ആൽബെർട്ട് സാബിൻ
ആൽബെർട്ട് സാബിൻ | |
---|---|
![]() | |
ജനനം | |
മരണം | മാർച്ച് 3, 1993 | (പ്രായം 86)
മരണ കാരണം | Heart Failure |
പൗരത്വം | Russia, United States |
കലാലയം | New York University |
അറിയപ്പെടുന്നത് | oral polio vaccine |
പുരസ്കാരങ്ങൾ | see article |
Scientific career | |
Fields | immunology, virology |
പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവാണ് ആൽബെർട്ട് സാബിൻ (Albert Sabin). ജോനാസ് സാൽക്കിന്റെ കുത്തിവെയ്പ്പാണ് പോളിയോക്ക് എതിരെ ഉണ്ടായ ആദ്യത്തെ പ്രത്യൌഷധം. പക്ഷെ, സാബിന്റെ കുടിക്കാവുന്ന വാക്സിൻ ആണ് പിന്നീട് ലോകമെങ്ങും സ്വീകരിക്കപ്പെട്ടത്. സാൽക്കിനു കിട്ടിയ നായക പരിവേഷം സാബിന് കിട്ടിയില്ലെങ്കിലും മനുഷ്യ വംശത്തിന്റെ രക്ഷകരിൽ സുപ്രധാനിയാണ് അദ്ദേഹം.
ജീവിത രേഖ[തിരുത്തുക]
പോളണ്ടിലെ ബിയാലിസ്റ്റോക്കിൽ 1906 ഓഗസ്റ്റ് 26-നു ആൽബെർട്ട് ബ്രൂസ് സാബിൻ ജനിച്ചു. ജേക്കബ്-ടില്ലി സാബിൻ ദമ്പതികളുടെ നാലുമക്കളിൽ ഒരാളായിരുന്നു സാബിൻ. 1921-ൽ ആ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. ന്യൂജേഴ്സിയിൽ സാബിന്റെ പിതാവ് ഒരു പട്ടുനിർമ്മാണ വ്യവസായം തുടങ്ങി. ന്യൂയോർക്ക് യുനിവേർസിറ്റിയിൽ നിന്ന് 1931-ൽ സാബിൻ വൈദ്യശാസ്ത്രത്തിൽ എം.ഡി. നേടി. ഇക്കാലത്താണ് പോളിയോ രോഗത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
http://www.jewishvirtuallibrary.org/jsource/biography/Sabin.html
http://www.cincinnatichildrens.org/about/history/sabin.htm
http://www.nytimes.com/learning/general/onthisday/bday/0826.html