ആന്റിയ (പർമിഗിയാനിനോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Antea (Portrait of a Young Woman)
Parmigianino 007.jpg
കലാകാ(രൻ/രി)Parmigianino
വർഷം1520
അളവുകൾ136 cm × 86 cm (54 in × 34 in)
സ്ഥലംNational Museum of Capodimonte, Naples

ഏകദേശം 1524-1527 കാലഘട്ടത്തിൽ വധശിക്ഷക്കു വിധേയനായ ഇറ്റാലിയൻ മാന്നെറിസ്റ്റ് കലാകാരനായ പർമിഗിയാനിനോയുടെ ഒരു എണ്ണഛായാചിത്രമാണ് ആന്റിയ (പോർട്രയിറ്റ് ഓഫ് എ യങ് വുമൺ എന്നും അറിയപ്പെടുന്നു).

ചരിത്രം[തിരുത്തുക]

പാലസ്സോ ഡെൽ ജിയാർഡോനോയിലെ ഫർണീസ് കുടുംബ ശേഖരത്തിന്റെ ഭാഗമായ 1671-ൽ ചിത്രീകരിച്ച ഈ ചിത്രം 17-ആം നൂറ്റാണ്ടിൽ പർമയിലെ പാലസ്സോ ഡെല്ലാ പിലോട്ടയിലെ ഡുകാൽ ഗ്യാലറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ 1816-1817 കാലയളവിൽ പർമയിൽ എത്തുന്നതിനുമുമ്പ് 1734 മുതൽ കുറച്ചുകാലം ഇത് നേപ്പിൾസിൽ തന്നെയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇത് മോണ്ടെ കാസ്സീനോയിലേക്ക് മാറ്റിയിരുന്നു. അധിനിവേശ ജർമ്മൻ സൈന്യം അതിനെ മോഷ്ടിച്ചു ബർലിനിൽ കൊണ്ടുവന്നു. തുടർന്ന് ഈ ചിത്രം അൾട്ടൗസിയിലെ ഓസ്ട്രിയൻ ഉപ്പ് ഖനികളിലേക്കും അവിടെ നിന്നും 1945-ൽ ഇറ്റലിയിൽ മടങ്ങിയെത്തി.

ഈ കാലഘട്ടത്തിൽ കലാകാരന്മാർക്കിടയിൽ സാധാരണ നടന്നിരുന്നതുപോലെ, പർമിഗിയാനിനോ പിന്നീട് പിൽക്കാല സൃഷ്ടികളുടെ പുനരുപയോഗത്തിനായി പല ചിത്രങ്ങളിൽ നിന്നും മൂലകങ്ങളെ കടമെടുക്കാൻ തുടങ്ങി. പ്രത്യേകിച്ചും, ഒരു മാലാഖയെന്ന നിലയിൽ ആന്റിയയുടെ മുഖത്തെ വീണ്ടും മഡോണ വിത്ത് ദ ലോങ് നെക്ക് എന്ന ചിത്രത്തിൽ ചിത്രീകരിക്കുന്നതായി കാണാം.[1]

ഇതും കാണുക[തിരുത്തുക]

ഉറവിടങ്ങൾ[തിരുത്തുക]

  • de Castris, Pierluigi Leone (2003). Parmigianino e il manierismo europeo. Cinisello Balsamo: Silvana editoriale. pp. 236–237. ISBN 88-8215-481-5.

അവലംബം[തിരുത്തുക]

  1. Eskerdjan, David. "Parmigianino [Mazzola, Girolamo Francesco Maria]". Oxford Art Online. Oxford University Press. ശേഖരിച്ചത് November 20, 2015.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്റിയ_(പർമിഗിയാനിനോ)&oldid=3129119" എന്ന താളിൽനിന്ന് ശേഖരിച്ചത്