Jump to content

ആർട്ടികേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർട്ടികേറിയ
സ്പെഷ്യാലിറ്റിഡെർമറ്റോളജി, allergology Edit this on Wikidata

തൊലി പുറത്ത് കാന്നുന്ന ചുവന്ന തടിച്ച ചൊറിച്ചിലോടു കൂടിയ അവസ്ഥയെ ആണ് ആർട്ടികേറിയ എന്ന് വിളികുന്നത്.[1] സാധാരണയായി ഇവ പ്രത്യൂർജത മൂലം ആണ് ഉണ്ടാവാറ് എന്നാൽ ചുരുങ്ങിയ സന്ദർഭങ്ങളിൽ പ്രത്യൂർജത കൂടാതെയും ഇവ കാണപെടുന്നു. പ്രത്യൂർജത മൂലം ഉള്ള മിക്കവയും ആറ് ആഴ്ച്ച കൊണ്ട് തന്നെ ശമിക്കുന്നു ( അക്യൂട്ട്) എന്നാൽ പ്രത്യൂർജത കൂടാതെ ഉള്ള അവസരത്തിൽ ഇത് 1 കൊല്ലം മുതൽ 20 കൊല്ലം വരെ നീണ്ടു നിൽക്കാം (ക്രോണിക്) .

കാഴ്ചയിൽ

[തിരുത്തുക]

ചുവന്നു തടിച്ച ഈ പാടുകൾ ചർമത്തിൽ എവിടെ വേണമെങ്കിലും വരാം. ഇവ ഒരു മൊട്ടുസൂചി യുടെ മൊട്ടിന്റെ വലിപ്പം മുതൽ അനേക സെന്റി മീറ്റർ വരെ വരാം.

രോഗലക്ഷണങ്ങൾ

[തിരുത്തുക]

ആർട്ടിക്കേറിയ കാരണം ചർമ പ്രതലം തളിർത്തു വരും, ചുറ്റും ചുവന്ന പാടുകളും കാണപ്പെടും. അലർജി കാരണമായി ഉണ്ടാവുന്നതോ അല്ലാത്തതോ ആയാലും ചർമത്തിലുള്ള മാസ്റ്റ് സെല്ലുകളിൽനിന്നും ഹിസ്റ്റമിൻ പോലുള്ള രാസപദാർത്ഥങ്ങൾ പുറപ്പെടുവിക്കുന്നു. ഇതു കാരണം ചർമം തളിർത്തു വരും.

കാരണങ്ങൾ

[തിരുത്തുക]

രോഗ കാരണത്തിനു അനുസരിച്ചു ആർട്ടിക്കേറിയ രോഗത്തെ വേർതിരിക്കാം. മരുന്നുകൾ, ഭക്ഷണം, വിവിധ പദാർത്ഥങ്ങൾ എന്നിവയടക്കം പ്രകൃതിയിലെ വിവിധ വസ്തുക്കൾ ആർട്ടിക്കേറിയയ്ക്കു കാരണമാകാം.

കോഡൈൻ, ടെക്സ്ട്രോഫീറ്റാമിൻ, ആസ്പിരിൻ, ഇബുപ്രോഫൻ, പെൻസിലിൻ, ക്ലോട്രിമസോൾ, ട്രൈകോസോൾ, സൽഫോൻഅമൈഡ്സ്, ആന്റികോൺസൽവന്റ്സ്, സിഫാക്ലോർ, ആന്റിഡയബറ്റിക് ഡ്രഗ്സ് മുതലായ മരുന്നുകളുടെ അലർജി കാരണം ആർട്ടിക്കേറിയ ഉണ്ടാകാം. [2]

ബ്ലാസ്റ്റോസൈറ്റോസിസ്, സ്ട്രോങ്ങിലോഡ്യാസിസ് തുടങ്ങിയ ലക്ഷണങ്ങളോടു കൂടി പാരസൈറ്റിക് ഇൻഫെക്ഷൻ കാരണവും ആർട്ടിക്കേറിയ ഉണ്ടാകാം. [3]

ചർമത്തിൽ ശക്തമായി ഉരച്ചതിൻറെയും ചൊറിഞ്ഞതിൻറെയും കാരണമായി പാടുകൾ വരുന്നത് ഡെർമറ്റോഗ്രാഫിക് ആർട്ടിക്കേറിയയുടെ ലക്ഷണമാണ്. ലോക ജനസംഖ്യയുടെ 4 – 5% ശതമാനം ആളുകളിലും കാണുന്ന ഈ ആർട്ടിക്കേറിയ, ഏറ്റവും കൂടുതലായി കാണപ്പെടുന്ന ആർട്ടിക്കേറിയയാണ്. [4] ചെറുതായി തട്ടിയാലോ, ഉറസിയാലോ, ചൊറിഞ്ഞാലോ, അടിച്ചാലോ ചർമം വീർത്തു വരും. [5]

വ്യായാമം ചെയ്യുക, കുളിക്കുക, ചൂടുള്ള അന്തരീക്ഷത്തിൽ നിൽക്കുക, മാനസിക സമ്മർദമുണ്ടാകുക തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന വിയർപ്പ് കാരണം ഉണ്ടാകുന്നതാണ് കോളിനെർജിക് ആർട്ടിക്കേറിയ. ഇതുകാരണം ഉണ്ടാകുന്ന ഹൈവ്സ് സാധാരണയായി കാണുന്നതിനേക്കാൾ ചെറുതും അധികം നീണ്ടുനിൽക്കാത്തതുമാണ്. [6][7] ഈ ആർട്ടിക്കേറിയ വിവിധ രൂപങ്ങളിൽ കാണപ്പെട്ടിട്ടുണ്ട്, അവയ്ക്കു വ്യത്യസ്ത ചികിത്സകളും വേണം. [8][9]

ചികിത്സ

[തിരുത്തുക]

ആർട്ടിക്കേറിയ അസ്വസ്ഥ ഉണ്ടാക്കുന്ന ഒരു രോഗമാണ്. എന്നാൽ മിക്ക ആർട്ടിക്കേറിയകളും ചെറുതും ദൂശ്യകരമല്ലാത്തതുമാണ്, അവയ്ക്കു ചികിത്സയും വേണ്ടി വരില്ല. [10] എന്നാൽ അക്യൂട്ട്, ക്രോണിക് ആർട്ടിക്കേറിയകൾക്ക് മരുന്നുകൾ നല്കാറുണ്ട്. 50 ശതമാനം ക്രോണിക് ആർട്ടിക്കേറിയകളും ഒരു വർഷംകൊണ്ട് പൂർണമായി ഭേദപ്പെടാറുണ്ട്. [11]

ലോററ്റാഡിൻ, ഫെക്സോഫെനാടിൻ, സെറ്റിരിസിൻ, ക്ലോർഫെനാമിൻ, ഹൈഡ്രോസൈസിൻ മുതലായ ആന്റിഹിസ്റ്റമിൻ മരുന്നുകളും, പ്രെട്നിസോലോൻ പോലുള്ള കോർട്ടിസോണുകളും ആർട്ടിക്കേറിയ ചികിത്സയ്ക്ക് നല്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "urticaria" The Oxford English Dictionary. 2nd ed. 1989. OED Online. Oxford University Press. 2 May 2009.
  2. "Prescribing Information Dexedrine". GlaxoSmithKline. June 2006.
  3. Kolkhir, P.; Balakirski, G.; Merk, HF.; Olisova, O.; Maurer, M. (Dec 2015). "Chronic spontaneous urticaria and internal parasites - a systematic review". Allergy.
  4. Jedele, Kerry B.; Michels, Virginia V. (1991). "Familial dermographism". American Journal of Medical Genetics. 39 (2): 201–3.
  5. Kontou-Fili, K.; Borici-Mazi, R.; Kapp, A.; Matjevic, L. J.; Mitchel, F. B. (1997). "Physical urticaria: Classification and diagnostic guidelines". Allergy. 52 (5): 504–13.
  6. Moore-Robinson, Miriam; Warin, Robert P. (1968). "Some Clikical Aspects of Cholhstergic Urticaria". British Journal of Dermatology. 80 (12): 794–9.
  7. Hirschmann, J. V.; Lawlor, F; English, JS; Louback, JB; Winkelmann, RK; Greaves, MW (1987). "Cholinergic Urticaria<subtitle>A Clinical and Histologic Study</subtitle>". Archives of Dermatology. 123 (4): 462–7.
  8. Nakamizo, S.; Egawa, G.; Miyachi, Y.; Kabashima, K. (2012). "Cholinergic urticaria: Pathogenesis-based categorization and its treatment options". Journal of the European Academy of Dermatology and Venereology. 26 (1): 114–6.
  9. Bito, Toshinori; Sawada, Yu; Tokura, Yoshiki (2012). "Pathogenesis of Cholinergic Urticaria in Relation to Sweating". Allergology International. 61 (4): 539–44.
  10. "Urticaria Treatment". drbatul.com. Retrieved 18 January 2016.
  11. Kozel MM, Mekkes JR, Bossuyt PM, Bos JD (2001). "Natural course of physical and chronic urticaria and angioedema in 220 patients". J Am Acad Dermatol. 45 (3): 387.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ആർട്ടികേറിയ&oldid=3939408" എന്ന താളിൽനിന്ന് ശേഖരിച്ചത്