ഇക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Singultus
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി Otorhinolaryngology
ICD-10 R06.6
ICD-9-CM 786.8
DiseasesDB 5887
MedlinePlus 003068
eMedicine emerg/252
Patient UK ഇക്കിൾ
MeSH D006606

വക്ഷസ്സും ഉദരവും തമ്മിൽ വേർതിരിക്കുന്ന പേശീഭിത്തിയുടെ അനിയന്ത്രിതവും പെട്ടെന്നുള്ളതുമായ സങ്കോചം കൊണ്ടുണ്ടാവുന്ന പ്രത്യേക ശാരീരികാവസ്ഥയാണ് ഇക്കിൾ. ഇക്കിളിനോടൊപ്പം ഒരു പ്രത്യേക ശബ്ദവും ഉണ്ടാകാറുണ്ട്. എല്ലാവർക്കും ഇടക്കിടക്ക് ഇക്കിളുണ്ടാവാറുണ്ട്.

കാരണങ്ങൾ[തിരുത്തുക]

ഇക്കിളിനു പലകാരണങ്ങളുണ്ട്. വളരെ ധൃതിപിടിച്ചു ഭക്ഷണം കഴിക്കുന്നതും ദഹനനാളിയിലെയും ശ്വസനേന്ദ്രിയത്തിലെയും തകരാറുകളും ഇക്കിളിനു കാരണമായേക്കാം. ചില രോഗങ്ങൾ കാരണവും ഇക്കിൾ ഉണ്ടാവാറുണ്ട്.

പരിഹാരങ്ങൾ[തിരുത്തുക]

സാധാരണയായി ഏതാനും മിനുറ്റുകൾ മാത്രമേ ഇക്കിൾ നീണ്ടുനിൽക്കാറുള്ളൂ. കൂടുതൽ സമയം നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.

ഏതാനും പ്രാവശ്യം ദീർഘമായി ശ്വസിക്കുന്നതും ഒരു ഗ്ലാസ് വെള്ളം വളരെ സാവധാനത്തിൽ കുടിക്കുന്നതും ഫലപ്രദമായ പരിഹാരമാർഗ്ഗമാണ്.

"https://ml.wikipedia.org/w/index.php?title=ഇക്കിൾ&oldid=2366494" എന്ന താളിൽനിന്നു ശേഖരിച്ചത്