അൻറാസിബെ-മൻറ്റാഡിയ ദേശീയോദ്യാനം
Andasibe-Mantadia National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Eastern Madagascar |
Nearest city | Moramanga, Andasibe (Périnet) |
Coordinates | 18°49′36″S 48°26′52″E / 18.82667°S 48.44778°ECoordinates: 18°49′36″S 48°26′52″E / 18.82667°S 48.44778°E |
Area | 155 km2 |
Established | 1989 |
Visitors | 22110 (in 2006) |
Governing body | Madagascar National Parks Association (PNM-ANGAP) |
അൻറാസിബെ-മൻറ്റാഡിയ ദേശീയോദ്യാനം, 155 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളള മഡഗാസ്കറിലെ ഒരു പരിരക്ഷിത പ്രദേശമാണ്. ഇത് അൻറനാനാവിറോയ്ക്ക് 150 കിലോമീറ്റർ കിഴക്കായി കിഴക്കൻ മഡഗാസ്കറിലെ അലോട്രാ-മാംഗോറോ മേഖലയിലെ പ്രാഥമിക വളർച്ചയുള്ള വനപ്രദേശത്താണു സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻറെ ഉയരം 800 മുതൽ 1200 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈർപ്പമുള്ള കാലാവസ്ഥയാണ് ഇവിടെ പൊതുവേ അനുഭവപ്പെടാറുള്ളത്. വർഷപാതം 1700 മില്ലീമീറ്ററാണ്. ഒരോ വർഷവും ശരാശരി 210 ദിവസം മഴ ലഭിക്കുന്നു.
11 ലീമർ ഇനങ്ങൾ ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന അനേകം തദ്ദേശീയവും അപൂർവ്വവുമായ ജീവികൾക്കും വിശാലമായ ജൈവവൈവിധ്യത്തിനും ഈ മഴക്കാടുകൾ പ്രസിദ്ധമാണ്.
മൻറാഡിയ ദേശീയോദ്യാനം, അനലാമാസ്വാട്ര റിസർവ് എന്നിവയാണ് ദേശീയോദ്യാനത്തിൻറെ രണ്ട് ഘടകങ്ങൾ. "ഇൻട്രി" എന്ന മഡഗാസ്കറിലെ ഏറ്റവും വലിയ ലെമൂറുകൾക്ക് പ്രസിദ്ധമാണ് ഇവിടം.[1]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Bradt, Hilary. Madagascar: The Bradt Travel Guide (7th പതിപ്പ്.). Bradt Travel Guides. പുറങ്ങൾ. 307–311. ISBN 1841620513.