അൽ ഉമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നിരോധിത ഇസ്ലാമിക ഭീകരവാദി സംഘടനയാണ് അൽ ഉമ്മ[അവലംബം ആവശ്യമാണ്]. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാർ ഈ സംഘടനയെ നിരോധിച്ചിരുന്നു.[1]

ചരിത്രം[തിരുത്തുക]

ബാബ്‌രി മസ്‌ജിദ് തകർക്കപ്പെട്ടതിന്റെ പിറ്റേ വർഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് സയ്യിദ് അഹമ്മദ് ബാഷ, ജവാഹിറുള്ള എന്നിവർ ചേർന്നാണ് അൽ ഉമ്മ സ്ഥാപിച്ചത്.[2] പിന്നീട് ജവാഹിറുള്ള സംഘടനയിൽ നിന്ന് പിണങ്ങിപ്പിരിയുകയും തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകം എന്ന പേരിൽ പ്രത്യേക സംഘടന രൂപീകരിക്കുകയും ചെയ്തു.[3] ചെന്നൈയിലെ ആർ.എസ്.എസ് ആസ്ഥാനത്തിനു നേരെ 1993ൽ നടന്ന 11 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തെ തുടർന്നാ‍ണ് ഈ ഭീകരസംഘടന മാദ്ധ്യമശ്രദ്ധ നേടുന്നത്.[3] ബാഷയും സംഘവും ടാഡാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും 1997ൽ ജയിൽ മോചിതരായി. 1998ൽ ഭാരതീയ ജനതാ പാർട്ടി നേതാവ് എൽ.കെ. അദ്വാനിയെ കൊലപ്പെടുത്താൻ അൽ ഉമ്മ പദ്ധതി തയാറാക്കി. കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അദ്വാനിയെ കൊലപ്പെടുത്താനാ‍യിരുന്നു പദ്ധതി.[4] വിമാനം താമസിച്ചതു മൂലം അദ്വാനി രക്ഷപ്പെട്ടെങ്കിലും 18 സ്ഥലങ്ങളിലായി നടന്ന സ്ഫോടന പരമ്പരയിൽ 58ഓളം പേർക്ക് ജീവഹാനി സംഭവിച്ചു.[5] In 2013, 2013ലെ ബാംഗ്ലൂർ സ്ഫോടനത്തിലും അൽ ഉമ്മയ്ക്ക് പങ്കുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.[6]

അവലംബങ്ങൾ[തിരുത്തുക]

  1. Subramanian, T.S. "Behind the Coimbatore tragedy". Front Line. Coimbatore. ശേഖരിച്ചത് November 17, 2015. Competitive communalism and the failure of state policy to respond to grievances and danger signals are to blame for the most deadly terrorist attack that Tamil Nadu has witnessed.
  2. "Terror arrests point to rise of Al Ummah". Deccan Chronicle. 24 April 2013. മൂലതാളിൽ നിന്നും 2013-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-21.
  3. 3.0 3.1 T.S. SUBRAMANIAN (March 1998). "A time of troubles". Front line. ശേഖരിച്ചത് 2013-05-21.
  4. "Probe confirms plot to kill Advani". The Tribune. May 19, 2000. ശേഖരിച്ചത് 2013-05-21.
  5. JOHN F. BURNS (February 16, 1998). "Toll From Bombing in India Rises to 50 Dead and 200 Hurt". The New York Times. ശേഖരിച്ചത് 2013-05-21.
  6. "Al Ummah man planted bomb near BJP office in Bangalore, say cops". The Indian Express. 7 May 2013. ശേഖരിച്ചത് 2013-05-21.
"https://ml.wikipedia.org/w/index.php?title=അൽ_ഉമ്മ&oldid=3427728" എന്ന താളിൽനിന്ന് ശേഖരിച്ചത്