ആദ്യമവർ.......തേടിവന്നു...
“ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു...” എന്നത് പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവർത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടിൻ നീമൊളെറുടെ (1892 ജനുവരി 14 – 1984 മാർച്ച് 6) വരികളാണ്. അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചും വരികളുടെ ഉള്ളടക്കത്തെക്കുറിച്ചും വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ഇത് അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിലെ പരാമർശമായിരുന്നുവെന്നാണ് കരുതുന്നത്. നാസിസത്തിനെതിരെയും ഹിറ്റ്ലറുടെ ആര്യൻ മേധാവിത്വ സിദ്ധാന്തത്തിനെതിരെയും നിശ്ശബ്ദത പാലിച്ച ജർമ്മനിയിലെ ബുദ്ധിജീവികൾക്കെതിരായ വിമർശനമായിട്ടും നാസികളാൽ വേട്ടയാടപ്പെടുന്നവരോടുള്ള ഐക്യദാർഢ്യമായിട്ടുമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഈ വരികളുടെ യഥാർത്ഥ രുപം എങ്ങനെയായിരുന്നവെന്നതിൽ ഇന്നും തർക്കമുണ്ട്. പലതരത്തിലാണ് അവ തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ളതും വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതും. ഈ വരികളിൽ പരമാർശിക്കുന്ന "വിവിധ വിഭാഗക്കാരിൽ" ആരെയൊക്കെ തന്റെ ആദ്യ പരാമർശത്തിൽ സൂചിപ്പിച്ചിരുന്നുവെന്നത് നീമൊളെർക്കുപോലും പിന്നീട് വ്യക്തമായി പറയുവാൻ സാധിച്ചിരുന്നില്ല. എങ്കിലും താഴെകൊടുക്കുന്ന വരികൾ അദ്ദേഹം പൊതുവെ അംഗീകരിക്കുകയുണ്ടായി. [1]
വരികൾ
[തിരുത്തുക]ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...
ചില പാഠങ്ങളിൽ
"പിന്നീടവർ കത്തോലിക്കരെ തേടിവന്നു,
ഞാനൊന്നും മിണ്ടിയില്ല,
കാരണം ഞാനൊരു കത്തോലിക്കനായിരുന്നില്ല "
എന്ന വരികളും ചേർത്ത് കാണാറുണ്ട്. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2012-07-10.
- ↑ http://www.serendipity.li/cda/niemoll.html
Then They Came for Me (A New Twist)
By Stephen Rohde, a constitutional lawyer and President of the ACLU of Southern California. Adapted from the original by Rev. Martin Niemoller (1937).