ഇടിഞ്ഞിൽ
ഇടിഞ്ഞിൽ | |
---|---|
ഇടിഞ്ഞിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. caudata
|
Binomial name | |
Commiphora caudata (Wight & Arn.) Engl.
|
ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുള്ള ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടിഞ്ഞിൽ. ഇത് കിളി ഇടിഞ്ഞിൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Commiphora caudata എന്നാണ്[1]. (കോഴിക്കോട് ഭാഗങ്ങളിൽ ഇടിഞ്ഞിൽ എന്നാൽ ക്ഷേത്രങ്ങൾക്ക് ചുറ്റും (ചുറ്റമ്പലത്തിൽ) എണ്ണയൊഴിച്ച് ദീപം തെളിയിക്കാൻ ഉപയോഗിച്ചുവരുന്ന കുഴിഞ്ഞ കൈക്കുമ്പിളിന്റെ ആകൃതിയും ഏകദേശം അത്രതന്നെ വലിപ്പമുള്ള ഇരുമ്പ് കൊണ്ടോ പിച്ചളകൊണ്ടോ ഉണ്ടാക്കിയ സാധനമാണ്) ചില സ്ഥലങ്ങളിൽ ഇളിഞ്ഞിൽ എന്നും പറയുന്നുണ്ട്.
വിവരണം
[തിരുത്തുക]ശരാശരി 10 മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന, തണ്ടുകളിൽ നിന്നും നേർത്ത തൊലി പൊഴിക്കുന്ന സസ്യം കൂടിയാണിത്. ഇലകൾ മിനുസമാർന്നതും അരികുകൾ സർപ്പിളാകൃതിയിലും കാണപ്പെടുന്നു. തായ്തണ്ടിൽ നിന്നും ഉണ്ടാകുന്ന ശാഖകളിൽ 5-7 ഇലകൾ വരെ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കൾ ചെറുതും സുഗന്ധമുള്ളതുമാണ്. ഒരു വിത്ത് മാത്രം കാണപ്പെടുന്ന കായ്കൾ മാംസളവും ഗോളാകൃതിയിലും ഉള്ളതുമാണ്.
ഔഷധ ഉപയോഗം
[തിരുത്തുക]ഒടിവ്, ചതവ് എന്നിവയ്ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. നാടൻ രീതിയിൽ ഉളുക്കിനു ഇതിന്റെ തൊലി അരച്ച് പുരട്ടാറുണ്ട്.
രസഗുണങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഇടിഞ്ഞിൽ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 09-Oct-10.