ഇബ്‌നു മാജ
മുസ്‌ലിംപണ്ഡിതൻ അബു അബ്ദുള്ളാഹ് മുഹമ്മദ് ഇബ്നു ഇബ്നു യസീദ് ഇബ്നു മാജ അൽ റാബിഅ അൽ അസീനീ | |
---|---|
പൂർണ്ണ നാമം | ഇബ്നു മാജ |
കാലഘട്ടം | Islamic golden age |
സൃഷ്ടികൾ | സുനൻ ഇബ്നു മാജ', കിതാബ് അൽ തസ്ഫീർ and കിതാബ് അൽ തരീഖ് |
ഇബ്നു മാജ എന്നപേരിൽ അറിയപ്പെടുന്ന അബു അബ്ദുള്ളാഹ് മുഹമ്മദ് ഇബ്നു ഇബ്നു യസീദ് ഇബ്നു മാജ അൽ റാബിഅ അൽ അസീനീ (Arabic: ابو عبد الله محمد بن يزيد بن ماجه الربعي القزويني) ഒരു മധ്യകാല ഹദീസ് പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം 824 മുതൽ 887 ( ഹി: 209 - 295)വരെയാണ്. അദ്ദേഹത്തിന്റെ സുനൻ ഇബ്നു മാജ എന്ന ഹദീസ് സമാഹാരം മുസ്‌ലിം ആധികാരിക മതഗ്രന്ഥങ്ങളിൽ ഒന്നാണ്.[1]
ജീവചരിത്രം[തിരുത്തുക]
ഇബ്നു മാജയുടെ ജന്മദേശം ഇപ്പോഴത്തെ ഇറാന്റെ പ്രവിശ്യയായ ഖസ്വിൻ ആണ്. ഇറാക്ക്, മക്ക, ലെവന്റ്, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ള അദ്ദേഹം വിവിധ പണ്ഡിതന്മാരിൽ നിന്നും വിദ്യ അഭ്യസിച്ചിട്ടുണ്ട്. [2]അബൂബക്കർ ഇബ്നു അബി ഷെയ്ബാ, മുഹമ്മദ് ഇബ്നു അബ്ദുള്ളാഹ് ഇബിനു നുമായർ, ജുബാരഹ് ഇബ്നു അൽ മുഗല്ലിസ്, ഇബ്രാഹിം ഇബ്നു അൽ മുന്ദിർ അൽ ഹിസാമി, അബ്ദുള്ളാഹ് ഇബ്നു മുആവിയ, ഹിഷാം ഇബ്നു അമ്മാർ, മുഹമ്മദ് ഇബ്നു റുംഹ്, ദാവൂദ് ഇബ്നു റാഷിദ് എന്നിവർ അവരിൽ ചിലരാണ്.
ഇസ്ലാമിക ചരിത്രകാരനായിരുന്ന അൽ ദഹബിയുടെ അഭിപ്രായത്തിൽ ഇബ്നു മാജയുടെ മരണം 19 ഫെബ്രുവരി 887 ന് ആയിരുന്നു.
രചനകൾ[തിരുത്തുക]
അൽ ദഹാബിയുടെ അഭിപ്രായത്തിൽ ഇബ്നു മാജയുടെ രചനകൾ താഴെപ്പറയുന്നവയാണ്.[1]
- സുനൻ ഇബ്നു മാജ - ആറ് ആധികാരിക ഹദീസ് സമാഹരണങ്ങളിൽ ഒന്ന്. 1500 അധ്യായങ്ങളിലായി 4000 ഹദീസുകൽ ഉൾപ്പെടുന്നു.
- കിതാബ് അൽ തസ്ഫീർ - കുർആൻ വ്യാഖ്യാനം
- കിതാബ് അൽ തരീഖ് - ഹദീസ് നിവേദക പരമ്പരയുടെ വിവരണം