Jump to content

മാർട്ടിൻ നീംലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിൻ നീംലർ
മാർട്ടിൻ നീമൊല്ലർ (1952)
ജനനം14 January 1892
മരണം6 മാർച്ച് 1984(1984-03-06) (പ്രായം 92)
ChurchEvangelical Church in Germany
Confessing Church
Protestant Church in Hesse and Nassau
WritingsFirst they came...
Congregations served
St. Anne's in Dahlem, Germany
Offices held
President, Evangelical Church in Hesse and Nassau (1945-1961)
President, World Council of Churches (1961-1968)
TitleOrdained Pastor

ജർമ്മനിയിലെ നാസി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും ക്രിസ്തീയ ദൈവശാസ്ത്രകാരനുമായിരുന്നു മാർട്ടിൻ നീംലർ എന്ന ഫ്രഡറിക് ഗുസ്‌താവ് എമിൽ മാർട്ടിൻ നീംലർ(1892 ജനുവരി 14- 1984 മാർച്ച് 6)."ആദ്യമവർ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു..." എന്നാരംഭിക്കുന്ന കവിതയിലൂടെയാണ്‌ ലോകം മാർട്ടിൻ നീംലറെ ശ്രദ്ധിക്കുന്നത്.

ആദ്യകാലങ്ങളിൽ തീവ്രദേശീയതയുടേയും ഹിറ്റ്‌ലറുടെയും അനുകൂലിയായിരുന്നങ്കിലും ജർമ്മൻ പ്രൊട്ടസ്റ്റന്റ് ചർച്ചിന്റെ നാസിസവത്കരണത്തിനെതാരായി രൂപം കൊണ്ട ‘കൺഫസ്സിങ്ങ് ചർച്ചസി’ന്റെ സ്ഥാപകന്മാരിലോരാളായി മാറി പിന്നീട് നീംലർ. നാസികളുടെ ആര്യൻ വംശമഹിമാവാദത്തെ ശക്തിയായി എതിർത്തതിനാൽ 1937 മുതൽ 1945 വരെ അദ്ദേഹം കോൺസെണ്ട്രേഷൻ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടു. വധിക്കപ്പെടുന്നതിൽ നിന്ന് തലനാരിഴക്കാണ്‌ അദ്ദേഹം രക്ഷപ്പെട്ടത്. നാസി ഭീകരതക്കിരയായവർക്ക് മതിയായ സഹായങ്ങൾ ചെയ്യാൻ തനിക്കായില്ലെന്ന് പിന്നീടദ്ദേഹം പരിതപിക്കുകയുണ്ടായി.

1950-കൾ മുതൽ ഒരു യുദ്ധവിരുദ്ധ പ്രവർത്തകനായും 'വാർ റെസിസ്‌റ്റേഴ്സ് ഇന്റർനാഷണൽ' എന്ന സംഘടനയുടെ ഉപാധ്യക്ഷനായും സേവനമനുഷ്ടിച്ചു. വിയറ്റനാം യുദ്ധസമയത്ത് നീംലർ, ഹോചിമിനുമായി കൂടിക്കാഴ്ച്ക നടത്തുകയും അണുവായു‌ധനിരോധനത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കയും ചെയ്തിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Martin Niemöller എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_നീംലർ&oldid=3936157" എന്ന താളിൽനിന്ന് ശേഖരിച്ചത്