ഇങ്ക്വിലാബ് സിന്ദാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും സ്വാതന്ത്രാനന്തര ഇന്ത്യയിലെ സമരങ്ങളിലും വ്യാപകമായി വിളിക്കപ്പെട്ട ഒരു വിപ്ലവ മുദ്രാവാക്യമാണ് ഇങ്ക്വിലാബ് സിന്ദാബാദ് ( Inquilab Zindabad, (Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِنده باد(Nasta'liq) ). വിപ്ലവം നീണാൾ വാഴട്ടെ (Long Live the Revolution) എന്നാണ് ഇതിന്റെ അർഥം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മാധ്യമപ്രവർത്തകനും കവിയുമായ മൗലാന ഹസ്‌റത്ത് മൊഹാനിയാണ് 1921ൽ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. 1929ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പിടിയിലായ ശേഷം നടന്ന വിചാരണ വേളയിലും നിരന്തരം അദ്ദേഹം കോടതിയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു.[1][2][3]ഇതിനു ശേഷമാണ് ഇങ്ക്വിലാബ് സിന്ദാബാദ് പ്രശസ്തമായത്.

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വാക്ക് ഉർദു ഭാഷയിൽ നിന്നും രൂപം കൊണ്ടതാണ്.[4]

അവലംബം[തിരുത്തുക]

  1. Bhattacherje, S. B. (2009). Encyclopaedia of Indian Events & Dates. Sterling Publishers. p. A172. ISBN 9788120740747.
  2. Bhatnagar, O.P. (2007). Indian Political Novel in English. Delhi: Saruk and Sons. p. 42. ISBN 9788176257992.
  3. ഇങ്ക്വിലാബ് സിന്ദാബാദ്‌, മാതൃഭൂമി ലേഖനം
  4. "Raj:The essence of Telangana". timesofindia.indiatimes.com. October 7, 2011. ശേഖരിച്ചത് October 8, 2011.