ആസ്റ്ററിസ്ക്ക് പി.ബി.എക്സ്
വികസിപ്പിച്ചത് | ഡിജിയം |
---|---|
Stable release | 10.1.3
/ ഫെബ്രുവരി 23 2012 |
Preview release | 10.2.0-rc3
/ ഫെബ്രുവരി 28 2012 |
റെപോസിറ്ററി | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | ക്രോസ് പ്ലാറ്റ്ഫോം |
തരം | ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഉപയോഗിച്ചുള്ള ശബ്ദവിനിമയം |
അനുമതിപത്രം | ഗ്നൂ സാർവ്വജനിക അനുവാദപത്രം |
വെബ്‌സൈറ്റ് | www.asterisk.org ആസ്റ്ററിസ്ക് |
ടെലിഫോൺ പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ചിന്റെ ഒരു സോഫ്ട് വെയർ രൂപമാണ് ആസ്റ്ററിസ്ക്. 1999 ൽ ഡിജിയം കമ്പനിയിലെ മാർക്ക് സ്പെൻസർ ആണ് ഈ സോഫ്ട് വെയർ വികസിപ്പിച്ചെടുത്തത്. മറ്റേതൊരു പി.ബി.എക്സിനേയും പോലെ , പരസ്പരം വിളിക്കാനും , അതോടൊപ്പം സാധാരണ ടെലിഫോൺസംവിധാനവുമായി കൂട്ടിച്ചേർക്കാനും ആസ്റ്ററിസ്കിനു സാധിക്കും. * എന്ന ചിഹ്നത്തിൽ നിന്നാണ് ആസ്റ്ററിസ്ക്ക് എന്ന പേരു വന്നത്. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു വേണ്ടിയാണ് നിർമ്മിച്ചതെങ്കിലും , യൂണിക്സ് അടിസ്ഥാനമാക്കിയ ഒട്ടുമിക്ക ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇതിന് പ്രവർത്തിക്കാനാകും. നെറ്റ്ബി.എസ്.ഡി , ഓപ്പൺബി.എസ്.ഡി , മാക് , ഫ്രീബി.എസ്.ഡി , സൊളാരിസ് എന്നിവയാണ് ആസ്റ്ററിസ്ക് പ്രവർത്തിക്കുന്ന ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ.
പ്രത്ര്യേകതകൾ
[തിരുത്തുക]- ഓട്ടോമോറ്റിക്ക് കോൾ ഡിസ്ട്രിബ്യൂഷൻ
- കോൾ റെക്കോഡിംഗ്
- കോൺഫറൻസ്
- മോണിറ്ററിംഗ്
- പി.എസ്.ടി.എൻ / പി.ആർ.ഐ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നു.
- മീഡിയ ഗേറ്റ് വേ പ്രോട്ടോക്കോളിനെ പിന്തുണയ്ക്കുന്നു.
- സെഷൻ ഇനിഷ്യലൈസേഷൻ പ്രോട്ടോക്കോളിനെ പിന്തുണയ്ക്കുന്നു.
- റിപ്പോർട്ടിംഗ്.
- കോൾ പാർക്കിംഗ്.
- കോൾ ബാക്ക്.
- ഡാറ്റാബേസുമായി ബന്ധിപ്പിക്കൽ
- കോളർഐ.ഡി.
- റിമോട്ട് കോൾ പിക്കപ്പ്.
- കോൾ സ്പൈയിംഗ്
ആഗോളീകരണം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലാണ് ഇതി വികസിപ്പിച്ചതെങ്കിലും , സ്വതന്ത്ര അനുമതിപത്രം ആയതുകൊണ്ട് ലോകത്തെമ്പാടുമുള്ള ആളുകൾ ഇത് ഉപയോഗിക്കുന്നു. ലോകത്തെമ്പാടുമുള്ള സോഫ്ട് വെയർ വിദഗ്ദരുടെ കൂട്ടിച്ചേർക്കലുകൾ ഇതിനെ ഒരു മികച്ച പി.ബി.എക്സ് സിസ്റ്റമാക്കി മാറ്റിയിരിക്കുന്നു.
വികസനം
[തിരുത്തുക]പ്രധാനപ്പെട്ട റിലീസുകൾ
- 1.0 - 23 സെപ്തംബർ 2004 പുറത്തിറങ്ങിയത് [1]
- 1.2 - 15 നവംബർ 2005 പുറത്തിറങ്ങിയത് [2]
- 1.4 - 26 ഡിസംബർ 2006 പുറത്തിറങ്ങിയത് [3]
- 1.6 - 2 ഒക്ടോബർ 2008 പുറത്തിറങ്ങിയത് [4]
- 1.8 - 21 ഒക്ടോബർ 2010 പുറത്തിറങ്ങിയത്[5]
- 10.0 - 15 ഡിസംബർ 2011പുറത്തിറങ്ങിയത് [6]
അവലംബം
[തിരുത്തുക]- ↑ "Asterisk 1.0 released". TMCnet. September 23, 2004. Retrieved 2009-03-26.
{{cite web}}
:|first=
missing|last=
(help) - ↑ Keating, Tom (November 16, 2005). "Asterisk 1.2 released". TMCnet. Retrieved 2009-03-26.
- ↑ "Asterisk 1.4.0 released". Asterisk.org. December 20, 2006. Archived from the original on 2012-06-02. Retrieved 2009-03-26.
- ↑ "Asterisk 1.6.0 released". Asterisk.org. October 2, 2008. Archived from the original on 2012-06-02. Retrieved 2009-03-26.
- ↑ "Asterisk 1.8.0 Now Available!". Asterisk.org. October 21, 2010. Archived from the original on 2012-06-02. Retrieved 2010-10-24.
- ↑ "Asterisk 10.0.0 Is Released!". Asterisk.org. December 15, 2011. Archived from the original on 2012-06-02. Retrieved 2011-12-26.