ഇന്ദിരഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ

Coordinates: 4°10′24″N 73°30′05″E / 4.1734°N 73.5014°E / 4.1734; 73.5014
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indhira Gandhi Memorial Hospital
Map
Geography
LocationKanbaa Aisa Rani Higun, Malé, Maldives
Coordinates4°10′24″N 73°30′05″E / 4.1734°N 73.5014°E / 4.1734; 73.5014
Organisation
Care systemGeneral
TypeGeneral
Services
Emergency departmentYes
Beds350
History
OpenedApril 15, 1995
Links
Websitehttp://www.igmh.gov.mv

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയുടെ പടിഞ്ഞാറേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ആശുപത്രിയാണ് ഇന്ദിരഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉരുക്കുവനിതയുമായ ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം ഇന്ത്യാ ഗവണ്മെന്റ് മാൽദ്വീപിന്‌ സംഭാവനയായി പണികഴിപ്പിച്ചു നൽകിയതാണ് ഈ സ്ഥാപനം. 350 കിടക്കകളും വിവിധ ചികിത്സ വകുപ്പുകളുമായി 2009 ൽ വിപുലീകരികരിച്ച ഹോസ്പിറ്റൽ ഇപ്പോൾ മാലിദ്വീപ് ഗവണ്മെന്റിന്റെ ഉടമസ്ഥതയിലാണ്.

ചരിത്രം[തിരുത്തുക]

1986 ഒക്ടോബറിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മാലദ്വീപ് സന്ദർശനവേളയിലാണ് അന്നത്തെ പ്രസിഡൻറ്റ് മൗമൂൺ അബ്‌ദുൾ ഗയൂമിൻറ്റെ അഭ്യർത്ഥനയനുസരിച്ചു ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം ഒരു ആതുര ശുശ്രുഷ സ്ഥാപനം നിർമിച്ചുനല്കാം എന്ന് രാജീവ് ഗാന്ധി വാക്കു കൊടുക്കുന്നത്. അതെ തുടർന്ന് 1988 ൽ ഇന്ത്യയും മാൽദ്വീപും ധാരണകരാറുകൾ ഒപ്പിടുകയും 1990 ജനുവരി 14 ന് സ്ഥാപനത്തിന് തറക്കല്ലിടുകയും ചെയ്തു.

ഏകദേശം 5 വർഷം കൊണ്ട് പണിപൂർത്തിയായ ആശുപത്രി 1994 ൽ ഇന്ത്യയുടെനഗര വികസന മന്ത്രിയായിരുന്ന ഷീല കൗൾ ഔദ്യോഗികമായി മാലെ സർക്കാരിന് കൈമാറി. 1995 ഏപ്രിൽ 15 ന്  ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവു ഇന്ദിരാഗാന്ധി സ്മരണികയായ ആതുര ശുശ്രുഷ കേന്ദ്രത്തിൻറ്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു.