ഇജ്‌തിബ നദ്‌വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗലാന

മുഹമ്മദ് ഇജ്‌തിബ നദ്‌വി
പ്രമാണം:Ijteba Nadwi.jpg
ജനനം(1933-09-29)29 സെപ്റ്റംബർ 1933
മരണം20 ജൂൺ 2008(2008-06-20) (പ്രായം 74)
പുരസ്കാരങ്ങൾ1991-ലെ രാഷ്ട്രപതിയുടെ ബഹുമതി സർട്ടിഫിക്കറ്റ്
Academic background
Alma mater
Academic work
Disciplineഅറബി ഭാഷയും സാഹിത്യവും
Institutionsജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, കശ്മീർ സർവ്വകലാശാല, അലഹാബാദ് സർവ്വകലാശാല
Notable worksഅബുൽ ഹസൻ അലി നദ്‌വി: അൽ ദാഇയ അൽ ഹകീം വൽ മുറബ്ബി അൽ ജലീൽ, ത‌ഹ്‌രീക് ഫിക്റെ ഇസ്‌ലാമി

ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും അധ്യാപകനുമായിരുന്നു മുഹമ്മദ് ഇജ്‌തിബ നദ്‌വി (29 സെപ്റ്റംബർ 1933 - 20 ജൂൺ 2008). ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, കശ്മീർ സർവ്വകലാശാല, അലഹബാദ് സർവ്വകലാശാല എന്നിവിടങ്ങളിൽ അറബി ഭാഷ വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം.

ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ഡമാസ്‌കസ് യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇജ്‌തിബ നദ്‌വി, അറബിയിലും ഉർദുവിലും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അബുൽ ഹസൻ അലി നദ്‌വി: അൽ ദാഇയ അൽ ഹകീം വൽ മുറബ്ബി അൽ ജലീൽ, ത‌ഹ്‌രീക് ഫിക്റെ ഇസ്‌ലാമി, ഇസ്‌ലാം ഔർ ഹുഖൂഖെ ഇൻസാനി എന്നീ രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1831-ലെ ബാലകോട്ട് യുദ്ധശേഷം ഉത്തർപ്രദേശിലെ ബസ്തിയിലേക്ക് കുടിയേറിയവരായിരുന്നു ഇജ്‌തിബയുടെ കുടുംബം[1]. ബസ്തിയിലെ മജവ്വമീർ എന്നപ്രദേശത്ത് 1933-ലാണ് അദ്ദേഹത്തിന്റെ ജനനം[2].

ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ പഠനമാരംഭിച്ച ഇജ്‌തിബ, 1955-ൽ ദർസെ നിസാമി ബിരുദം നേടി[1]. 1960-ൽ ഡമാസ്‌കസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദവും [2] [1] അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎയും (1964) പിഎച്ച്‌ഡിയും (1976) നേടി. [2] [3] മുസ്തഫ അസ്സിബാഇ, ഹസൻ ഹബനാക്ക, അലി അൽ- തൻതാവി, അബുൽ ഹസൻ അലി നദ്‌വി, റബീഅ് ഹസനി നദ്‌വി എന്നിവർ അദ്ദേഹത്തിന്റെ അധ്യാപകരാണ്[3] [4].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Condolence ceremony held in the Darul Uloom Nadwatul Ulama after the demise of Professor Ijteba Nadwi". Tameer-e-Hayat. 45 (15): 31.
  2. 2.0 2.1 2.2 "Life Sketch of Syed Ijteba Nadwi", Al-Tabeer wal Muhadatha (in Arabic){{citation}}: CS1 maint: unrecognized language (link)
  3. 3.0 3.1 "The demise of Mawlana Sayyid Muhammad Ijteba Nadwi". Tameer-e-Hayat, Lucknow. 45 (15): 30.
  4. AHMED, MOBAROK. "Disciples of Rabey Hasani Nadwi". A study on Arabic prose writers in India with special reference to Maulana Muhammad Rabey Hasani Nadwi (PDF). Gauhati University. pp. 150–151.[പ്രവർത്തിക്കാത്ത കണ്ണി]

ഗ്രന്ഥസൂചിക[തിരുത്തുക]

  • Noor Alam Khalil Amini. "Professor Dr Mawlāna Sayyid Muḥammad Ijteba Nadwi". Pas-e-Marg-e-Zindah (in Urdu) (5th, February 2017 ed.). Deoband: Idara Ilm-o-Adab. pp. 820–826.{{cite book}}: CS1 maint: unrecognized language (link)
  • "Mawlāna Sayyid Muhammad Ijteba Nadwi" (PDF). Tameer-e-Hayat (in ഉറുദു). Lucknow. 45 (15): 14–15, 30–32. 25 June 2008.
    • Āh,! Birādar Azīz Dr Sayyid Muḥammad Ijteba Nadwi, by Rabey Hasani Nadwi, pp. 14–15
    • The demise of Mawlana Sayyid Muhammad Ijteba Nadwi, p. 30
    • Condolence ceremony held at Darul Uloom Nadwatul Ulama after Ijteba Nadwi's death, p. 31
    • Condolence ceremony held in Raebareli after Ijteba Nadwi's death, p. 32
  • "Life Sketch of Syed Ijteba Nadwi". Al-Tabeer wal Muhadatha (in Arabic) (2nd ed.). New Delhi: Univision Books.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഇജ്‌തിബ_നദ്‌വി&oldid=3795325" എന്ന താളിൽനിന്ന് ശേഖരിച്ചത്