ആൻഡ്രോയ്ഡ് മാർഷ്മെലോ
A version of the Android operating system | |
![]() | |
Developer | |
---|---|
General availability | ഒക്ടോബർ 5, 2015[1] |
Latest release | 6.0.1 (M5C14J)[2] / ഏപ്രിൽ 12, 2016 |
Preceded by | Android 5.x "Lollipop" |
Succeeded by | Android N |
Official website | www |
Support status | |
Supported |
ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആറാമത്തെ പതിപ്പാണ് ആൻഡ്രോയ്ഡ് മാർഷ്മെലോ. “ആൻഡ്രോയ്ഡ് എം” (Android M) എന്ന പേരിൽ മെയ് 2015 -ൽ ഗൂഗിൾ ഐ/ഓ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട മാർഷ്മെലോ ഒക്ടോബർ 2015 -ൽ ആണ് ഔദ്യോഗികമായി പുറത്തിറക്കിയത്.
ആൻഡ്രോയ്ഡ് ലോലിപോപ്പിന്റെ ഉപയോക്ത അനുഭവം ഒന്നുകൂടി മെച്ചപ്പെടുത്തുകയാണ് മാർഷ്മെലോ പ്രധാനമായും ചെയ്യുന്നത്. കൂടാതെ, ഗൂഗിൾ നൗ ഓൺ ടാപ്പ്, ഉപകരണം ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ബാറ്ററി ഉപയോഗം നന്നേ കുറയ്ക്കുന്ന പുതിയ പവർ മാനേജ്‌മെന്റ് സിസ്റ്റം, വിരൽ അടയാളം തിരിച്ചറിയൽ, യുഎസ്ബി ടൈപ്പ് -സി ചാർജറുകൾക്കുള്ള പിന്തുണ, ഡാറ്റയും ആപ്ലിക്കേഷനുകളും മൈക്രോ എസ്ഡി കാർഡിലേക്ക് മാറ്റുവാനുള്ള സൗകര്യം എന്നിവയും പുതുമകളാണ്. ഏപ്രിൽ 2016 -ലെ കണക്കുപ്രകാരം ഗൂഗിൾ പ്ലേ സേവനം ഉപയോഗിക്കുന്ന 4.6% ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് മാർഷ്മെലോ പതിപ്പ് ഉപയോഗിച്ച് ആണ്.
ചരിത്രം[തിരുത്തുക]
ആൻഡ്രോയ്ഡ് എം എന്ന പേരിൽ, മെയ് 28, 2015 -ന് ഗൂഗിൾ ഐ/ഓ കോൺഫറൻസിൽ വച്ച് നെക്സസ് 5, നെക്സസ് 6 തുടങ്ങിയ ഫോണുകളിലും, നെക്സസ് 9 ടാബ്ലെറ്റിലും പ്രവർത്തിക്കുന്ന ഡെവലപ്പർ പ്രിവ്യു പുറത്തിറക്കി. ആഗസ്റ്റ് 17, 2015 -ന് മാർഷ്മെലോ എന്ന പേരിൽ കുറച്ചുകൂടി പരിഷ്കരിച്ച രൂപം അവതരിപ്പിച്ചു.
സെപ്റ്റംബർ 29, 2015 -ന് മാർഷ്മെലോ അടിസ്ഥാനമാക്കി നെക്സസ് 5 എക്സ്, നെക്സസ് 6 പി പിന്നെ പിക്സൽ സി എന്ന ടാബ്‌ലറ്റ് എന്നിവ പുറത്തിറങ്ങി. ഒക്ടോബർ 5, 2015 -ന് നെക്സസ് 5,6,7,9 തുടങ്ങിയ ഉപകരണങ്ങൾക്ക് പുതിയ പതിപ്പ് ലഭിച്ചു. ഒക്ടോബർ 14, 2015 -ന് പുതിയ പതിപ്പ് ലഭിക്കുകവഴി എൽജി ജി4, മാർഷ്മെലോ അപ്ഡേറ്റ് ലഭിക്കുന്ന ഗൂഗിൾ നിർമിതമല്ലാത്ത ആദ്യത്തെ ഉപകരണം ആയി.
അവലംബം[തിരുത്തുക]
- ↑ "Get ready for the sweet taste of Android 6.0 Marshmallow". Android Developers. ശേഖരിച്ചത് October 6, 2015.
- ↑ "android-6.0.1_r31". android.googlesource.com. ശേഖരിച്ചത് April 12, 2016.