ഇബ്നു മാലിക്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അബ്ദുള്ള എന്നവരുടെ മകനായ മാലിക് എന്നവർ ഇബ്നു മാലിക് എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്പെയിനിലെ അന്തലുസിലാണ് ജനനം.
ഹിജ്റ എഴാം നൂറ്റാണ്ടിലെ വലിയ ഭാഷാ-വ്യാകരണ പണ്ഡിതനായിരുന്നു അദ്ദേഹം.അന്തലുസിലാണ് ജനനം എങ്കിലും പിന്നീട് ദമസ്‌കസിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.ഒരുപാട് കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും അറബി വ്യാകരണത്തിലെ അൽഫിയ എന്ന കൃതിയാണ് മാസ്റ്റർപീസ്.
ജനനവും വളർച്ചയും[തിരുത്തുക]
അന്തലുസിലെ ജിയാനുൽ ഹരീർ എന്ന ദേശത്ത് ജനനം . ചില ആളുകൾ തെറ്റിദ്ധാരണ കൊണ്ട് ദമസ്കസിലാണ് ജനനം എന്നും പറഞ്ഞിട്ടുണ്ട് , പക്ഷെ അത് ശരിയല്ല.
ശിഷ്യന്മാർ[തിരുത്തുക]
അറബി വയ്യാകരണൻമാരുടെ ഇടയിൽ അനല്പമായ സ്ഥാനമുണ്ട് ഇബ്നു മാലികിന്.അദ്ദേഹത്തിന്റെ കാലത്തെ വ്യാകരണ ശാസ്ത്രത്തിലെ അവസാന വാക്കായിരുന്നു ഇബ്നു മാലിക്.പ്രമുഖരായ നിരവധി പണ്ഡിതർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. മുഹമ്മദ് ബദുരുദ്ധീൻ, ബദറുദ്ദീൻ ഇബ്നു ജമ'അ, അബുൽ ഹസൻ യുവയ്നീനി, ഇബ്നു നുഹാസ് തുടങ്ങിയവർ അവരിൽ ചിലരാണ്.
കൃതികൾ[തിരുത്തുക]
വ്യാകരണത്തിന് പുറമേ നിരവധി ഗ്രന്ഥങ്ങൾ ഇബ്ൻ മാലികിന് ഉണ്ട്. അൽ കാഫിയ, തസ്ഹീലുൽ ഫവാഇദ്, ശവാഹിദു തൌളീഹ്(ഹദീസ്) ചിലത് മാത്രം.
അൽഫിയ[തിരുത്തുക]
ഇബ്നു മാലികിന്റെ ഏറ്റവും പ്രശസ്തമായ രചനയാണ് അൽഫിയ. അറബി വ്യാകരണ നിയമങ്ങളെ ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്ന അറബി കാവ്യമാണ് അൽഫിയ. ആയിരം വരികളാണ് ഇതിലുള്ളത്.