ആഴ്സനിക് വിഷബാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arsenic poisoning
Other namesArsenic toxicity, arsenic overdose
Arsenic contamination areas.jpg
Areas of the world with high naturally occurring arsenic levels in the groundwater
SpecialtyToxicology
SymptomsAcute: vomiting, abdominal pain, watery diarrhea[1]
Chronic: thickened skin, darker skin, cancer[1]
CausesArsenic[1]
Diagnostic methodUrine, blood, or hair testing[1]
PreventionDrinking water without arsenic[1]
TreatmentDimercaptosuccinic acid, dimercaptopropane sulfonate
Frequency>200 million[2]

ശരീരത്തിലെ ഉയർന്ന അളവിലുള്ള ആർസെനിക് കാരണം ഉണ്ടാകുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ആഴ്സനിക് വിഷബാധ. [3] ഹ്രസ്വകാല കാലയളവിൽ ആർസെനിക് വിഷബാധയുണ്ടായാൽ ഛർദ്ദി, വയറുവേദന, എൻസെഫലോപ്പതി, രക്തം അടങ്ങിയ വയറിളക്കം ഹൃദ്രോഗം, കാൻസർ എന്നിവയ്ക്ക് കാരണമാകും .

മലിനമായ കുടിവെള്ളത്തിലൂടെ വിഷബാധയുണ്ടാവാം. [2] ഭൂഗർഭജലം മിക്കപ്പോഴും സ്വാഭാവികമായും ആർസെനിക് കലർന്ന് മലിനമാകാം. ഖനനം, കൃഷി എന്നിവയിൽ നിന്നും മലിനീകരണം ഉണ്ടാകാം. ഇത് മണ്ണിലും വായുവിലും കാണപ്പെടാം. [4] എക്സ്പോഷറിന്റെ മറ്റ് റൂട്ടുകളിൽ വിഷ മാലിന്യങ്ങളുമായുള്ള ഇടപെടലും പരമ്പരാഗത മരുന്നുകളും ആഴ്സനിക് വിഷമേൽക്കാനുള്ള വഴികളാണ്.[1]

കുടിവെള്ളത്തിലൂടെ ആഗോളതലത്തിൽ 200 ദശലക്ഷത്തിലധികം ആളുകൾ ആർസെനിക്ക് വിഷബാധയേൽക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് . കുറഞ്ഞ വരുമാനക്കാരിൽ ആർസെനിക്ക് വിഷമേൽക്കുന്നത് സാധാരണമാണ്. [5]

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

തലവേദന, കടുത്ത വയറിളക്കം, മയക്കം എന്നിവയിൽ നിന്നാണ് ആർസെനിക് വിഷത്തിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നത്. [6] വിഷാംശം കൂടുമ്പോൾ, വയറിളക്കം, ഛർദ്ദി, രക്തം ഛർദ്ദിക്കൽ, മൂത്രത്തിൽ രക്തം, പേശികളുടെ കോച്ചിപ്പിടുത്തം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. സാധാരണയായി ആർസെനിക് വിഷബാധയേക്കുന്ന ശരീരാവയവങ്ങൾ ശ്വാസകോശം, ചർമ്മം, വൃക്ക, കരൾ എന്നിവയാണ്. അർബുദം, ഹൃദയാഘാതം എന്നിവയുമുണ്ടാകാം. [7] [8] [9] ആർസെനിക് വിഷത്തിന്റെ അവസാന ഫലം കോമയും മരണവുമാണ്. [10]

കാരണങ്ങൾ[തിരുത്തുക]

അജൈവ ആർസെനിക് ഓർഗാനിക് ആർസെനിക്കിനേക്കാൾ ദോഷകരമാണ്. സീഫുഡ് വിഷാംശം കുറഞ്ഞ ജൈവ ആർസെനിക്കിന്റെ ഒരു സാധാരണ ഉറവിടമാണ്. ഉപഭോക്തൃ റിപ്പോർട്ടുകളിൽ 2012 ൽ പഴച്ചാറിലും അരിയിലും റിപ്പോർട്ട് ചെയ്ത ആർസെനിക് പ്രാഥമികമായി അജൈവ ആർസെനിക് ആയിരുന്നു. [11] ഉയർന്ന വിഷാംശം ഉള്ളതിനാൽ, പാശ്ചാത്യ ലോകത്ത് ആർസെനിക് വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ, ഏഷ്യയിൽ ഇത് ഇപ്പോഴും ഒരു കീടനാശിനിയായി ഉപയോഗിക്കുന്നു.

കുടിവെള്ളം[തിരുത്തുക]

ആഴ്സനിക് സ്വാഭാവികമായും ഭൂഗർഭജലത്തിൽ കാണപ്പെടുന്നു. ഇത്, ഉയർന്ന അളവിൽ ഉണ്ടാകുമ്പോൾ ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്നു. [12] മലിനമായ കിണർ വെള്ളം വളരെക്കാലം കുടിക്കുന്നതിലൂടെ വിട്ടുമാറാത്ത ആർസെനിക് വിഷബാധ ഉണ്ടാകുന്നു. പല ജലസംഭരണികളിലും ഉയർന്ന ആർസെനിക് ലവണങ്ങൾ അടങ്ങിയിട്ടുണ്ട്.

കിണറിലൂടെയുള്ള ആർസെനിക് വിഷബാധയുടെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്ന് ബംഗ്ലാദേശിലാണ് സംഭവിച്ചത്, ലോകാരോഗ്യ സംഘടന "ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യയുടെ വിഷം" [13] എന്ന് ഇതിനെ വിശേഷിപ്പിച്ചു. ഇന്ത്യയിലെ ഗംഗ-ബ്രഹ്മപുത്ര സമതലങ്ങളിലും ബംഗ്ലാദേശിലെ പത്മ-മേഘ്‌ന സമതലങ്ങളിലുമുള്ള മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കുന്നു. [14]

ഡൈമെർകാപ്രോൾ, ഡൈമെർകാപ്റ്റോസക്സീനിക് ആസിഡ് എന്നിവ ആർസെനിക് വിഷബാധ ചികിത്സക്കായി ഉപയോഗിക്കുന്നു. [15] ഡിഎംഎസ്എ മോണോഎസ്റ്ററുകൾ ആർസെനിക് വിഷത്തിന് മറുമരുന്ന് വാഗ്ദാനം ചെയ്യുന്നു. [16]

ഗർഭിണികളിൽ[തിരുത്തുക]

ഭൂഗർഭജലത്തിലൂടെയുള്ള ആർസെനിക് വിഷബാധ ഗർഭിണികളിൽ ഉയർന്ന അപകടസാധ്യതയുണ്ടാക്കുന്നു. ഇത്, ശിശുവിന് ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുന്നു.[17]

ഗർഭാവസ്ഥയിൽ ഭൂഗർഭജലത്തിലൂടെ ആർസെനിക് കഴിക്കുന്നത് അമ്മയ്ക്ക് വയറുവേദന, ഛർദ്ദി, വയറിളക്കം, ത്വക്ക് പിഗ്മെന്റേഷൻ മാറ്റങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള അപകടങ്ങളുണ്ടാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. [18] ആർസെനിക് എക്സ്പോഷർ ശിസുക്കളുടെ ഭാരം, വലുപ്പം, എന്നിവ കുറയുന്നതിന് കാരണമാകുന്നു. ശിശുമരണ നിരക്ക് വർദിധിക്കുന്നതായും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. [19]

പരാമർശങ്ങൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 Ratnaike, R N (1 July 2003). "Acute and chronic arsenic toxicity". Postgraduate Medical Journal. 79 (933): 391–396. doi:10.1136/pmj.79.933.391. PMC 1742758. PMID 12897217.
 2. 2.0 2.1 Naujokas, Marisa F.; Anderson, Beth; Ahsan, Habibul; Aposhian, H. Vasken; Graziano, Joseph H.; Thompson, Claudia; Suk, William A. (3 January 2013). "The Broad Scope of Health Effects from Chronic Arsenic Exposure: Update on a Worldwide Public Health Problem". Environmental Health Perspectives. 121 (3): 295–302. doi:10.1289/ehp.1205875. PMC 3621177. PMID 23458756.
 3. Vahidnia, A.; van der Voet, G.B.; de Wolff, F.A. (1 October 2007). "Arsenic neurotoxicity A review". Human & Experimental Toxicology. 26 (10): 823–832. doi:10.1177/0960327107084539. PMID 18025055.
 4. Hughes, MF; Beck, BD; Chen, Y; Lewis, AS; Thomas, DJ (October 2011). "Arsenic exposure and toxicology: a historical perspective". Toxicological Sciences. 123 (2): 305–32. doi:10.1093/toxsci/kfr184. PMC 3179678. PMID 21750349.
 5. Joca, L; Sacks, JD; Moore, D; Lee, JS; Sams R, 2nd; Cowden, J (2016). "Systematic review of differential inorganic arsenic exposure in minority, low-income, and indigenous populations in the United States". Environment International. 92–93: 707–15. doi:10.1016/j.envint.2016.01.011. PMID 26896853.
 6. Yalçın Tüzün (2009). "Leukonychia" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്.
 7. "Test ID: ASU. Arsenic, 24 Hour, Urine, Clinical Information". Mayo Medical Laboratories Catalog. Mayo Clinic. മൂലതാളിൽ നിന്നും 2012-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-25.
 8. "Long-term arsenic exposure and ischemic heart disease in arseniasis-hyperendemic villages in Taiwan". Toxicol. Lett. 137 (1–2): 15–21. January 2003. doi:10.1016/S0378-4274(02)00377-6. PMID 12505429.
 9. "Cancer risks from arsenic in drinking water". Environ. Health Perspect. 97: 259–67. July 1992. doi:10.2307/3431362. JSTOR 3431362. PMC 1519547. PMID 1396465.
 10. "Arsenic Toxicity Case Study: What are the Physiologic Effects of Arsenic Exposure? | ATSDR - Environmental Medicine & Environmental Health Education - CSEM". www.atsdr.cdc.gov. ശേഖരിച്ചത് 27 March 2018.
 11. EFSA Panel on Contaminants in the Food Chain (CONTAM) (22 October 2009). "Scientific Opinion on Arsenic in Food". EFSA Journal. 7 (10): 1351. doi:10.2903/j.efsa.2009.1351. ശേഖരിച്ചത് 22 November 2012.
 12. "Arsenic". World Health Organization.
 13. "Contamination of drinking-water by arsenic in Bangladesh: a public health emergency" (PDF). World Health Organisation. മൂലതാളിൽ (PDF) നിന്നും 2015-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-27.
 14. "Arsenic". www.indiawaterportal.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-29.
 15. "Dimercaprol medical facts from Drugs.com". മൂലതാളിൽ നിന്നും 2006-10-13-ന് ആർക്കൈവ് ചെയ്തത്.
 16. Kreppel H, Reichl FX, Kleine A, Szinicz L, Singh PK, Jones MM. Antidotal efficacy of newly synthesized dimercaptosuccinic acid (DMSA) monoesters in experimental arsenic poisoning in mice. Fundam. Appl. Toxicol. 26(2), 239–245 (1995).
 17. Rahman, Anisur et al. "Arsenic Exposure and Risk of Spontaneous Abortion, Stillbirth and Infant Mortality". Epidemiology, 21(6), 797-804. Accessed on 24 May 2019.
 18. Bloom, M. S., Surdu, S., Neamtiu, I. A., & Gurzau, E. S. (2014). Maternal arsenic exposure and birth outcomes: a comprehensive review of the epidemiologic literature focused on drinking water. International journal of hygiene and environmental health, 217(7), 709-719. doi:10.1016/j.ijheh.2014.03.004
 19. Kile, M. L., Cardenas, A., Rodrigues, E., Mazumdar, M., Dobson, C., Golam, M., ... & Christiani, D. C. (2016). Estimating effects of arsenic exposure during pregnancy on perinatal outcomes in a Bangladeshi cohort. Epidemiology, 27(2), 173. doi:10.1097/EDE.0000000000000416.
"https://ml.wikipedia.org/w/index.php?title=ആഴ്സനിക്_വിഷബാധ&oldid=3337591" എന്ന താളിൽനിന്ന് ശേഖരിച്ചത്