ക്ലെമന്റ് പിയാനിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദികനും 1800നു മുൻപ് പൂർണ്ണമായും മലയാളഭാഷയിൽ ഇറങ്ങിയ ഒരേയൊരു ഗ്രന്ഥമായ സംക്ഷേപവേദാർത്ഥത്തിന്റെ രചയിതാവുമാണ് ഫാദർ ക്ലെമന്റ് പിയാനിയസ് (ജീവിതകാലം: ഏപ്രിൽ 1731 - 19 ഒക്ടോബർ 1782).

ജീവിതരേഖ[തിരുത്തുക]

ഇറ്റലിയിലെ പീദ്മോണ്ട് പ്രദേശത്ത് ജനിച്ച ക്ലെമന്റ് പിയാനിയസ് 1749 ൽ കർമ്മലീത്താ സഭയിൽ ചേർന്നു. 1755 ൽ വൈദികനായി. റോമിൽ പ്രേഷിത ശാസ്ത്രവും ഗ്രീക്ക്, അറബി തുടങ്ങിയ ഭാഷകളും പഠിച്ചു. 1756 ഡിസംബറിൽ ഇന്ത്യയിലേക്കു തിരിച്ചു. 1757 ഏപ്രിലിൽ കേരളത്തിലെത്തി. വരാപ്പുഴയിൽ മിഷനറി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വൈദിക പഠനത്തിനായി ഇദ്ദേഹം സ്ഥാപിച്ച സെമിനാരിയാണ് ആലുവയിലെ പൊന്തിഫിക്കൽ സെമിനാരി.[1]

പത്തു വർഷത്തോളം മലയാളവും സംസ്കൃതവും പഠിച്ച് നിഘണ്ടു, വ്യാകരണ ഗ്രന്ഥം തുടങ്ങിയവ നിർമ്മിച്ചു. 1769 ൽ റോമിലേക്കു പുറപ്പെട്ടു. അഞ്ചു വർഷത്തോളം അവിടെ താമസിച്ചു. അതിനിടെയാണ് 1772 ൽ സംക്ഷേപവേദാർത്ഥം അച്ചടിച്ചത്. മലയാള ലിപിയെ കുറിച്ചുള്ള ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ കൃതിയും റോമിൽ അച്ചടിച്ചു.

സംക്ഷേപവേദാർത്ഥത്തിന്റെ പ്രതികളുമായി 1774 ൽ കേരളത്തിൽ വീണ്ടുമെത്തി. വരാപ്പുഴ മെത്രാന്റെ വികാരി ജനറലായി ജോലി ചെയ്തു. 1789 ൽ മട്ടാഞ്ചേരിയിൽ വച്ചു നിര്യാതനായി. വരാപ്പുഴയിലാണ് മൃതദേഹം സംസ്കരിച്ചത്

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഫാ. ക്ലെമന്റ് പിയാനിയസ് (1980). സംക്ഷേപവേദാർത്ഥം. ഡി.സി.ബുക്ക്സ്. pp. prelims.
"https://ml.wikipedia.org/w/index.php?title=ക്ലെമന്റ്_പിയാനിയസ്&oldid=3457819" എന്ന താളിൽനിന്ന് ശേഖരിച്ചത്