ആലപ്പുഴ പുഷ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിലെ ആദ്യ കാല ഗായികയായിരുന്നു ആലപ്പുഴ പുഷ്പം. സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരുടെ മകളാണ്. ജീവിത നൗക എന്ന സിനിമയിൽ ആനത്തലയോളം വെണ്ണ തരാമെടാ എന്ന ഗാനമാലപിച്ചു. ജീവിതനൗക വലിയ വിജയമായതിനേത്തുടർന്ന് തമിഴുൾപ്പടെയുള്ള ഭാഷകളിൽ റീമേക്ക് ചെയതപ്പോൾ തമിളിൽ പുഷ്പ പാടി. നവലോകമെന്ന സിനിമയിലും പാട്ട് പാടിയെങ്കിലും വിവാഹശേഷം ചലച്ചിത്ര സംഗീതരംഗത്തു് സജീവമായില്ല.

ജീവിതരേഖ[തിരുത്തുക]

കെ.എസ്. ഏലിയാസ് ആയിരുന്നു ആലപ്പുഴ പുഷ്പത്തിന്റെ ഭർത്താവു് ഇദ്ദേഹം ഒരു കോളേജ് പ്രൊഫസ്സർ ആയിരുന്നു. ഗീതാ ബാബു, പ്രേം ഏലിയാസ്, വിന്നി ഏലിയാസ്, സുനിൽ ഏലിയാസ്,പ്രീതം ഏലിയാസ്, ആശാ ഫ്രാൻസിസ് ആറു കുട്ടികളാണു് ഇവർക്കുള്ളതു്. പുത്രനോടൊപ്പം എറണാകുളത്തു് താമസിച്ചു വന്നിരുന്ന ഈ ഗായിക തന്റെ എൺപത്തിരണ്ടാമത്തെ വയസ്സിൽ 2009 ഓഗസ്റ്റ് 20നു് മരണമടഞ്ഞു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_പുഷ്പം&oldid=3987866" എന്ന താളിൽനിന്ന് ശേഖരിച്ചത്