ഇമ്മാനുവൽ ആട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫാദർ ഇമ്മാനുവേൽ ആട്ടേൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ മലയാളം അധ്യാപകനും പ്രിൻസിപ്പാളുമാണ്. പ്രാചീന മലയാള ഗ്രന്ഥങ്ങളെക്കുറിച്ചും പ്രത്യേകിച്ച് മിഷണറി മലയാളത്തെക്കുറിച്ചും നിരവധി പഠന ഗവേഷണങ്ങൾ നടത്തുകയും പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്[1]. ക്ലെമന്റ് പിയാനിയസിന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് 1999ൽ മദ്രാസ് സർവകലാശാലയിൽ നിന്നും പി.എച്.ഡി നേടി.

പുസ്തകങ്ങൾ[തിരുത്തുക]

പുസ്തകം പ്രസിദ്ധീകരിച്ച വർഷം പ്രസാധകർ
പ്രാചീന മലയാള ലിപിമാല - പാഠവും പഠനവും 2006 കാർമേൽ പബ്ലിഷിങ്ങ് സെന്റർ, തിരുവനന്തപുരം
പൗളിനോസിന്റെ പഴഞ്ചൊൽമാല - പാഠവും പഠനവും 2002 കാർമേൽ പബ്ലിഷിങ്ങ് സെന്റർ, തിരുവനന്തപുരം
ക്ലെമന്റ് പിയാനിയസും മലയാളഭാഷയും
വേദതർക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക 2010 കാർമേൽ പബ്ലിഷിങ്ങ് സെന്റർ, തിരുവനന്തപുരം

അവലംബം[തിരുത്തുക]

  1. ആട്ടേൽ, ഇമ്മാനുവൽ (2002). പ്രാചീന മലയാള ലിപിമാല പാഠവും പഠനവും. തിരുവനന്തപുരം: കാർമേൽ പബ്ലിഷിങ്ങ് സെന്റർ. ISBN 81-87655-21-6.
"https://ml.wikipedia.org/w/index.php?title=ഇമ്മാനുവൽ_ആട്ടേൽ&oldid=2661011" എന്ന താളിൽനിന്ന് ശേഖരിച്ചത്