വൈലത്തൂർ ബാവ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമസ്ത കേരള ജംഇയത്തുൽ ഉലമ(എ.പി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ഗ്രന്ഥകാരനുമായിരുന്നു വൈലത്തൂർ ബാവ മുസ്ലിയാർ. 1936-ഇൽ തനാളൂരിൽ ജനനം. 50 വർഷത്തോളം ദർസ് രംഗത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗദ്യവും പദ്യവുമായി 50 ഓളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 2015 ജൂലൈ 10-ന് വൈലത്തൂരിൽ അന്തരിച്ചു[1].

ജീവിത രേഖ[തിരുത്തുക]

1936ൽ സൈതലവിക്കുട്ടി ഹാജിയുടെയും ഖദീജയുടെയും മകനായി മലപ്പുറം ജില്ലയിലെ തനാളൂരിൽ ജനനം. മാതാവിൽനിന്ന് പ്രാഥമിക മതപഠനം. തുടർന്ന് ആറ് വർഷത്തെ സ്‌കൂൾപഠനം. ഉത്തർപ്രദേശിലെ ദയൂബന്ദിലെ ദാറുൽ ഉലൂം കോളേജിൽ ഉപരിപഠനം നടത്തി[2].

രചനകൾ[തിരുത്തുക]

എഴുത്തുകാരനായിരുന്നു വൈലത്തൂർ ബാവ മുസ്‌ലിയാർ. തഖ്‌ലീദ്, കറാമത്ത് മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കർമശാസ്ത്രം, ആരാധനാക്രമങ്ങൾ, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അൽഫിയ്യയുടെ വിശദീകരണമായ ‘അത്തൽമീഹ്, ബദ്‌റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീർത്തിക്കുന്ന ‘മിഫ്താഉള്ളഫ്‌രി വൽമജ്ദി ബിത്തവസ്സുലി അഹ്‌ലിൽ ബദ്‌രി വൽഉഹ്ദി’ ജംഉൽ ജവമിഇന്റെ വിശദീകരണം, വ്യാകരണ ഗ്രന്ഥങ്ങളായ അൽഫിയ, തുഹ്ഫ എന്നിവയിലെ കവിത ശകലങ്ങളുടെ വിശദീകരണം, ബൈളാവി, മുക്തസർ തുടഗിയ ഗ്രന്ദങ്ങളിലെ കവിതാ ശകലങ്ങളുടെ വിശദീകരണം തുടങ്ങി മലയാളത്തിലും അറബിയിലുമായി അൻപതോളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

അവാർഡുകൾ[തിരുത്തുക]

  • തിരുനാവായ ഇസ്ലാമിക റിസർച്ച് സെന്റർ അവാർഡ്(1993)
  • കോടമ്പുഴ ദാറുൽ മആരിഫ ഗസ്സാലി അവാർഡ്(1994)
  • മർകസ് സിൽവർ ജൂബിലി അവാർഡ്(2002)
  • മുഹമ്മദ് അബ്ദു യമാനി അവാർഡ്(2014)

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/3699930/2015-07-11/kerala
  2. http://www.mathrubhumi.com/online/malayalam/news/story/3699930/2015-07-11/kerala
"https://ml.wikipedia.org/w/index.php?title=വൈലത്തൂർ_ബാവ_മുസ്ലിയാർ&oldid=3203289" എന്ന താളിൽനിന്ന് ശേഖരിച്ചത്