ഇറാഖ്-കുവൈറ്റ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുവൈറ്റ് അധിനിവേശം
ഗൾഫ് യുദ്ധം ഭാഗം
Gulf_War_Photobox
തിയതി2–4 ഓഗസ്റ്റ് 1990
സ്ഥലംകുവൈറ്റ്
ഫലംഇറാഖിന്റെ വിജയം
Belligerents
ഇറാഖ് ഇറാഖ്കുവൈറ്റ്‌ കുവൈറ്റ്
പടനായകരും മറ്റു നേതാക്കളും
ഇറാഖ് സദ്ദാം ഹുസ്സൈൻ
ഇറാഖ്
കുവൈറ്റ്‌ ജാബർ മൂന്നാമൻ
ശക്തി
100,000+[1][2]16,000[3]
നാശനഷ്ടങ്ങൾ
39 വിമാനങ്ങൾ (ഏകദേശ കണക്ക്).
47 വിമാനങ്ങൾ തകർക്കപ്പെട്ടു
200 പേർ കൊല്ലപ്പെട്ടു[4]
600 തടവിലാക്കപ്പെട്ടു
335 സായുധ വാഹനങ്ങൾ പിടിച്ചെടുത്തു, നൂറുകണക്കിനു വാഹനങ്ങൾ നശിപ്പിച്ചു[5]

1990 ഓഗസ്റ്റ് രണ്ടിന്, ഇറാഖ് കുവൈറ്റിലേക്ക് അധിനിവേശശ്രമം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിന്ന കുവൈറ്റ്-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെടുകയും, യുദ്ധാവസാനത്തിൽ ഇറാഖ് കുവൈറ്റിനെ കീഴടക്കുകയും ചെയ്തു. ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെയാണ് കുവൈറ്റിലേക്കുള്ള അധിനിവേശം ആരംഭിച്ചത്. ചെറിയ സൈനികശേഷിയുള്ള കുവൈറ്റിനെ കീഴ്പ്പെടുത്താൻ ഇറാഖിന് വളരയെധികം ക്ലേശിക്കേണ്ടി വന്നില്ല.

ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈറ്റിൽ ഒരു താൽക്കാലിക സർക്കാർ നടപ്പിൽ വരുത്തി. കുവൈറ്റ് അധിനിവേശത്തിൽ മറ്റേതെങ്കിലും രാജ്യങ്ങൾ സൈനികമായി ഇടപെട്ടാൽ കുവെറ്റ് ഒരു ശവപ്പറമ്പായി മാറുമെന്ന് സദ്ദാം ഹുസ്സൈൻ മുന്നറിയിപ്പു നൽകിയിരുന്നു. നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു മനുഷ്യകവചങ്ങളായി വച്ചുകൊണ്ടായിരുന്നു ഇറാഖ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. 200 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നു കണക്കാക്കുന്നു. കുവൈറ്റ് ഭരണാവകാശി, അയൽ രാജ്യമായ സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.[6]

കുവൈറ്റിൽ നിന്നും യാതൊരു ഉപാധികളും കൂടാതെ പിൻമാറാനുള്ള ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ അന്ത്യശാസനങ്ങളെല്ലാം ഇറാഖ് തള്ളിക്കളഞ്ഞു. ലോകരാജ്യങ്ങൾ ഒന്നു ചേർന്ന് ഇറാഖിനെതിരേ നടപടിയെടുക്കാൻ തീരുമാനമെടുക്കുയും, വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾ മേഖലയിൽ തമ്പടിക്കുകുയും ചെയ്തു. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ വിവിധ രാജ്യങ്ങളുടെ സഖ്യസേന കുവൈറ്റിനെ ഇറാഖിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു.[7]

പശ്ചാത്തലം[തിരുത്തുക]

ലോകത്തിൽ ക്രൂഡ് ഓയിൽ കരുതൽ ശേഖരത്തിന്റെ 10ശതമാനത്തോളം കുവൈറ്റിന്റെ കയ്യിലാണ്. കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും എണ്ണയെ അടിസ്ഥാനമാക്കിയുള്ളതാണ്. കുവൈറ്റ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനത്തോളം എണ്ണയിലൂടെയാണ് ലഭ്യമാവുന്നത്.[8]

അവലംബം[തിരുത്തുക]

  1. "ഇറാഖ് ഇൻവേഡ്സ് കുവൈറ്റ്". ബി.ബി.സി. 1990 ഓഗസ്റ്റ് 2. ശേഖരിച്ചത് 2013 ഡിസംബർ 04. {{cite news}}: Check date values in: |accessdate= and |date= (help)
  2. ജോൺസ്, ഡേവ് (2006 ജനുവരി 24). "1990ദ ഇൻവേഷൻ ഓഫ് കുവൈറ്റ്". ഫ്രണ്ട്ലൈൻ. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവ്വീസ്. ശേഖരിച്ചത് 2013 ഡിസംബർ 04. {{cite web}}: Check date values in: |accessdate= and |date= (help)
  3. "കുവൈറ്റ് ഓർഗനൈസേഷൻ ആന്റ് മിഷൻ ഓഫ് ദ ഫോർസസ്". ലൈബ്രറി ഓഫ് കോൺഗ്രസ്സ്. ജനുവരി-1993. ശേഖരിച്ചത് 2010 ഏപ്രിൽ 20. {{cite journal}}: Cite journal requires |journal= (help); Check date values in: |accessdate= and |date= (help)
  4. "ഇറാഖ് ഇൻവേഷൻ ഓഫ് കുവൈറ്റ്". അറേബ്യൻ പെനിൻസുല ആന്റ പേർഷ്യൻ ഗൾഫ് ഡാറ്റാബേസ്. ശേഖരിച്ചത് 2011 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
  5. "ബാത് ഗ്രൗണ്ട് ഫോഴ്സ് എക്വിപ്മെന്റ്". ഗ്ലോബൽ സെക്യൂരിറ്റി. ശേഖരിച്ചത് 2013 ഡിസംബർ 04. {{cite web}}: Check date values in: |accessdate= (help)
  6. "സദ്ദാം ഇറാഖ് - കീ ഇവന്റ്സ്". ബി.ബി.സി. ശേഖരിച്ചത് 2013 ഡിസംബർ 05. {{cite news}}: Check date values in: |accessdate= (help)
  7. "ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം". യു.എസ്.ഹിസ്റ്ററി. ശേഖരിച്ചത് 2013 ഡിസംബർ 05. {{cite web}}: Check date values in: |accessdate= (help)
  8. മൈക്കിൾ, കാസേ (2007). ദ ഹിസ്റ്ററി ഓഫ് കുവൈറ്റ്. ഗ്രീൻവുഡ്. പുറം. 7. ISBN 978-0313340734.
"https://ml.wikipedia.org/w/index.php?title=ഇറാഖ്-കുവൈറ്റ്_യുദ്ധം&oldid=3753859" എന്ന താളിൽനിന്ന് ശേഖരിച്ചത്