സുനൻ ഇബ്നു മാജ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇബ്‌നു മാജ സമാഹരിച്ച ഹദീഥ് ഗ്രന്ഥമാണ് സുനൻ ഇബ്നു മാജ ( അറബി: سُنن ابن ماجه )
സുന്നി മുസ്‌ലിംകൾ ഏറ്റവും വിശ്വാസയോഗ്യമായി കരുതുന്ന സിഹാഹുസ്സിത്തയിൽ ഉൾപ്പെട്ടതെന്നാണ് സുനൻ ഇബ്നു മാജ വിശേഷിപ്പിക്കപ്പെടുന്നത്.
വിവരണം
[തിരുത്തുക]മുപ്പത്തിരണ്ട് പുസ്തകങ്ങളിലായാണ് സുനൻ ഇബ്നു മാജ രചിക്കപ്പെട്ടത്. 1500 അധ്യായങ്ങൾ ഇവയിലായി കാണപ്പെടുന്നു[1]. മൊത്തം 4341 ഹദീഥുകൾ സുനനിൽ ഉള്ളതിൽ ഏകദേശം 1300 എണ്ണം സുനൻ ഇബ്‌നു മാജയിൽ മാത്രം ഉള്ളവയാണ്[2]. ഉദ്ധരിക്കപ്പെട്ട 20 ഹദീഥുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി[3].