ആവണംകോട് സരസ്വതി ക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ആവണംകോട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് ആവണംകോട് സരസ്വതി ക്ഷേത്രം[1]. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ യഥാർത്ഥത്തിൽ ദുർഗ്ഗാദേവിയാണെങ്കിലും സരസ്വതീഭാവവും ഇവിടെ സങ്കല്പിയ്ക്കപ്പെടുന്നു. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ഭദ്രകാളി, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ഒരു പ്രധാന വിദ്യാരംഭ ക്ഷേത്രമാണിത്[2]. കൊല്ലൂർ മൂകാംബികാക്ഷേത്രം, പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ പോലെ എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടക്കുന്നുണ്ട്. ആദിശങ്കരാചാര്യർ വിദ്യാരംഭം കുറിച്ചത് ഇവിടെവച്ചാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ടായി അവസാനിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവവും അതിനിടയിൽ വരുന്ന പൂരം നാളുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. കൂടാതെ നവരാത്രി, വസന്തപഞ്ചമി, തൃക്കാർത്തിക എന്നീ ദിവസങ്ങളും അതിവിശേഷമായി കൊണ്ടാടുന്നു. കേരളത്തിൽ വസന്തപഞ്ചമി കൊണ്ടാടുന്ന ഏക ക്ഷേത്രമാണിത്. നാട്ടുകാരുടെ നേതൃത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
ചിത്രശാല
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്". lsgkerala.in. Archived from the original on 2015-11-05. Retrieved 15 ജനുവരി 2015.
- ↑ "അറിവിന്റെ കൈത്തിരിയായി ആവണംകോട് ക്ഷേത്രം". mathrubhumi.com. Retrieved 15 ജനുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]