ആൽക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽക്കിളി
Malabar Barbet (Psilopogon malabaricus) - Male - Sakleshpur - India -2009.jpg
Adult (Sakleshpur)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Megalaimidae
ജനുസ്സ്: Megalaima
വർഗ്ഗം: M. malabarica
ശാസ്ത്രീയ നാമം
Megalaima malabarica
(Blyth, 1847
MegalaimaMalabaricaMap.png
പര്യായങ്ങൾ

Xantholaema malabarica
Bucco malabaricus

താടി,തൊണ്ട,നെറ്റി,മുഖം എന്നിവ നല്ല ചുമപ്പാണ്.ശരീരം ആകെ പച്ച. ചിറകുകൾ,പിൻ കഴുത്തുമുതൽ വാലിനറ്റം വരെ കടും പച്ചനിറം.കാലിന് നല്ല ചുമന്ന നിറം.

ആവാസ വ്യവസ്ഥ[തിരുത്തുക]

പശ്ചിമഘട്ടത്തിൽ ഗോവ മുതൽ ദക്ഷിണകേരളം വരെയുള്ള 1200 മീറ്റർ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ഈർപ്പമേറിയ നിത്യഹരിതവനങ്ങളിലാണു് ആൽക്കിളി എന്നറിയപ്പെടുന്ന ഈ പക്ഷികളെ കാണപ്പെടുന്നതു്.

ഭക്ഷണരീതി[തിരുത്തുക]

ആൽ വർഗ്ഗത്തിൽ പെട്ട വൃക്ഷങ്ങൾ, കാപ്പിച്ചെടി തുടങ്ങിയവയുടെ വിത്തുകളാണു് പ്രിയാഹാരം. സമൃദ്ധമായി ആഹാരം ലഭിക്കുന്നയിടങ്ങളിൽ പ്രാവിനങ്ങൾ, മൈന തുടങ്ങിയ പക്ഷിക്കൂട്ടങ്ങളോടൊപ്പം ഒരുമിച്ചും ഇവയെ കാണാം. ചില സന്ദർഭങ്ങളിൽ ഉറുമ്പ്, ചെറുകീടങ്ങൾ, ഈയാമ്പാറ്റ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ടു്.

പ്രജനനം[തിരുത്തുക]

ജനുവരി മുതൽ മാർച്ചുവരെയാണ് പ്രജനന കാലം.[1]

അവലംബം[തിരുത്തുക]

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ: ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  1. http://www.kerenvis.nic.in/Database/KeralaBirds_1090.aspx.
"https://ml.wikipedia.org/w/index.php?title=ആൽക്കിളി&oldid=2361284" എന്ന താളിൽനിന്നു ശേഖരിച്ചത്