Jump to content

ആഫ്ബാ തത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔഫ്ബൗ സിദ്ധാന്തം പ്രസ്താവിക്കുന്നത് ഒന്നോ അതിലധികമോ ആറ്റങ്ങളിലെ ഭ്രമണം ചെയ്യുന്ന ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകൾക്കു മുൻപ് ലഭ്യമായ താഴ്ന്ന ഊർജ്ജനിലകളിലാണ് നിറയുന്നത് എന്നാണ് (ഉദാ: 2s നു മുൻപ് 1s). ഈ രീതിയിൽ ആറ്റം, തന്മാത്ര അല്ലെങ്കിൽ അയോൺ എന്നിവയിലെ ഇലക്ട്രോണുകൾ ഏറ്റവും സംഭാവ്യമായ സ്ഥിരതയുള്ള ഇലക്ട്രോണിക് വിന്യാസത്തിലേക്ക് എത്തിച്ചേരുന്നു.

ഔഫ്ബൗ എന്നത് "നിർമ്മാണം" എന്നർത്ഥമുള്ള ഒരു ജർമ്മൻ നാമമാണ്. ഔഫ്ബൗ സിദ്ധാന്തത്തെ ചിലപ്പോൾ building-up principle അല്ലെങ്കിൽ Aufbau rule എന്നോ പറയാറുണ്ട്.

ഔഫ്ബൗ സിദ്ധാന്തത്തിന്റെ വകഭേദമായ nuclear shell model അറ്റത്തിന്റെ ന്യൂക്ലിയസ്സിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും വിന്യാസം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. [1]


മാഡെലുങ് ഊർജ്ജ വിന്യാസ നിയമം

[തിരുത്തുക]
Order in which orbitals are arranged by increasing energy according to the Madelung rule. Each diagonal red arrow corresponds to a different value of n + ℓ.

ഈ ഓർബിറ്റലുകൾ നിറയുന്ന ക്രമം n + ℓ നിയമം അനുസരിച്ചാണ്. മാഡെലുങ് നിയമം (ഇർവ്വിൻ മാഡെലുങ്ങിന്റെ നാമധേയത്തിൽ), ജാനെറ്റ് നിയമം, ക്ലെച്ച്കോവ്സ്ക്കി നിയമം (ചാൾസ് ജാനെറ്റ്, വ്സെവോലോദ് ക്ലെച്ച്കോവ്സ്ക്കി എന്നിവരുടെ നാമധേയത്തിൽ, പ്രധാനമായും ചില ഫ്രഞ്ച്, റഷ്യൻ എന്നിവ സംസാരിക്കുന്ന രാജ്യങ്ങളിൽ), ഡയഗണൽ നിയമം എന്നീ പേരുകളിൽ അറിയപ്പെടുന്നു. [2] താഴ്ന്ന n + ℓ മൂല്യമുള്ള ഓർബിറ്റലുകൾ നിറഞ്ഞുകഴിഞ്ഞാണ് ഉയർന്ന n + ℓ മൂല്യങ്ങളുള്ള ഓർബിറ്റലുകൾ നിറയുന്നത്. ഈ പശ്ചാത്തലത്തിൽ n പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യയേയുംഅസിമുത്തൽ ക്വാണ്ടം സംഖ്യയേയും സൂചിപ്പിക്കുന്നു. ℓന്റെ മൂല്യങ്ങളായ 0, 1, 2, 3 എന്നിവ യഥാക്രമം s, p, d, f എന്നിവയുമായി യോജിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

പുതിയ ക്വാണ്ടം സിദ്ധാന്തത്തിലെ ഔഫ്ബൗ സിദ്ധാന്തം

[തിരുത്തുക]
In the old quantum theory, orbits with low angular momentum (s- and p-orbitals) get closer to the nucleus.

സിദ്ധാന്തം അതിന്റെ പേര് എടുത്തത്, ഒരു ശാസ്ത്രജ്ഞന്റെ പേരിനേക്കാളും "building-up principle" എന്ന് അർത്ഥം വരുന്ന ഔഫ്ബൗപ്രിൻസിപ് ജർമ്മൻ വാക്കിൽ നിന്നാണ്. യഥാർത്ഥത്തിൽ, ഇത് രൂപപ്പെടുത്തിയത് 1920 കളിൽ നീൽസ് ബോറും വോൾഫ്ഗാങ് പോളിയും ചേർന്നാണ്. ഇത് പറയുന്നത്:

ഇത് ഇലക്ട്രോണിന്റെ സ്വഭാവങ്ങളിലും ഭൗതികമായ രീതിയിൽ രാസസ്വഭാവങ്ങൾ വിശദീകരിക്കുന്നതിനുമുള്ള ക്വാണ്ടം ബലതന്ത്രത്തിന്റെ ആദ്യത്തെ പ്രയോഗമായിരുന്നു.

n + ℓ ഊർജ്ജ വിന്യാസ നിയമം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Cottingham, W. N.; Greenwood, D. A. (1986). "Chapter 5: Ground state properties of nuclei: the shell model". An introduction to nuclear physics. Cambridge University Press. ISBN 0 521 31960 9.
  2. "Electron Configuration". WyzAnt.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഫ്ബാ_തത്വം&oldid=3795219" എന്ന താളിൽനിന്ന് ശേഖരിച്ചത്