ഇസ്റ്റ് ഓഫ് ഏദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
East of Eden
പ്രമാണം:EastOfEden.jpg
First edition cover
AuthorJohn Steinbeck
CountryUnited States
LanguageEnglish
PublisherThe Viking Press
Publication date
September 1952
ISBN9780140186390

ഈസ്റ്റ് ഓഫ് ഏദൻ, നോബൽ സമ്മാന ജേതാവായിരുന്ന ജോൺ സ്റ്റീൻബെക്ക് 1952 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച നോവലാണ്. സ്റ്റീൻബാക്കിന്റെ ഏറ്റവും പ്രശസ്തമായ സാഹിത്യസൃഷ്ടിയായി കരുതപ്പെടുന്ന ഈസ്റ്റ് ഓഫ് ഈഡൻ, ട്രാസ്ക്സ്, ഹാമിൽട്ടൺസ് എന്നിങ്ങനെ രണ്ടു കുടുംബങ്ങളുടെ സങ്കീർണമായതും ഇഴപിരികഞ്ഞു കിടക്കുന്നതുമായ കഥ വിവരിക്കുന്നു.

കാലിഫോർണിയയിലെ സാലീനസ് വാലിയിൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യകാലത്തിലുമാണ് പ്രാഥമികമായി ഈ കഥയുടെ പശ്ചാത്തലം. നോവലിലെ ചില അദ്ധ്യായങ്ങൾ കണക്ടിക്കറ്റ്, മസാച്ചുസെറ്റ് എന്നിവിടങ്ങളിൽ വച്ചും നടക്കുന്നുണ്ട്. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു വളിരെ മുമ്പുള്ളതാണ് നോവലിലെ കാലം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇസ്റ്റ്_ഓഫ്_ഏദൻ&oldid=2672695" എന്ന താളിൽനിന്ന് ശേഖരിച്ചത്