ആൾടിപ്ലാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കെ അമേരിക്കയിൽ, ആൾടിപ്ലാനോ പീഠഭൂമിയുടെ സ്ഥാനം
Puno, Peru

ടിബറ്റ് കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയർന്ന പീഠഭൂമിയാണ് ആൾടിപ്ലാനോ. ചിലി, ആർജന്റീന, ബൊളീവിയ, പെറു, എക്വഡോർ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ആൾടിപ്ലാനോയിലാണ് ആൻഡീസ് പർവ്വതത്തിന് ഏറ്റവുമധികം വീതിയുള്ളത്. 11,000 അടിയാണ് ഉയരം. പീഠഭൂമിയുടെ പടിഞ്ഞാറു ഭാഗത്ത് സജീവമായ അഗ്നിപർവ്വതങ്ങളുണ്ട്. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായ അറ്റകാമാ മരുഭൂമി ആൾടിപ്ലാനോയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കിഴക്ക് ആമസോൺ മഴക്കാടുകളാണ്. പ്ലിയോസീൻ കാലഘട്ടത്തിൽ ആൾടിപ്ലാനോ പീഠപ്രദേശമത്രയും ബൽയിവിയൻ എന്ന വിസ്തൃതമായ തടാകമായിരുന്നു. അത് മൂടിയാണ് ആൾടിപ്ലാനോ രൂപപ്പെട്ടത്. ആ പുരാതന ജലാശയത്തിന്റെ ശേഷിപ്പുകളാണ് പെറു-ബൊളീവിയ അതിർത്തിയിലെ തിത്തിക്കാക്കാ തടാകവും ബൊളീവിയയിലെ ഒറുറോ ഉപ്പു തടാകവും. സലാർഡി ഉയുണി, സലാർ ഡി കൊയ്പാസ എന്നീ ഉപ്പുസമതലങ്ങളും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൾടിപ്ലാനോ&oldid=2716377" എന്ന താളിൽനിന്ന് ശേഖരിച്ചത്