അഹ്മെദ് ദീദാത്ത്
അഹമദ് ദീദാത്ത് | |
---|---|
തൊഴിൽ | ഇസ്‌ലാമിക പ്രബോധനം, മത താരതമ്യത്തിൽ പാണ്ഡിത്യം, ബൈബിൾ പണ്ഡിതൻ |
ദേശീയത | ദക്ഷിണ ആഫ്രിക്ക |
ഒരു അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനും മത താരതമ്യ പണ്ഡിതനും ആയിരുന്നു ഷെയ്ഖ് അഹ്മെദ് ഹുസ്സൈൻ ദീദാത്ത് (ജൂലൈ 1, 1918 - ഓഗസ്റ്റ് 8, 2005).
ജീവിതരേഖ
[തിരുത്തുക]1918 ൽ ഇന്ത്യയിലെ സൂററ്റ് എന്ന സ്ഥലത്ത് ഒരു തയ്യൽക്കാരന്റെ മകനായി ജനിച്ചു. പൂർണ നാമം അഹമ്മദ് ഹുസൈൻ ദീദാത്ത്. ദീദാത്തിൻറെ ജനനത്തോടെ അദ്ദേഹത്തിൻറെ കുടുംബം സൌത്ത് ആഫ്രിക്കയിലേക്ക് താമസം മാറ്റി. പ്രഭാഷകൻ,എഴുത്തുകാരൻ,ബഹുമത പണ്ഡിതൻ എന്നീ നിലകളിൽ ലോകാടിസ്ഥാനത്തിൽ അറിയപ്പെടുന്ന ദീദാത്ത് വിവിധ മതങ്ങൾ തമ്മിലുള്ള പൊതു സംവാദങ്ങൾ നടത്തി ലോക പ്രശസ്തനായി. അദ്ദേഹത്തിന്റെ കൃതികൾ യാഥാസ്ഥിതികം[1], ജൂതവിരുദ്ധം[2][3] , ക്രിസ്തീയവിരുദ്ധം, ഹിന്ദു വിരുദ്ധം[4] എന്നിങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അഹ്മെദ് ദീദാത്തിന്റെ അനുയായികൾ ഇത് നിഷേധിക്കുന്നു.
ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും ഖുർ ആൻ, ഹദീഥ്, എന്നിവയിൽ നിന്നും വാക്യങ്ങൾ ഉദ്ധരിക്കാനുള്ള കഴിവും ബൈബിളിലും വിശുദ്ധ വചനങ്ങളിലുള്ള അഗാധ ജ്ഞാനവും അഹ്മെദ് ദീദാത്തിനെ തന്റെ സമകാലികരിൽ നിന്നും വ്യത്യസ്തമാക്കി.
അഹ്മെദ് ദീദാത്തിന്റെ റെക്കോഡ് ചെയ്ത പരിപാടികൾ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുഴുവൻ സമയ ഇസ്ലാമിക് ചാനലായ പീസ് ടിവിയിൽ കാണിക്കാറുണ്ട്. ഇത് ലോകത്തെ പല രാജ്യങ്ങളിലേക്കും സംപ്രേക്ഷണം ചെയ്യുന്നു.
ദീദാത്തിൻറേ പുസ്തകങ്ങൾ
[തിരുത്തുക]- Is the Bible God's Word?
- Al Qur’an the Miracle of Miracles
- What the Bible says about Muhammed (pbuh)?
- Resurrection or Resuscitation?
പുറം കണ്ണികൾ
[തിരുത്തുക]- ദീദാത്ത് Archived 2007-02-06 at the Wayback Machine.
- യുട്യൂബിൽ നിന്നും അഹമ്മദ് ദീദാത്തിൻറെ ഒരു പ്രസംഗം
- യുട്യൂബിൽ നിന്നും ഷെയ്ഖ് അഹമ്മദ് ദീദാത്തിനെ കുറിച്ച് ദീദാത്തിൻറെ മകൻ യൂസഫ് ദീദാത്ത് സംസാരിക്കുന്നു
അവലംബം
[തിരുത്തുക]- ↑ Ridgeon, Lloyd V. J (2001). Islamic Interpretations of Christianity P 214 (in ഇംഗ്ലീഷ്). Palgrave Macmillan. ISBN 0-312-23854-1.
- ↑ "Tel-Aviv University". Archived from the original on 2007-08-07. Retrieved 2007-10-28.
- ↑ 'INTERFAITH' IMAM OUTED AS HATE PROMOTER,by Joe Kaufman
- ↑ TO WHOM SHALL WE GIVE ACCESS TO OUR WATER HOLES? Archived 2021-04-25 at the Wayback Machine., by Farid Esack