മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ (പർമിജിയാനോ, നാഷണൽ ഗാലറി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Mystic Marriage of St Catherine
കലാകാരൻParmigianino
വർഷംc.1529
Mediumoil on panel
അളവുകൾ74,2 cm × 57,2 cm (292 in × 225 in)
സ്ഥാനംNational Gallery, London

ക്രിസ്തുവർഷം 1529-ൽ ഇറ്റാലിയൻ മാനെറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ. 1974-ൽ ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിക്ക് സ്വന്തമായി. ജിയൂലിയോ ബോണസോൺ ഈ ചിത്രം പുനർനിർമ്മാണം നടത്തി.

ബൊലോഗ്നയിലെ തന്റെ ഒരു സാഡ്‌ലർ സുഹൃത്തിനായി പാർമിജിയാനോ "മറ്റ് നിരവധി രൂപങ്ങളോടൊപ്പം വശത്തുനിന്ന് കാണാവുന്ന മഡോണയെ" ചിത്രീകരിച്ചതായി വസാരി എഴുതി. 1784 ലാണ് ഈ ചിത്രം ആദ്യമായി ലണ്ടൻ ചിത്രവുമായി ബന്ധിപ്പിച്ചത്. ചില കലാചരിത്രകാരന്മാർ ഏതാനും വർഷങ്ങൾ കലാകാരൻ റോമിലായിരിക്കുന്ന കാലഘട്ടത്തിൽ ഈ ചിത്രം വരച്ചിരിക്കാമെന്ന് കരുതുന്നു. ഈ ചിത്രം 1527-ൽ സാക്ക് ഓഫ് റോം കലാപകാലത്ത് ചിത്രീകരണം പൂർത്തിയായിരുന്നു. 1693-ൽ ഗാലേരിയ ബോർഗീസിന്റെ വസ്‌തുവിവരപ്പട്ടികകളിലാണ് ലണ്ടൻ ചിത്രം ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. 1800-ൽ ഇത് വില്യം യംഗ് ഒട്ട്ലി ഏറ്റെടുത്തു. അതിൽ നിന്ന് സോമർലി ഹൗസിലെ ഏർൾ ഓഫ് നോർമന്റൺ ശേഖരത്തിലേക്ക് കൈമാറി.

പെയിന്റിംഗിന്റെ നിരവധി പകർപ്പുകൾ നിലനിൽക്കുന്നു. ഏറ്റവും മികച്ചത് ആപ്‌സ്‌ലി ഹൗസ്, പിനാകോട്ടെക്ക നസിയോണലെ ഡി ബൊലോഗ്ന, മ്യൂസിയോ ഡേവിയ ബാർഗെല്ലിനി എന്നിവിടങ്ങളിലുള്ളതാണ്. മറ്റൊരു പകർപ്പ് ഇപ്പോഴും ഒരു സ്വകാര്യ ശേഖരത്തിലാണ്. ഇതിന് മുകളിൽ ഓവൽ വിൻഡോ ഇല്ല. പക്ഷേ ഇത് ഓട്ടോഗ്രാഫ് പകർപ്പാണെന്നും ആപ്‌സ്‌ലി ഹൗസ് വർക്ക് അതിന്റെ പകർപ്പാണെന്നും മരിയോ ഡി ജിയാംപോളോ വാദിക്കുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

2oopx

ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[1] US: /-ɑːˈ-/,[2] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[3]

ഗ്രന്ഥസൂചിക[തിരുത്തുക]

  • (in Italian) Mario Di Giampaolo ed Elisabetta Fadda, Parmigianino, Keybook, Santarcangelo di Romagna 2002. ISBN 8818-02236-9

അവലംബം[തിരുത്തുക]

  1. "Parmigianino". Oxford Dictionaries. Oxford University Press. Retrieved 15 June 2019. {{cite web}}: no-break space character in |work= at position 9 (help)
  2. "Parmigianino". Merriam-Webster Dictionary. Retrieved 15 June 2019.
  3. Hartt, pp. 568-578, 578 quoted

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]