ആന്റ് ഈറ്റർ
Anteaters | |
---|---|
Northern Tamandua (Tamandua mexicana) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | Vermilingua Illiger, 1811
|
Families | |
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു സസ്തനിയാണ് ആന്റ് ഈറ്റർ (ഉറുമ്പുതീനി). ഉറുമ്പുകളേയും, ചിതലുകളേയും ഭക്ഷിച്ചാണ് ജീവിക്കുന്നത്[1]. വലിയ ആന്റ് ഈറ്റർ, സിൽക്കി ആന്റ് ഈറ്റർ, ദക്ഷിണ ടമൻഡുവ, ഉത്തര ടമൻഡുവ എന്നിങ്ങനെ നാല് ജാതി ആന്റ് ഈറ്ററുകളാണുള്ളത്. മലയാളത്തിൽ ഈനാമ്പേച്ചി തുടങ്ങിയ ജീവികളെ കുറിക്കാൻ ഉറുമ്പുതീനി എന്ന പദം ഉപയോഗിക്കുന്നുണ്ട്.
വിവരണം
[തിരുത്തുക]കുഴലുപോലെ നീണ്ട വായ ആണ് ആന്റ് ഈറ്ററുകളുടെ പ്രത്യേകത. വായയിലെ ലോലമായ പശിമയുള്ള നാക്ക് തലയുടെ നീളത്തിലുമധികം പുറത്തേയ്ക്ക് നീട്ടാനാവും. നാവ് ഉറുമ്പിന്റെ കൂട്ടിലേക്കും, ചിതൽപ്പുറ്റിലേക്കും ഇറക്കി അതിൽ പറ്റിപ്പിടിക്കുന്നവയെ ഭക്ഷിക്കുകയാണ് രീതി. രോമാവൃതമായ ശരീരം കീടങ്ങളുടെ ആക്രമണത്തിൽ നിന്നും ഇവയെ രക്ഷിക്കാനുള്ളതാണ്. വാൽ കൊണ്ട് മാത്രം പിടിച്ച് തൂങ്ങിക്കിടക്കാൻ ഇവയ്ക്ക് കഴിയും. മുൻകാലിലെ നഖങ്ങൾ ചിതൽപ്പുറ്റുകളും മറ്റും പൊളിക്കാൻ ശേഷിയുള്ളതും, മരങ്ങളിലും മറ്റും പിടിച്ചുകയറാൻ സഹായമായിട്ടുള്ളതുമാണ്. പേടിച്ചാൽ ചുരുണ്ടു കിടക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
വിതരണം
[തിരുത്തുക]തെക്കേ അമേരിക്കയിലും ഉത്തര അമേരിക്കയിൽ മെക്സിക്കോ വരെയുള്ള ദക്ഷിണ ഭാഗത്തുമാണ് ആന്റ് ഈറ്ററുകളെ കണ്ടുവരുന്നത്. മുമ്പ് ഒരു വലിയ ദ്വീപായിരുന്ന ദക്ഷിണ അമേരിക്കയിലാണ് ഇവ ഉരുത്തിരിഞ്ഞതെന്നും വികാസം പ്രാപിച്ചതെന്നും കരുതപ്പെടുന്നു. വരണ്ട ഉഷ്ണമേഖലാ വനങ്ങൾ, മഴക്കാടുകൾ, പുൽമേടുകൾ, സാവന്നകൾ തുടങ്ങിയയിടങ്ങളിൽ ആന്റ് ഈറ്ററുകളെ കണ്ടുവരുന്നു.