ സഹായത്തോടെ മൂവരെയും ആക്രമിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്ത്രീകൾ അനുഭവിക്കുന്ന റോഡ് സുരക്ഷയുടെ അഭാവമാണ് ചിത്രം ചിത്രീകരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

  • സാക്ഷി ഗുലാത്തിയായി റിതിക സിംഗ് [4]
  • റിച്ചിയായി മനീഷ് ജാൻജോലിയ
  • യാഷായി റിച്ചി സന്ദീപ് ഗോയത്ത്
  • അമ്മാവനായി സുനിൽ സോണി
  • കാർ ഉടമ/ഡ്രൈവറായി ഗ്യാൻ പ്രകാശ്
  • പെട്രോൾ പമ്പിലെ ഗൈ ആയി ഷംഷേർ സിംഗ് സാം

വിമർശനാത്മക സ്വീകരണം[തിരുത്തുക]

പഞ്ചാബ് കേസരി ഈ സിനിമക്ക് 5 ൽ 3.5 റേറ്റിംഗ് നൽകി, എബിപി ന്യൂസ് 5 ൽ 1.5 റേറ്റിംഗ് നൽകി, ഇന്ത്യാ ടുഡേയുടെ ഗ്രേസ് സിറിൽ 5 ൽ 3 റേറ്റിംഗ് നർകി.[5][6][7]

Scroll.in ലെ നന്ദിനി രാംനാഥ് ഇതിനെ "ചക്രങ്ങളിലെ ഒരു പേടിസ്വപ്നം" എന്ന് വിശേഷിപ്പിച്ചു.[8]

പ്രഭാത് ഖബറിലെ ഊർമിള കോറിയും ദൈനിക് ജാഗരണിലെ മനോജ് വസിഷ്ഠും ചിത്രത്തെ അവലോകനം ചെയ്തിട്ടുണ്ട്.[9][10]

അവലംബങ്ങൾ[തിരുത്തുക]

  1. "InCar Movie Review: Ritika Singh's survival drama will give you the chills". India Today.
  2. Ramnath, Nandini (3 March 2023). "'InCar' review: An exploitative nightmare on wheels". Scroll.in.
  3. Information, Film (3 March 2023). "'INCAR' REVIEW | 3 March, 2023 – Film Information".
  4. Hungama, Bollywood (3 March 2023). "InCar Movie Review: Inspired by true events, the story of InCar holds a spine-chilling narrative of a woman who tries to survive". Bollywood Hungama.
  5. "REVIEW: InCar में रोंगटे खड़े कर देगी रितिका सिंह की जबरदस्त एक्टिंग". punjabkesari. 2023-03-03. Retrieved 2023-03-03.
  6. Desam, A. B. P. (2023-03-03). "'ఇన్ కార్' రివ్యూ : అమ్మాయిని కిడ్నాప్ చేసి కారులో తీసుకెళ్ళి రేప్ చేయబోతే?". telugu.abplive.com (in തെലുങ്ക്). Retrieved 2023-03-03.
  7. "InCar Movie Review: Ritika Singh's survival drama will give you the chills". India Today (in ഇംഗ്ലീഷ്). Retrieved 2023-03-03.
  8. Ramnath, Nandini (3 March 2023). "'InCar' review: An exploitative nightmare on wheels". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-03-03.
  9. "In Car Movie Review: यह सर्वाइवल ड्रामा दिल को झकझोर देता है, पढ़ें पूरा रिव्यू यहां". Prabhat Khabar (in ഹിന്ദി). 3 March 2023. Retrieved 2023-03-03.
  10. "In Car Movie Review: पुरुषों की दकियानूसी सोच और महिलाओं पर होने वाले अपराधों का झकझोरने वाला चित्रण". Dainik Jagran (in ഹിന്ദി). Retrieved 2023-03-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇൻകാർ&oldid=4074813" എന്ന താളിൽനിന്ന് ശേഖരിച്ചത്