ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ-ഒരു ദൃശ്യം
ലത്തീൻ പേര്നദ്‌വത്ത്
ആദർശസൂക്തംإلى الإسلام من جديد ( )
തരംIslamic University
സ്ഥാപിതം26 സെപ്റ്റംബർ 1898 (125 വർഷങ്ങൾക്ക് മുമ്പ്) (1898-09-26)
സ്ഥാപകൻMuhammad Ali Mungeri
ചാൻസലർRabey Hasani Nadwi
പ്രധാനാദ്ധ്യാപക(ൻ)Saeed-ur-Rahman Azmi Nadvi
വിദ്യാർത്ഥികൾ6500+
ബിരുദവിദ്യാർത്ഥികൾ4000
1500
മേൽവിലാസം504/21G, Mankameshwar Mandir Marg, Mukarimnagar, Hasanganj., [ലഖ്നോ]], ഉത്തർപ്രദേശ്, 226007, India
ക്യാമ്പസ്Urban
വെബ്‌സൈറ്റ്nadwa.in

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യിലെ ലഖ്നോവിൽ സ്ഥാപിതമായ ഒരു ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ[1][2][3]. 1893-നാണ് ദാറുൽ ഉലൂം സ്ഥാപിതമായത്. മുസ്‌ലിം പണ്ഡിതസംഘടനയായ നദ്‌വത്തുൽ ഉലമയാണ് സ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചുവന്നത്. ലോകമെമ്പാടുമുള്ള നിരവധി മുസ്‌ലിം വിദ്യാർത്ഥികളെ ആകർഷിച്ചുവരുന്ന സ്ഥാപനം ഹനഫി, ശാഫിഈ, അഹ്‌ലെ ഹദീഥ് തുടങ്ങി വിവിധ ചിന്താധാരകളിലെ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിവരുന്നുണ്ട്. ഇസ്‌ലാമിക വിദ്യാഭ്യാസം പൂർണ്ണമായും അറബി ഭാഷയിൽ വിദ്യാഭ്യാസം നടത്തപ്പെടുന്ന ഇന്ത്യയിലെ അപൂർവ്വം സ്ഥാപനങ്ങളിലൊന്നാണ് ഇത്.

ചരിത്രം[തിരുത്തുക]

ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ ഐക്യപ്പെടുത്താൻ ലക്ഷ്യം വെച്ച് പ്രവർത്തിച്ചുവന്ന നദ്‌വത്തുൽ ഉലമ, ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പ്രശ്നമാക്കിയിരുന്നില്ല[1]. കൂട്ടായ്മ, സംഘം എന്നൊക്കെയാണ് നദ്‌വത്ത് എന്ന പദം കൊണ്ട് അർത്ഥമാക്കിയിരുന്നത്. വിവിധ കർമ്മശാസ്ത്ര സരണികളിൽ പെട്ട പണ്ഡിതർ ഒരുമിച്ചുകൂടിയാണ് സംഘടന രൂപപ്പെട്ടത്. സംഘടനയുടെ വിദ്യാഭ്യാസ സ്ഥാപനമായി 1893-ൽ കാൺപൂരിൽ ആരംഭിച്ചതാണ് ദാറുൽ ഉലൂം. 1898-ൽ ലഖ്നോവിലേക്ക് സ്ഥാപനം പറിച്ചുനടപ്പെട്ടു[4]. അതിനുശേഷം പലപ്പോഴായി പാഠ്യപദ്ധതി ആധുനികവത്കരിക്കുകയും ഗണിതം, ശാസ്ത്രങ്ങൾ, ഭാഷകൾ, തൊഴിൽ പരിശീലനം എന്നിവ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തുവന്നു[1][5].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Shahid Siddiqui (27 March 2017). "Decolonisation and the Nadwatul Ulama". The News International (newspaper). Retrieved 6 March 2020.
  2. Edicts issued by Indian maulanas leave Muslim voters confused Dawn (newspaper), Published 14 April 2014, Retrieved 6 March 2020
  3. "Darul Uloom Nadwatul Ulama, Lucknow, India Accurate Prayer Times أوقات الصلاة, Qibla اتجاه القبلة Mosques (Masjids), Islamic Centers, Organizations and Muslim Owned Businesses". Islamicfinder.org website. 1 January 1980. Retrieved 7 March 2020.
  4. Ishāq Jalees Nadwi. Tārīkh Nadwatul Ulama (in ഉറുദു). Vol. 1. p. 212.
  5. English Department inaugurated at Darul Uloom Nadwatul Ulama The Siasat Daily (newspaper), Published 5 September 2018, Retrieved 7 March 2020