കഫം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sputum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഫം

കണ്ഠത്തിൽ ഊറികൂടന്നതും ചുമയ്ക്കുമ്പോൾ പുറത്തേയ്ക്ക് വരുന്നതുമായ വഴുവഴുപുള്ള സ്രവപദാർഥമാണ് കഫം. ശ്വസനനാളത്തിന്റെ അടിഭാഗത്തുനിന്നാണ് കഫം വമിക്കുക. ശ്ലേഷമം എന്നും പേരുണ്ട്. ഒട്ടിപിടിക്കുന്നത് എന്നർഥമാണ് ശ്ലേഷമത്തിനുള്ളത്.

ശ്വാസകോശ/ശ്വസന നാള സംബന്ധമായ രോഗങ്ങളുടെ നിർണ്ണയത്തിനും ഔഷധ ഫലപ്രാപ്തി സ്ഥിരീകരണത്തിനും കഫ പരിശോധന പ്രധാനമാണ്.

ഘടകങ്ങൾ[തിരുത്തുക]

ബാക്ടീരിയ, ഫംഗസ്സ്, പൊടി, കോശാവിഷ്ടങ്ങൾ, കോശങ്ങൾ, രക്താംശം, പഴുപ്പ് എന്നിവ കഫത്തിൽ കണ്ടേക്കാം.

രോഗനിർണ്ണയ പ്രാധാന്യം[തിരുത്തുക]

ന്യുമോണീയ, ക്ഷയരോഗം, വ്രണങ്ങൾ, ശ്വാസ തടസ്സം, അർബുദം എന്നീ അവസ്ഥകളിൽ ക്രഫരൂപീകരണം കണ്ടുവരുന്നു. കഫഘടങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രോഗ നിർണ്ണയം നടത്തുക.

  • രക്തം പുരണ്ട കഫം ക്ഷയരോഗ സൂചകമാണ്.
  • തുരുമ്പ് നിറം ന്യമോണിയ സൂചകമായി ഗണിക്കുന്നു.
  • പഴുപ്പിന്റെ അംശം ശ്വാസകോശാണുബാധ (ബ്രോങ്കൈറ്റിസ്) ലക്ഷണമാകാം
  • വെള്ള പതയള്ള കഫം ശ്വസനനാള നീർക്കെട്ട് (oedema) / നാള തടസ്സം എന്നിവയെ സൂചിപ്പിക്കുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഫം&oldid=2923948" എന്ന താളിൽനിന്ന് ശേഖരിച്ചത്