ആഡംസ് ദ്വീപ് (നുനാവത്)
Native name: Tuujjuk | |
---|---|
Geography | |
Location | ബാഫിൻ ഉൾക്കടൽ |
Coordinates | 71°27′N 073°05′W / 71.450°N 73.083°W |
Archipelago | കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം |
Area | 267 കി.m2 (103 ച മൈ) |
Length | 30.5 km (18.95 mi) |
Width | 18–22 കി.മീ (59,000–72,000 അടി) |
Highest elevation | 800 m (2,600 ft) |
Administration | |
കാനഡ | |
Territory | നുനാവട് |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ആഡംസ് ദ്വീപ് Adams Island (Inuit: Tuujjuk)[1] കാനഡയിലെ നുനാവതിലെ ക്വിക്കിഗ്‌താലൂക്ക് പ്രദേശത്തെ ആൾതാമസമില്ലാത്ത ദ്വീപാണ്. കാനഡയുടെ കീഴിലുള്ള ആർക്ടിക് പ്രദേശത്തുള്ള ഉപദ്വീപിലെ ബഫിൻ ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്തുള്ള ബാഫിൻ ഉൾക്കടലിൽ ആണിതു സ്ഥിതിചെയ്യുന്നത്. അടുത്തുള്ള ദ്വീപുകളും മറ്റു സ്ഥലരൂപങ്ങളും: ഡെക്സ്റ്ററിറ്റി ദ്വീപ് (വടക്കുകിഴക്ക്), ഡെക്സ്റ്ററിറ്റി ഫിയോഡ്, ബാഫിൻ ദ്വീപ് (കിഴക്ക്), ട്രോംസൊ ഫിയോഡ് (തെക്ക്), പാറ്റെഴ്സൺ ഇൻലെറ്റ് പടിഞ്ഞാട്), ബെർഗെസൺ ദ്വീപ് (വടക്കുപടിഞ്ഞാറ്), ഇസ്ബ്ജോർൺ ജലസന്ധി (വടക്ക്). [2]
നിയതമായ ഒരു രൂപമില്ലാത്ത ആഡംസ് ദ്വീപിൻറെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ റാഡ്ക്ലിഫ് ആം കൊണ്ട് മുറിഞ്ഞിരിക്കുന്നു. ഇതിന്റെ തീരങ്ങൾ വളരെ ചരിഞ്ഞിരിക്കുന്നു. ഇതേസമയം, ഉൾവശത്തുള്ള പർവ്വതങ്ങൾ 800 മീ (2,600 അടി)ഉയരം വരുന്നതാണ്.[3] ദ്വീപിനു 267 കി.m2 (2.87×109 sq ft), വിസ്തീർണ്ണവും 30.55 കിലോമീറ്റർ (18.98 മൈ) നീളവും 18 കിലോമീറ്റർ (11 മൈ) മുതൽ 22 കിലോമീറ്റർ (14 മൈ) വരെ വീതിയുമുണ്ട്.[4]
മറ്റൊരു കുറച്ചു ചെറിയ ആഡംസ് ദ്വീപ് ബഫിൻ ദ്വീപിന്റെ വടക്കുകിഴക്കൻ അറ്റത്തുകിടപ്പുണ്ട്.
അവലംബം
[തിരുത്തുക]- ↑ Shelagh Grant. Arctic Justice: On Trial for Murder, Pond Inlet, 1923. McGill-Queen's Press, 2005
- ↑ Map of Adams Island (island(s)), Nunavut, Canada. encarta.msn.com. 2007. Archived from the original on 2009-10-31. Retrieved 2008-04-30.
- ↑ "Adams Island". oceandots.com. 2008. Archived from the original on 2010-12-23. Retrieved 2008-04-30.
- ↑ "Queen Elizabeth Islands". nrcan.gc.ca. 2008-03-19. Archived from the original on 4 May 2008. Retrieved 2008-04-30.