അൽഫിയ
കർത്താവ് | Ibn Malik |
---|---|
ഭാഷ | Arabic |
സാഹിത്യവിഭാഗം | വ്യാകരണം, കവിത |
പ്രസിദ്ധീകൃതം | 13th century |
അറബി വ്യാകരണത്തിലെ ഒട്ടുമിക്ക നിയമങ്ങളും ഉൾകൊള്ളിക്കപ്പെട്ട ഒരു കാവ്യസമാഹാര കൃതിയാണ് ആണ് അൽഫിയ. പേര് സൂചിപ്പിക്കുന്നത് അറബിയിൽ 1000 എന്നാണെങ്കിലും 1003 വരികൾ ഇതിലുണ്ട്.[1] അറബി ഭാഷയിൽ വലിയ സ്വീകാര്യത നേടാൻ അൽഫിയക്ക് കഴിഞ്ഞു. ഹൃദിസ്ഥമാക്കാനുള്ള എളുപ്പവും സമഗ്രതയും അതിനെ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കാനുള്ള കാരണമായി. ഓരോ നിയമത്തിനും കൃത്യമായ ഉദാഹരണവും അധ്യായങ്ങളുടെ സൂക്ഷ്മമായ ക്രമീകരണവും അൽഫിയയെ മികവുറ്റതാക്കി. ഏറ്റവും കൂടുതൽ വ്യാഖ്യാനങ്ങൾ എഴുതപ്പെട്ട ഒരു ഗ്രന്ഥം എന്ന പ്രത്യേകതയും അൽഫിയയ്ക്ക് ഉണ്ട്.[2]
ഇബ്നു മാലിക് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു അബ്ദുല്ലയാണ് ഇതിന്റെ കർത്താവ്.
വ്യാഖ്യാനങ്ങൾ
[തിരുത്തുക]ഒരു പാട് വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും വിഖ്യാതമായത് ഇബ്നു ഹിഷാമിന്റെ വ്യാഖ്യാനവും ഇബ്നു ഉകൈലിന്റെ വ്യാഖ്യാനവും സ്വബ്ബാന്റെ വ്യാഖ്യാനവുമാണ്.
വ്യാഖ്യാനങ്ങൾക്ക് വീണ്ടും വ്യാഖ്യാനം എഴുതപ്പെട്ടിടുണ്ട്. കേരളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വ്യാഖ്യാനത്തിനു വീണ്ടും വ്യാഖ്യാനം എഴുതിയത് കേരളത്തിലെ അറിയപ്പെടുന്ന അറബി ഭാഷാപണ്ഡിതനായിരുന്ന വൈലത്തൂർ ബാവ മുസ്ലിയാർ ആണ് (തല്മീഹുൽ ഫവാഇദു നഹ്വിയ)
അതു പോലെ പല ഗ്രന്ഥങ്ങളും അൽഫിയ്യയെ ചുറ്റിപ്പറ്റി രചിക്കപ്പെട്ടിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവും പ്രമുഖ പണ്ഡിതനുമായ കെ മുഹമ്മദ് ബാഖവി പൂക്കോട്ടൂർ അൽഫിയക്ക് അറബി മലയാള തർജുമയും രചിച്ചിട്ടുണ്ട്
അവലംബം
[തിരുത്തുക]- ↑ Fleisch, H. (1986). "Ibn Mālik". In Bearman, P.; Bianquis, Th.; Bosworth, C.E.; van Donzel, E.; Heinrichs, W.P. (eds.). The Encyclopedia of Islam. Vol. III (2nd ed.). E. J. Brill. p. 861.
{{cite encyclopedia}}
: Invalid|ref=harv
(help) - ↑ Eickelman, D. F. (1992). Knowledge and Power in Morocco: The Education of a Twentieth-Century Notable. Princeton: Princeton University Press, p. 56